എമ്പുരാനില്‍ സര്‍പ്രൈസ് എന്‍ട്രിയായി ‘മമ്മൂട്ടി’യും ? മുരളി ഗോപിയും മമ്മൂട്ടിയും തമ്മിലുള്ള ചിത്രം ആരാധകരുടെ ആകാംക്ഷ ഉയര്‍ത്തുന്നത്…

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ മമ്മൂട്ടി ? മുരളി ഗോപിയും മമ്മൂട്ടിയും ഒരുമിച്ചുള്ള ഒരു പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മമ്മൂക്കയ്ക്കൊപ്പം മൂന്ന് മണിക്കൂര്‍ ചെലവഴിച്ച സന്തോഷം പങ്കുവെച്ചുകൊണ്ടാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി എത്തിയത്. മുരളിയുടെ പോസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും എത്തി.ലൂസിഫറിന്റെ തുടര്‍ച്ചയായ മോഹന്‍ലാലിന്റെ എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം തന്നെ മമ്മൂട്ടി-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നുണ്ടോ എന്നാണ് മറ്റു ചിലരുടെ സംശയം. മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന മുരളി ഗോപിയുടെ പോസ്റ്റിന് താഴെ ‘എന്നാ പിന്നെ..’ എന്ന് പൃഥ്വിരാജ് കുറിച്ചതോടെയാണ് ആരാധകര്‍ക്ക് ആകാംക്ഷയുണ്ടായത്. ഇപ്പോള്‍ മുരളി ഗോപി പങ്കുവച്ച ചിത്രത്തിലൂടെ ആരാധകരുടെ ആകാംക്ഷയ്ക്ക് ആക്കം കൂടുകയാണ്. പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ നിന്ന് ആ വലിയ പ്രഖ്യാപനമുണ്ടാകുമെന്ന…

Read More