മീന്‍ വില്‍പ്പനയെച്ചൊല്ലി പേരാമ്പ്ര മാര്‍ക്കറ്റില്‍ പൊരിഞ്ഞ കൂട്ടത്തല്ല് ! ആവേശം മൂത്തപ്പോള്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറന്നു…

മീന്‍ വില്‍പനയുമായി ബന്ധപ്പെട്ട് പേരാമ്പ്ര മാര്‍ക്കറ്റില്‍ സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാശിച്ചത് കൂട്ടത്തല്ലില്‍. ഇന്നു രാവിലെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില നല്‍കി ആളുകള്‍ തമ്മിലടിച്ചത്. പേരാമ്പ്ര മാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാര്‍ തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. പേരാമ്പ്രയില്‍ ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവില്‍നിന്ന് ഒരുവിഭാഗം തൊഴിലാളികള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. മീന്‍ വില്പന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കല്‍ സെക്രട്ടിയുടെ നേതൃത്വത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ എസ്ടിയു വിഭാഗം തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൂട്ടത്തല്ലില്‍ എത്തുകയായിരുന്നു.

Read More

മലയാളിക്ക് ഫോര്‍മാലിന്‍ പേടി ! കിലോയ്ക്ക് 400 രൂപ വിലയുണ്ടായിരുന്ന ചൂരയ്ക്ക് നേര്‍പകുതി;ഉലുവാച്ചിക്ക് 650 ല്‍ നിന്ന് 375 രൂപ; ഫോര്‍മാലിന്‍ ഭീതിയില്‍ മത്സ്യവിപണി മാന്ദ്യത്തിലേക്ക്…

കൊല്ലം:ഫോര്‍മാലിന്‍ കലര്‍ന്ന മീന്റെ കേരളത്തിലേക്കുള്ള ഒഴുക്ക് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണിയില്‍ വന്‍ഇടിവ്. മീനുകള്‍ക്കെല്ലാം വില പകുതിയിലേറെ താഴ്ന്നിരിക്കുകയാണ്. കേരളത്തില്‍ നിന്ന് പിടിക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്നാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കിളിമീന്‍ അഞ്ച് ദിവസം മുന്‍പ് വിറ്റത് കിലോയ്ക്ക് 370 രൂപ വച്ച് ഇപ്പോഴത് 160 ല്‍ താഴെ…ചൂരയ്ക്ക് 400 ല്‍ നിന്ന് 200 ആയി..ഉലുവാച്ചിക്ക് 650 ല്‍ നിന്ന് 375 രൂപ..വങ്കട 130 രൂപ. കൊല്ലം തങ്കശേരി ഹാര്‍ബറില്‍ നിന്ന് രാവിലെ പോയി വൈകിട്ട് വരുന്ന വള്ളങ്ങളൊക്കെ വലയില്‍ നിന്ന് മീന്‍ ഇറുത്തിട്ടാല്‍ അപ്പോള്‍ തന്നെ അതെല്ലാം വിറ്റു പോകുന്നു. അത്രയ്ക്ക് ഡിമാന്‍ഡുണ്ട്. ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ഈ മാസം ഒമ്പതു മുതല്‍ ഇതുവരെ 37,000 കിലോ വിഷ മത്സ്യമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, മണ്ഡപം എന്നവിടങ്ങളില്‍നിന്നു കൊല്ലം, കൊച്ചി, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍…

Read More