മയക്കുമരുന്ന് സ്റ്റാമ്പ് വിറ്റ് തുടക്കം; ‘ബ്രോ’കള്‍ ഒപ്പം കൂടിയപ്പോള്‍ സംഘം വലുതായി; കൊച്ചിയിലും വാഗമണിലും നിശാപാര്‍ട്ടികളുമായി അരങ്ങു കൊഴുപ്പിച്ച സിപിഎം നേതാവിന്റെ മകനെയും കൂട്ടുകാരെയും എക്‌സൈസ് പൊക്കിയതിങ്ങനെ…

ആലുവ: ഇന്ന് ഏറ്റവുമധികം പ്രചാരമുള്ള മയക്കുമരുന്നിന്റെ വകഭേദങ്ങളിലൊന്നാണ് പോസ്റ്റല്‍ സ്റ്റാമ്പിന്റെ നാലിലൊന്നു വലുപ്പമുള്ള സ്റ്റിക്കര്‍. 2000 രൂപയാണ് ഇതിന്റെ കുറഞ്ഞ വില. ആവശ്യക്കാരേറുമ്പോള്‍ പലപ്പോഴും 5000 വരെയാകും. ഇത്തരം സ്റ്റാമ്പുകളടക്കമുള്ള മയക്കുമരുന്നുമായാണ് സിപിഎം നേതാവിന്റെ മകനെയും കൂട്ടുകാരെയും എക്‌സൈസ് പൊക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇവര്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ‘ബ്രോ’ വിളിയുമായി ഒത്തുകൂടല്‍. വിദ്യാര്‍ഥികളെ കളത്തിലിറക്കിയാണ് ശൃംഗല വ്യാപിപ്പിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്നു വ്യാപാരം ഉന്നതരുടെ തണലിലാണ് തഴച്ചു വളരുന്നത്.സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി. സുരേന്ദ്രന്റെ മകന്‍ തൃപ്പൂണിത്തറ കോട്ടപ്പുറം സാകേതത്തില്‍ സുരേഘ് സുരേന്ദ്രന്‍ (24), തൃപ്പൂണിത്തുറ സൗത്ത് ദേശത്ത് ദേവതി വീട്ടില്‍ ഗോവിന്ദ് വേണുഗോപാല്‍ (21), തൃപ്പൂണിത്തുറ മരട് ലക്ഷ്മിപ്രഭയില്‍ വിഗ്‌നേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.…

Read More