വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന,ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് ,ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച,ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട…
Read MoreTag: health
പല്ല് നിരതെറ്റൽ; പ്രതിരോധമാണു പ്രധാനം
പല്ല് നിരതെറ്റുന്നതു തടയാൻ പ്രതിരോധ ചികിത്സകൾ തന്നെയാണ് ഏറ്റവും ആവശ്യമായുള്ളത്. ഇതിന് ഏറ്റവും അത്യാവശ്യം പരിശോധനകളാണ്. പല്ല് മുളയ്ക്കുമ്പോൾ തന്നെ…കുട്ടികളിൽ പല്ല് മുളയ്ക്കുമ്പോൾ തന്നെ ഡോക്ടറെ കാണിച്ച് പോടുകൾക്കുള്ള പ്രതിരോധ ചികിത്സയായ പിറ്റ് ആൻഡ് ഫിഷർ സീലെന്റ് നടത്തണം. 1പല്ലു പറിയേണ്ട കൃത്യമായ സമയത്തല്ലാതെ പല്ല്പറിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക. 2ആവശ്യമായ ചികിത്സകൾ ചെയ്ത് പാൽപല്ലുകളെ നിലനിർത്തണം. വിരൽകുടി നീണ്ടുനിന്നാൽദീർഘകാലം നിലനിൽക്കുന്ന വിരൽ കൂടി, വായിൽ കൂടിയുള്ള ശ്വസനം, നാക്ക് തള്ളൽ എന്നീ ശീലങ്ങൾ ഉണ്ടെങ്കിൽ കാരണം കണ്ടുപിടിച്ച് ആവശ്യമായ ചികിത്സകൾ നൽകി നിർത്തലാക്കുക. മയോ ഫങ്ഷണൽഅപ്ലയൻസുകൾ ആറു വയസിനും 12 വയസിനും ഇടയിലായി മോണയുടെയും എല്ലിന്റെയും വളർച്ച ക്രമീകരിക്കാനുള്ള വിവിധതരത്തിലുള്ള മയോ ഫങ്ഷണൽ അപ്ലയൻസുകൾ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്താൽ 12 വയസിനു ശേഷം…
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: വെള്ളം വില്ലൻ
നിസാരമായ രോഗസാഹചര്യത്തില്നിന്നു ഗുരുതരമായ രോഗാവസ്ഥയിലൂടെ മരണത്തിലേക്കുവരെ എത്തിച്ചേക്കാവുന്നതാണ് അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് അഥവ അമീബിക് മസ്തിഷ്ക ജ്വരം. കൂടുതലും കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം പിടിപെട്ടാല്‍ മരണം വരെ സംഭവിച്ചേക്കാം. ബ്രെയിന്‍ ഈറ്റര്‍ എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി വിഭാഗത്തില്‍പെടുന്ന അമീബ തലച്ചോറില്‍ എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. അമീബ തലച്ചോറിനെ ബാധിച്ചതിനുശേഷമേ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയുള്ളൂ എന്നതിനാല്‍ ചികിത്സിച്ച് ഭേദമാക്കുക എളുപ്പമല്ല. വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന രോഗാവസ്ഥയാണിതെങ്കിലും 99 ശതമാനം രോഗികളും മരിക്കുന്നു എന്നതാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ ഭയപ്പെടുന്നതാക്കുന്നത്. ചൂടുകാലത്താണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ദീര്‍ഘനാളായി വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങള്‍, തോടുകള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവയില്‍ മുങ്ങിക്കുളിക്കുന്നതുവഴിയാണ് സാധാരണയായി രോഗം പിടിപെടുക.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നേഗ്ലെറിയ ഫൗലേറി എന്ന സൂക്ഷ്മ ജീവിയുടെ സാന്നിധ്യം ഉണ്ട്. മൂക്കിലൂടെ വെള്ളം കയറുമ്പോള്‍ നേഗ്ലെറിയ ഫൗലേറിയും ശരീരത്തിലുള്ളില്‍ കടക്കും. ഇവ മണം…
Read Moreപുറംവേദനയുടെ കാരണങ്ങൾ
അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അവരവര്‍ തന്നെയാണ് ഉണ്ടാക്കുന്നത്. വളഞ്ഞുതിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതല്‍ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതല്‍ ഉയരമുള്ള തലയിണ, ടൂവീലറിലും ത്രീവീലറിലും കൂടുതല്‍ യാത്ര ചെയ്യുക എന്നിവയെല്ലാം പുറംവേദനയുടെ കാരണങ്ങളാണ്. ഇരുന്ന് ജോലി ചെയ്യുന്പോൾ കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ പലരും മുന്പോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയില്‍ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേല്‍ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. ഓഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയില്‍ ഇരിക്കുമ്പോള്‍ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിനു ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ കുഷ്യൻ ഉപയോഗിച്ചുനോക്കാം. ഒരേ പൊസിഷനില്‍ തുടര്‍ച്ചയായി വളഞ്ഞും തിരിഞ്ഞും ഒരേ പൊസിഷനില്‍…
Read Moreമോണരോഗം എങ്ങനെ ഒഴിവാക്കാം?
