മേലനങ്ങാതെ തിന്നും കുടിച്ചും കഴിയാമെങ്കില്‍ പിന്നെ എന്തിനു പരോള്‍ ! കൊടി സുനി പരോള്‍ വേണ്ടെന്നു വച്ച് ജയിലില്‍ കഴിയാനുള്ള കാരണങ്ങള്‍ നിരവധി…

ടിപി വധക്കേസിലെ പ്രതി കൊടിസുനി നടത്തിയ ഫോണ്‍വിളികളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റഷീദ് എന്ന തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ഗുണ്ടകളെക്കുറിച്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന്റെ ചുവടുപിടിച്ചാണ് കൊടി സുനിയുടെ ഫോണ്‍വിളികളെക്കുറിച്ചും അന്വേഷണം. ജയില്‍ മേധാവിയുടെ ഇതിനായുള്ള കത്ത് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചേക്കും എന്നാണ് വിവരം.സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് ജയില്‍ മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നടപടി. തടവുകാരുടെ ഫോണ്‍വിളി ജയില്‍ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലായിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ടിപി കേസില്‍ കൊടി സുനി ഒഴികെയുള്ള പ്രതികളെല്ലാം പരോളിലാണ്. കോവിഡ് പരോളിന് കൊടി സുനിക്ക് താല്‍പ്പര്യവുമില്ല. പുറത്തിറങ്ങാതെ ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നോക്കുന്നതിനോടാണ് താല്‍പ്പര്യം. പരോളില്‍ ഇറങ്ങിയ സമയത്തുണ്ടായ സ്വര്‍ണ്ണ കടത്ത് കേസായിരുന്നു കൊടി സുനി ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് സൂചന. നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന…

Read More

ജോലി ഒന്നും ചെയ്യുന്നില്ലെങ്കിലും കൃത്യമായി വരുമാനം! ഫോണും രുചികരമായ പ്രത്യേക ഭക്ഷണവും സുലഭം; താമസം അഞ്ച് പേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ ഒറ്റയ്ക്ക്; ടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ ജയിലിലെ സുഖജീവിതം ഇങ്ങനെ

പരോളിലിറങ്ങിയ സമയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ അറസ്റ്റ് ഇക്കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. മാനുഷിക പരിഗണ കൊടുത്ത് വീണ്ടും പരാേളില്‍ വിടണേ വിജയേട്ടാ എന്ന ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായിരുന്നു.  എന്നാല്‍ ജയിലില്‍ കൊടി സുനി നയിച്ചു വരുന്ന ആഡംബര ജീവതത്തെക്കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍ പുറത്തു വരുന്നത്. കൊടി സുനിയുടെ ജയിലിലെ ജീവിത രീതി ഇങ്ങനെ… ഇറച്ചിയും മീനും വെയ്ക്കുന്ന ദിവസങ്ങളില്‍ രുചികരമായി തയ്യാറാക്കിയ പ്രത്യേക ഭക്ഷണം, ഫുള്‍ ചാര്‍ജ്ജ് ചെയ്ത ഫോണ്‍, മാസം തോറും ചെയ്യാത്ത ജോലിക്ക് 4000 രൂപ വരെ ശമ്പളം. അഞ്ചുപേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ ഒറ്റയ്ക്കാണ് താമസം. ഒരു വര്‍ഷമായി ഈ സെല്ലിലാണ് സുനി. ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുത്തതും ചാര്‍ജ് ചെയ്തു നല്‍കിയിരുന്നതും ഉദ്യോഗസ്ഥരില്‍ ചിലരാണ്. ഇവര്‍ ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ കഴിയുന്ന…

Read More

വിയ്യൂരില്‍ കൊടി സുനി വാര്‍ഡന്മാരെ വിളിക്കുന്നത് ‘ എടാ’ എന്ന് ; കഴിക്കുന്നത് രാജകീയ ഭക്ഷണം; ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സുഖചികിത്സയും; സിപിഎം തടവുകാരുടെ അടിപൊളി ജയില്‍ ജീവിതം ഇങ്ങനെ…

കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ സിപിഎം തടവുകാര്‍ക്ക് രാജകീയ ജീവിതമെന്ന് വിവരം. പല ജയിലുകളുടെയും ഉള്ളറകള്‍ പാര്‍ട്ടിഗ്രാമങ്ങള്‍ക്ക് സമമാണെന്ന വിവരമാണ് പുറത്തുവരുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളി കൊടിസുനി തൃശുര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘വി.ഐ.പി’യാണ്. ഇവിടെ എല്ലാം നിയന്ത്രിക്കുന്നതും കൊടി സുനി തന്നെ. യഥേഷ്ടം ഫോണ്‍ വിളിക്കാം, പ്രത്യേക ഭക്ഷണം, വാര്‍ഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാള്‍ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതം. ഒരിക്കല്‍ ജയിലിനകത്തുനിന്ന് സുനി ഫോണ്‍ വിളിക്കുന്നതു മൊബൈലില്‍ പകര്‍ത്തിയ വാര്‍ഡനു ലഭിച്ചത് മെമോ. വിയ്യൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സിപിഎം നിയന്ത്രണമാണുള്ളത്. 2017 ജനുവരിയിലാണു കൊടി സുനി ജയില്‍ ഉദ്യോഗസ്ഥനു മെമോ ‘കൊടുപ്പിച്ചത്’. ഉദ്യോഗസ്ഥന്‍ ഫോണ്‍ വിളി പകര്‍ത്തുന്നതു കണ്ട സുനി ഫോണ്‍ പിടിച്ചെടുത്ത് സിംകാര്‍ഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ്…

Read More

അകത്തിരുന്നു പണി ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തിനു പുറത്തിറങ്ങണം ! ജയിലിനകത്തിരുന്ന് കൊടി സുനി ആസൂത്രണം ചെയ്ത് കവര്‍ന്നത് മൂന്നു കിലോ കള്ളക്കടത്ത് സ്വര്‍ണം

  അകത്താണെങ്കിലും പുറത്താണെങ്കിലും പണി അറിയാവുന്നവന്‍ അത് ചെയ്തിരിക്കും. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഇതിന് ഉത്തമ ഉദാഹരണമായിരിക്കുകയാണ്.കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നെന്നാണ് കേസ്. ജയിലില്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും ഉള്‍പ്പെടെ അടിപൊളി ജീവിതം നയിക്കുന്ന കൊടി സുനി ഇപ്പോള്‍ വെറുതേയിരുന്ന് മടുത്ത് ഓണ്‍ലൈന്‍ ഓപ്പറേഷനും നടത്തി തുടങ്ങിയിരിക്കുകയാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട്ടെ പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവത്തില്‍ കൊടി സുനിയെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (5) കോടതി പൊലീസിന് അനുമതി നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊലീസ് വിയ്യൂര്‍ ജയിലിലെത്തി സുനിയെ ചോദ്യംചെയ്യും. 2016 ജൂലായ് 16നാണ് കേസിന് ആസ്പദമായ സംഭവം…

Read More