പോളിസികളില്‍ അടിമുടി മാറ്റം വരുത്തി ഗൂഗിള്‍ ! ആക്ടീവ് അല്ലെങ്കില്‍ ജിമെയില്‍ ഡിലീറ്റാകും; ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കണം..

പോളിസികള്‍ ആകെ പുതുക്കി ഗൂഗിള്‍. ജി മെയിലിലും ഗൂഗിള്‍ ഡ്രൈവിലും മറ്റും ശേഖരിച്ച വിവരങ്ങള്‍, നിങ്ങള്‍ രണ്ടുവര്‍ഷമായി ആക്ടീവ് അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ നടപ്പാക്കുന്നു. അടുത്ത ജൂണ്‍ മുതലാണ് പുതിയ പോളിസി നടപ്പാക്കുന്നത്. ജിമെയില്‍, ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഡ്രോയിംഗുകള്‍, ഫോമുകള്‍, തുടങ്ങിയ ഫയലുകളാണ് ഡിലീറ്റ് ചെയ്യുക. ‘ജി മെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്റ്റോറേജ് രണ്ടുവര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും’ എന്ന് കമ്പനി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കണ്ടന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണെന്നും കമ്പനി വ്യക്തമാക്കി. അക്കൗണ്ട് ആക്ടീവ് ചെയ്യാന്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കണമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു. 15 ജിബിയില്‍ കൂടുതല്‍ സ്റ്റോറേജ് നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്റ്റോറേജ് പ്ലാന്‍ എടുക്കാവുന്നതാണ്. നൂറ് ജിബി മുതലുള്ള പ്ലാനുകള്‍…

Read More

മെയില്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! പരിചയമില്ലാത്ത മെയിലുകള്‍ പരമാവധി തുറക്കാതിരിക്കുക; ഇമെയിലുകള്‍ വഴി അബദ്ധം സംഭവിക്കരുത്; എടുത്തിരിക്കണം ചിലമുന്‍കരുതലുകള്‍

തട്ടിപ്പുകള്‍ ഏതുവഴി വരുമെന്ന് പറയാനാവാത്ത കാലഘട്ടമാണിത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ജിമെയിലുകള്‍ തോറും ഹാക്കിങ്, ഫിഷിംങ്ങ് എന്നിവ പടരുകയാണ്. സുഹൃത്തുക്കളുടെ മെയിലുകളില്‍ നിന്നും സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ആദ്യപടി. ഇതില്‍ മിക്കവാറും ഡോക്യുമെന്റ് ഫയലുകള്‍ കാണും. യഥാര്‍ഥത്തില്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളും മറ്റു വിലപ്പെട്ട വിവരങ്ങളും അടിച്ചുമാറ്റാനായി ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന വഴിയാണിത്. സുഹൃത്ത് അയച്ചത് എന്ന രീതിയില്‍ മെയിലില്‍ ലഭിക്കുന്ന ലിങ്കോ ഡോക്യുമെന്റ് ഫയലോ തുറന്നാല്‍ പിന്നെ ആ അക്കൗണ്ടിന്റെ കാര്യം കഷ്ടത്തിലായതുതന്നെ. ഇങ്ങനെയുള്ള ലിങ്കുകള്‍ വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം ലിങ്കുകള്‍ തുറക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അപരിചിതരില്‍ നിന്ന് വരുന്ന അനാവശ്യ മെയിലുകള്‍ പരമാവധി തുറക്കാതിരിക്കുക. ഇനി അറിയുന്ന ആളുകളില്‍ നിന്നാണ് ഇത് ലഭിക്കുന്നതെങ്കില്‍ ശരിക്കും അവര്‍ തന്നെയാണ് അയച്ചതെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ തുറക്കാന്‍ പാടുള്ളു. നിലവില്‍ ഇത്തരം പ്രശ്‌നങ്ങള്‍…

Read More