നോര്‍മല്‍ ആയ മോണയുടെ കളര്‍ കോറല്‍ പിങ്ക് ആണ്. ഇത് വ്യക്തികളില്‍ വ്യത്യസ്തമാകാം. എങ്കിലും പൊതുവേ ബേസ് കളര്‍ ഇതുതന്നെയാണ്. ഇതില്‍ നിന്നു വ്യത്യസ്തമായി ചുവപ്പു കൂടുതലോ കഴലിപ്പോ രക്തം പൊടിക്കുകയോ ചെയ്താല്‍ മോണരോഗത്തിന്റെ തുടക്കമായി കണക്കാക്കാം. ആരോഗ്യമുള്ള മോണയില്‍ നിന്ന് അകാരണമായി രക്തം വരില്ല. കാരണങ്ങള്‍1. പ്ലേക്ക് : നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിക്കില്ല. ഇതു രോഗാണുക്കളുടെ കോളനിയാണ്. പ്ലേക്ക് കൃത്യമായി നീക്കം ചെയ്തില്ല എങ്കില്‍ മോണയ്ക്കടിയില് അടിഞ്ഞുകൂടി ചെത്തല്‍ ആയിമാറുന്നു.2. മോണയില്‍ നിന്നുരക്തം വരുന്നത്3. രണ്ടു പല്ലുകള്‍ക്കിടയിലും മോണയ്ക്കിടയിലും ഭക്ഷണം കയറിയിരിക്കുന്നത്.4. കൃത്യമായ രീതിയില്‍ പല്ലു തേയ്ക്കാത്തതിനാലും വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഡോക്ടറെ കണ്ട് ക്ലീന്‍ ചെയ്യിക്കാത്തതിനാലും 5. ഹോര്‍മോണ്‍ വ്യത്യാസം6. ചില മരുന്നുകള്‍7. പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ലക്ഷണങ്ങള്‍1. ചുവന്നു തടിച്ച മോണ2. മോണ വേദന3. മോണയില്‍ അമർത്തിയാല്‍ രക്തംവരുന്നത്4. വായ്നാറ്റം, രക്തത്തിന്റെയും…
Read Moreഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ എന്തിന്?
2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. രോഗനിര്‍ണയത്തിനുള്ള ദ്രുതപരിശോധനാസൗകര്യം ലബോറട്ടറിയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സ പ്രസവ സൗകര്യമുള്ള ആശുപത്രികളില്‍ ലഭ്യമാണ്. രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടണം പ്രതിരോധത്തിനു പരിശോധന ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്. പ്രതിരോധ കുത്തിവയ്പ് പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധന തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള…
Read Moreചെറിയ പോറൽ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾകാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – പ്രതിരോധ കുത്തിവയ്പ് എടുക്കണംകാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി – ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ…
Read Moreമഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ
പകരുന്ന ഒരു രോഗമായി കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് ഏ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്. വിശ്രമം, ആഹാരം, മരുന്ന് പൂർണമായും വിശ്രമിക്കുക എന്നതാണ് ചികിത്സയുടെ പ്രഥമവും പ്രധാനവുമായ ഭാഗം. നല്ലപോലെ വെള്ളം കുടിക്കണം. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു നല്ലതാണ്. ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തണം. ഡോക്ടർ പറയുന്നതനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാവൂ. ചികിത്സ രോഗം ബാധിച്ച് ആദ്യത്തെ ഒരാഴ്ച രോഗാവസ്ഥ മുന്നോട്ടുമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് മഞ്ഞപ്പിത്തത്തിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്. ഈ ഒരാഴ്ച കരളിലെ കൂടുതൽ കോശങ്ങൾക്കു നാശം സംഭവിക്കും. അതിന്റെ ഫലമായി രോഗാവസ്ഥ കൂടുന്നതായി അനുഭവപ്പെടും. ഈ സമയം ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. അശാസ്ത്രീയ ചികിത്സയിലൂടെ പലരിലും രോഗാവസ്ഥ ഗുരുതരമാകാറുള്ളതും മരണം വരെ സംഭവിക്കാറുള്ളതും ഈ ഒരാഴ്ചക്കാലത്ത് സംഭവിക്കുന്ന അശ്രദ്ധകളുടെ അനന്തര ഫലമായിരിക്കും. ഏറ്റവും പുതിയ…
