ചെന്നൈയിലെ തന്റെ വീടും ഫലവൃക്ഷ തോട്ടവും ആരാധകര്‍ക്കായി പരിചയപ്പെടുത്തി നടി ഉര്‍വ്വശി. വീടും പരിസരവും ഒരു വീഡിയോയിലൂടെയാണ് നടി ആരാധകരെ കാണിക്കുന്നത്.
വീഡിയോയില്‍ കാണുന്ന വീടും പരിസരവും തനി ഗ്രാമീണഭംഗി വിളിച്ചോതുന്നതാണ്. വീട് ചെന്നൈ നഗരത്തിലാണെന്ന് വീഡിയോ കാണുന്ന ആരും പറയില്ല.
കേരളത്തിലെ ഏതോ നാട്ടിന് പ്രദേശത്തെ വീടാണെന്നേ തോന്നൂ. മലയാളികളുടെ വീടുകളില്‍ പൊതുവേ കാണുന്ന മാവ്, പ്ലാവ് ഒക്കെ ചെന്നൈയിലെ വീട്ടില്‍ ഉര്‍വ്വശി നട്ടുവളര്‍ത്തിയിട്ടുണ്ട്.
മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറയെ പച്ചക്കറികളും ഉര്‍വ്വശി വീട്ടില്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ തന്നെ നട്ടുവളര്ത്താറുണ്ടെന്ന് ഉര്‍വ്വശി പറയുന്നു.
വീട്ടില്‍ സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികള്‍ നട്ടുവളര്‍ത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ മുട്ടയുടെ തോടോ എന്തുമാകട്ടെ അതില്‍ പച്ചക്കറികള്‍ നട്ടു വളര്‍ത്താന്‍ ശ്രമിക്കണമെന്നും താരം പറയുന്നു.
നാലു പതിറ്റാണ്ടുകളിലേറെയായി അഭിനയത്തില്‍ സജീവമായി നില്ക്കുന്ന ഉര്‍വ്വശി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഉര്‍വശിയുടേതായി അവസാനമായി പുറത്തിറങ്ങിയ പുത്തം പുതുകാലൈ, മൂക്കുത്തി അമ്മന്‍, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളില്‍ താരത്തിന്റെ അഭിനയം ഏറെ അഭിപ്രായം നേടിയിരുന്നു.