അകത്തിരുന്നു പണി ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തിനു പുറത്തിറങ്ങണം ! ജയിലിനകത്തിരുന്ന് കൊടി സുനി ആസൂത്രണം ചെയ്ത് കവര്‍ന്നത് മൂന്നു കിലോ കള്ളക്കടത്ത് സ്വര്‍ണം

  അകത്താണെങ്കിലും പുറത്താണെങ്കിലും പണി അറിയാവുന്നവന്‍ അത് ചെയ്തിരിക്കും. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഇതിന് ഉത്തമ ഉദാഹരണമായിരിക്കുകയാണ്.കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നെന്നാണ് കേസ്. ജയിലില്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും ഉള്‍പ്പെടെ അടിപൊളി ജീവിതം നയിക്കുന്ന കൊടി സുനി ഇപ്പോള്‍ വെറുതേയിരുന്ന് മടുത്ത് ഓണ്‍ലൈന്‍ ഓപ്പറേഷനും നടത്തി തുടങ്ങിയിരിക്കുകയാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട്ടെ പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവത്തില്‍ കൊടി സുനിയെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (5) കോടതി പൊലീസിന് അനുമതി നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊലീസ് വിയ്യൂര്‍ ജയിലിലെത്തി സുനിയെ ചോദ്യംചെയ്യും. 2016 ജൂലായ് 16നാണ് കേസിന് ആസ്പദമായ സംഭവം…

Read More