Read Moreസ്ട്രോക്കിനു ശേഷമുള്ള ജീവിതം
മറ്റു പല അവസ്ഥകളെയും പോലെ, സ്ട്രോക്ക് ജീവിതത്തിന്റെ അവസാനമല്ല. അത് തീർച്ചയായും അതിജീവിക്കാവുന്നതാണ്. പുനരധിവാസം തെരഞ്ഞെടുക്കുന്നതിലൂടെ സ്ട്രോക്കിൽ നിന്ന് കരകയറാനാകും. ശാരീരികവും മാനസികവുമായ ശരിയായ വ്യായാമത്തിലൂടെ, സ്ട്രോക്കിന് ഇരയായ ഒരാൾക്ക് ജീവിതം അതിന്റെ എല്ലാ ഭംഗിയിലും വീണ്ടും ആസ്വദിക്കാനാകും. സ്ട്രോക്ക് പുനരധിവാസത്തിൽ ശാരീരിക പ്രവർത്തനങ്ങൾ1. മോട്ടോർ നൈപുണ്യ വ്യായാമങ്ങൾ: പേശികളുടെ ശക്തിയും ഏകോപനവും മെച്ചപ്പെടുത്തുക2. മൊബിലിറ്റി പരിശീലനം: വാക്കർ, ചൂരൽ, കണങ്കാൽ ബ്രേസ് തുടങ്ങിയ മൊബിലിറ്റി എയ്ഡുകൾ ഉപയോഗിക്കുന്നു.3. കൺസ്ട്രൈൻഡ്-ഇൻഡ്യൂസ്ഡ് തെറാപ്പി: ഇത് ബാധിക്കപ്പെടാത്ത അവയവത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ്.4. റേഞ്ച്-ഓഫ്-മോഷൻ തെറാപ്പി: പേശികളുടെ പിരിമുറുക്കം ലഘൂകരിക്കാനുള്ള വ്യായാമങ്ങളും ചികിത്സകളും (സ്പാസ്റ്റിസിറ്റി)5. സാങ്കേതിക സഹായത്തോടെയുള്ളശാരീരിക പ്രവർത്തനങ്ങൾ.പ്രവർത്തനപരമായ വൈദ്യുത ഉത്തേജനം: 1. ദുർബലമായ പേശികളിൽ വൈദ്യുതി പ്രയോഗിച്ച് അവ ഉത്തേജിപ്പിക്കപ്പെടുന്നു.2. റോബോട്ടിക് സാങ്കേതികവിദ്യ: വൈകല്യമുള്ള കൈകാലുകളുടെ ആവർത്തിച്ചുള്ള ചലനങ്ങളിൽ റോബോട്ടിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നു.3. വയർലെസ് സാങ്കേതികവിദ്യ: രോഗിയുടെ പ്രവർത്തനം വർധിപ്പിക്കുന്നതിന് ഏതെങ്കിലും…
Read Moreബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുന്നത്
തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്.ഹെമറജിക് സ്ട്രോക്കിന്റെ സങ്കീർണതകൾ ഹെമറജിക് സ്ട്രോക്ക് ചില സങ്കീർണതകൾക്ക് കാരണമാകും. 1. ഓർമ, ചിന്താ പ്രശ്നങ്ങൾ2. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ3. ഭക്ഷണം വിഴുങ്ങാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ4. സ്ഥിരമായ ന്യൂറോളജിക്കൽ വൈകല്യം ബ്രെയിൻ സ്റ്റെം സ്ട്രോക്ക്ബ്രയിൻ സ്റ്റെമ്മിലാണ് ഇത്തരം സ്ട്രോക്ക് സംഭവിക്കുന്നത്. (തലച്ചോറിനെ സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം). ഇത് ശരീരത്തിന്റെ ഇരുവശങ്ങളെയും ബാധിക്കും. ഇത് സംഭവിക്കുകയാണെങ്കിൽ, സംസാരിക്കാനോ കഴുത്തിന് താഴെ ചലിക്കാനോ കഴിയാത്ത ഒരു “ലോക്ക് ഇൻ” അവസ്ഥയിലേക്ക് വീണുപോവുന്നു. ലക്ഷണങ്ങൾഒരു വ്യക്തിക്ക് ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ പ്രയാസമാണ്. ശരീരത്തിന്റെ ഒരു വശത്ത് ബലഹീനതയുടെ അടയാളങ്ങളില്ലാതെ അവർക്ക് ചില ലക്ഷണങ്ങൾ ഉണ്ടാകാം. ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ലക്ഷണങ്ങൾ 1. തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ2. ഓക്കാനം അല്ലെങ്കിൽ ഛർദി3. വസ്തുക്കൾ രണ്ടായി…
Read More