ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പ​രാ​ഗ്വേ​യി​ൽ രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി; സ്വ​കാ​ര്യ ഡി​ജി​റ്റ​ൽ ബാ​ങ്കി​ന്‍റെ ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​സി​ഡ​ന്‍റ് സാ​ന്‍റി​യാ​ഗോ പെ​ന​യെ പാ​ർ​ല​മെ​ന്‍റ് ഇം​പീ​ച്ച് ചെ​യ്തു

അ​സു​ൻ​സി​യോ​ൺ: പ്ര​മു​ഖ സ്വ​കാ​ര്യ ഡി​ജി​റ്റ​ൽ ബാ​ങ്കി​ന്‍റെ ത​ക​ർ​ച്ച​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പ​രാ​ഗ്വേ​യി​ൽ വ​ൻ രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​ക്ക് വ​ഴി​വ​ച്ചു. ബാ​ങ്ക് ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​സി​ഡ​ന്‍റ് സാ​ന്‍റി​യാ​ഗോ പെ​ന​യെ പാ​ർ​ല​മെ​ന്‍റ് ഇം​പീ​ച്ച് ചെ​യ്ത് അ​ധി​കാ​ര​ത്തി​ൽ​നി​ന്നു നീ​ക്കി. ക്രി​മി​ന​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന അ​ദ്ദേ​ഹം നി​ല​വി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​ദ്രോ അ​ലി​യാ​ന പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഇ​ന്ന​ലെ ന​ട​ന്ന സെ​ന​റ്റ് വോ​ട്ടെ​ടു​പ്പി​ൽ 45 അം​ഗ​ങ്ങ​ളി​ൽ 44 പേ​രും ഇം​പീ​ച്ച്മെ​ന്‍റി​നെ അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണു പെ​ന​യു​ടെ രാ​ഷ്‌​ട്രീ​യ​പ​ത​നം ഉ​റ​പ്പാ​യ​ത്. രാ​ജി​വ​യ്ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും രാ​ജി​ക്കു പ​ക​രം ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ഭ​ര​ണ​പ​ക്ഷ​ത്തെ വി​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ​യും തീ​രു​മാ​നം. ഇ​തോ​ടെ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ല​ഭി​ച്ചി​രു​ന്ന നി​യ​മ​പ​രി​ര​ക്ഷ​യും പെ​ന​യ്ക്കു ന​ഷ്‌​ട​മാ​യി. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കു വാ​യ്പ രാ​ജ്യ​ത്തെ പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ഉ​യെ​നോ ബാ​ങ്കി​ന്‍റെ…

Read More