നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്നു തെളിവെടുപ്പ്

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി പൊലിസ് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികള്‍ മദ്യപിച്ച ബാറുകളിലും അപകടം നടന്ന സ്ഥലത്തും തെളിവെടുപ്പ് നടത്തും. അമിത വേഗതയില്‍ കാര്‍ ഓടിക്കനിടയായ സാഹചര്യത്തില്‍ പ്രതിയുടെ വിശദീകരണവും പൊലിസ് രേഖപ്പെടുത്തും. മുമ്പും സമാന രീതിയില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതിന്‍റെ ദൃശ്യങ്ങള്‍ പ്രതി സുഹൈല്‍ സജീവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ കാര്യങ്ങളിലും വിശദാംശങ്ങള്‍ തേടും. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ പൊലിസിന് പുറമെ എക്സൈസും മോട്ടോര്‍ വാഹന വകുപ്പും ചോദ്യം ചെയ്യും. സുഹൈലിന് പുറമേ ആലപ്പുഴ തുമ്പോളി പാലപ്പറമ്പില്‍ നിനവ്, ആലപ്പുഴ സ്വദേശികളായ ജോയല്‍, അമീന്‍(19) എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ള മറ്റ് പ്രതികള്‍. ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് വൈകിട്ട് വരെ കസ്റ്റഡിയില്‍ വിട്ടതിനാല്‍ വെള്ളിയാഴ്ചയാണ്…

Read More