ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെ കുളത്തില്‍ നീരാട്ടിനിറങ്ങി കൊമ്പനാനയും പിടിയാനയും; ഒടുവില്‍ കരയ്ക്കു കയറാനാവാതെ കുടുങ്ങി; വനം വകുപ്പ് എത്തി രക്ഷിച്ചതോടെ ഇരുവരും പറപറന്നു…

വയനാട്: മേപ്പാടിയില്‍ കുളത്തില്‍വീണ ആനകളെ രക്ഷിച്ചു. ഞായറാഴ്ച രാവിലെ 11 ഓടെ നാട്ടുകാരുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി ആനകളെ കുളത്തില്‍നിന്നും കയറ്റിവിട്ടു.

ജെസിബി ഉപയോഗിച്ച് കുളത്തിന്റെ ഒരുഭാഗം ഇടിച്ച് നിരപ്പാക്കിയാണ് ആനകള്‍ക്ക് കയറിപ്പോകാനുള്ള വഴിയൊരുക്കിയത്. ഈ ഭാഗത്തുകൂടി ആനകള്‍ കയറിപ്പോകുകയായിരുന്നു.

മേപ്പാടി കപ്പം കൊല്ലിയിലെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിലെ കുളത്തിലാണ് ഇന്ന് പുലര്‍ച്ചെ ഒരു കൊമ്പനെയും പിടിയാനയെയും കണ്ടെത്തിയത്.

ആദ്യം ഒരു ആന കുളത്തില്‍ വീണു. ഇതിനെ പിടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ആനയും കുളത്തില്‍ വീഴുകയായിരുന്നു.

എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.

Related posts

Leave a Comment