മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ…എന്നിങ്ങനെ എല്ലാം നിറഞ്ഞ ശുദ്ധമാന തോട്ടം ! ചെന്നൈയിലെ വീടും തോട്ടവും ആരാധകര്‍ക്കു പരിചയപ്പെടുത്തി ഉര്‍വശി;വീഡിയോ കാണാം…

ചെന്നൈയിലെ തന്റെ വീടും ഫലവൃക്ഷ തോട്ടവും ആരാധകര്‍ക്കായി പരിചയപ്പെടുത്തി നടി ഉര്‍വ്വശി. വീടും പരിസരവും ഒരു വീഡിയോയിലൂടെയാണ് നടി ആരാധകരെ കാണിക്കുന്നത്. വീഡിയോയില്‍ കാണുന്ന വീടും പരിസരവും തനി ഗ്രാമീണഭംഗി വിളിച്ചോതുന്നതാണ്. വീട് ചെന്നൈ നഗരത്തിലാണെന്ന് വീഡിയോ കാണുന്ന ആരും പറയില്ല. കേരളത്തിലെ ഏതോ നാട്ടിന്‍ പ്രദേശത്തെ വീടാണെന്നേ തോന്നൂ. മലയാളികളുടെ വീടുകളില്‍ പൊതുവേ കാണുന്ന മാവ്, പ്ലാവ് ഒക്കെ ചെന്നൈയിലെ വീട്ടില്‍ ഉര്‍വ്വശി നട്ടുവളര്‍ത്തിയിട്ടുണ്ട്. മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറയെ പച്ചക്കറികളും ഉര്‍വ്വശി വീട്ടില്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താറുണ്ടെന്ന് ഉര്‍വ്വശി പറയുന്നു. വീട്ടില്‍ സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികള്‍ നട്ടുവളര്‍ത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ മുട്ടയുടെ തോടോ എന്തുമാകട്ടെ അതില്‍ പച്ചക്കറികള്‍ നട്ടു വളര്‍ത്താന്‍ ശ്രമിക്കണമെന്നും താരം പറയുന്നു. നാലു…

Read More

കാട്ടാനയെക്കണ്ട് ഓടി മരത്തില്‍ കയറി ! പിന്തുടര്‍ന്നെത്തിയ ആന വലിച്ചിട്ട് ചവിട്ടിക്കൊന്നു; തോട്ടം തൊഴിലാളിയുടെ ദുര്‍വിധി ഇങ്ങനെ…

കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ കാട്ടാനയെക്കണ്ട് ഭയന്നോടി മരത്തില്‍ കയറാന്‍ ശ്രമിച്ച തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. തൊഴിലാളിയെ വലിച്ച് താഴെയിട്ട് ആന ചവിട്ടിക്കൊല്ലുകയായിരുന്നു. തണ്ണിത്തോട് ഫോറസ്റ്റ് പരിധിയിലാണ് ഈ ദാരുണ സംഭവം. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ വിജേന്ദ്രനാ(36)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മണിയാര്‍ അടുകുഴിയില്‍ പ്ലാന്റേഷനില്‍ കാട് തെളിച്ചു കൊണ്ടിരിക്കുകയായിരുന്നു വിജേന്ദ്രനും മറ്റുരണ്ട് തൊഴിലാളികളും. ഈ സമയം കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആനയെക്കണ്ട് രക്ഷപ്പെടാനായി മൂന്നുപേരും അടുത്തു കണ്ട മരത്തില്‍ കയറിയെങ്കിലും ഏറ്റവും ഒടുവിലായി കയറിയ വിജേന്ദ്രന്‍ മരത്തിനു മുകളിലെത്തും മുമ്പുതന്നെ ആന വലിച്ച് താഴെയിട്ട് ചവിട്ടുകയായിരുന്നു. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറി സൗകര്യം ഇല്ലാത്തതിനാല്‍ പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

പ്രകൃതി സ്‌നേഹത്തിന്റെ പുത്തന്‍ മാതൃകയായി ബസ് ഡ്രൈവര്‍ ! ബസിനകത്ത് നിര്‍മ്മിച്ച ചെടിത്തോട്ടം ശ്രദ്ധേയമാകുന്നു…

ബംഗളൂരു: പ്രകൃതിയെ സംരക്ഷിക്കാന്‍ വായ കൊണ്ട് അധ്വാനിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട് എന്നാല്‍ പ്രകൃതി സംരക്ഷണത്തിനായി കാര്യമായി എന്തെങ്കിലും ചെയ്യുന്നവര്‍ സമൂഹത്തില്‍ കുറവാണെന്നതാണ് യാഥാര്‍ഥ്യം. ഇവിടെ ഇതാ വ്യത്യസ്തമായ ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ബസ് ഡ്രൈവര്‍. നാരായണപ്പ എന്ന ബസ് ഡ്രൈവറാണ് ഡ്രൈവിംഗ് സീറ്റിന്റെ മുന്നിലായി ചെറിയ തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി അദ്ദേഹം ബംഗളൂരു മെട്രോപോളിറ്റന്‍ കോര്‍പറേഷന്‍ ബസില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. ‘ പരിസ്ഥിതിയുടെ നന്മയെ കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്കരണം നടത്താന്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഞാന്‍ ബസില്‍ തോട്ടം നിര്‍മ്മിക്കാറുണ്ട്.’ നാരായണപ്പ എഎന്‍ഐയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ബസിന്റെ മുന്‍ ഭാഗത്തും പിന്നിലും ചെറിയ തോട്ടം തന്നെ നാരായണപ്പ നിര്‍മ്മിച്ചിട്ടുണ്. 14ഓളം വ്യത്യസ്ത തരത്തിലുള്ള ചെടികളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചിരിക്കുന്നത്. എല്ലാദിവസവും അദ്ദേഹം തന്നെ ചെടികള്‍ക്ക് വെള്ളവും…

Read More