മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് ഒരേ വിമാനത്തില്‍ വന്നത് 17 പേര് ! കസ്റ്റംസ് പിടിച്ചെടുത്തത് 2.5 കോടിയുടെ മുതല്‍…

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെ ഒരുമിച്ച് പിടിയിലായത് 17 പേര്‍. ബംഗളുരു വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ആകെ 18 പേരെയാണ് മലദ്വാരത്തില്‍ സ്വര്‍ണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ 17 പേരും മലദ്വാരത്തില്‍ സ്വര്‍ണവുമായി ഒരേ വിമാനത്തില്‍ പറന്നെത്തിയവരാണെന്ന പ്രത്യേകതയുമുണ്ട്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ 17 പേരാണ് ഒരുമിച്ച് പിടിയിലായത്. ഒരാളെത്തിയത് എമിറേറ്റ്‌സ് ഫ്ളൈറ്റില്‍ ദുബായില്‍ നിന്നും ആയിരുന്നു. ഇവരില്‍നിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു. പിടിയിലായവരുടെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Read More

പട്ടിയ്ക്ക് അലുവാക്കഷണം ഇട്ടു കൊടുക്കുന്നതു പോലെ ചിലര്‍ കുറച്ചു സ്വര്‍ണവുമായി ആദ്യം പിടികൊടുക്കും; പിന്നാലെയെത്തുന്നവര്‍ നൈസായി കിലോക്കണക്കിന് സ്വര്‍ണം പുറത്തെത്തിക്കും; സ്വര്‍ണമാഫിയയുടെ പുതിയ തന്ത്രമിങ്ങനെ…

ഗള്‍ഫ് നാടുകളില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ പുതുവഴി തേടി കള്ളക്കടത്തുകാര്‍. ഓരോ തവണയും ഇവര്‍ അവലംബിക്കുന്ന നൂതനമായ മാര്‍ഗങ്ങള്‍ കണ്ട് കസ്റ്റംസ് അധികൃതരുടെ വരെ കണ്ണു തള്ളുകയാണ്. മലദ്വാരത്തില്‍ സ്വര്‍ണം കടത്തുന്ന അടവ് കസ്റ്റംസ് മനസ്സിലാക്കിയതോടെ പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ് സ്വര്‍ണക്കടത്തുകാര്‍. അതിനായി സ്വര്‍ണവുമായി എത്തുമ്പോള്‍ ചെറിയ അളവില്‍ സ്വര്‍ണവുമായി പിടികൊടുക്കുകയെന്ന മാര്‍ഗ്ഗമാണ് ഇക്കൂട്ടര്‍ അവലംബിക്കുന്നത്. ആദ്യം എത്തുന്നയാളില്‍ നിന്നും സ്വര്‍ണം കണ്ടെത്തുമ്പോള്‍ അതിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറും ഈ അവസരത്തില്‍ പിന്നാലെ വരുന്നയാള്‍ വന്‍തോതില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്ന ശൈലിയാണ് ഇവര്‍ പിന്തുടരുന്നത്. നെടുമ്പാശ്ശേരിയില്‍ ഈ തന്ത്രം വ്യാപകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ആദ്യമെത്തിയ ആളുടെ കൈവശം 286 ഗ്രാം സ്വര്‍ണമിശ്രിതം മാത്രമാണ് ഉണ്ടായത്. സ്വര്‍ണവുമായി പിടിക്കപ്പെടാന്‍ ഇയാള്‍ വിമാനത്താവളത്തില്‍ പരമാവധി ശ്രമിക്കും. ഇയാള്‍ പിടിക്കപ്പെടുമ്പോള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധ അയാളിലേക്കു തിരിയുന്ന സമയത്ത് വലിയ അളവില്‍ സ്വര്‍ണം…

Read More