ആ സ്ത്രീയെ പ്രതികള്‍ക്കൊപ്പം നാലു ദിവസം ജയിലില്‍ അടയ്ക്കണം; ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാര്‍ഗം നടത്തുന്ന അവരെപ്പോലുള്ളവര്‍ കാരണമാണ് ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കാത്തത്; ഇന്ദിരാ ജെയ്‌സിംഗിനെതിരേ ആഞ്ഞടിച്ച് കങ്കണ റണൗത്ത്…

നിര്‍ഭയക്കേസിലെ പ്രതികളോട് നിര്‍ഭയയുടെ അമ്മ ക്ഷമിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇന്ദിര ജെയ്‌സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇപ്പോള്‍ നടി കങ്കണാ റണൗത്ത് രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്താ സമ്മേളനത്തിലാണ് കങ്കണ ഇന്ദിരയെ വിമര്‍ശിച്ചത്. ഇന്ദിര ജയ്സിംഗിനെ കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലില്‍ അടക്കണമെന്നും അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാര്‍ക്കും കൊലപാതകികള്‍ക്കും ജന്മം നല്‍കുന്നതെന്നുമാണ് കങ്കണ അഭിപ്രായപ്പെട്ടത്. സോണിയഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ കഴിയുന്ന നളിനിയോട് ക്ഷമിച്ചതുപോലെ നിര്‍ഭയയുടെ അമ്മ ആശാ ദേവി മകളുടെ ഘാതകരോട് ക്ഷമിക്കണമെന്നായിരുന്നു ഇന്ദിര ജയ്സിങിന്റെ പ്രസ്താവന വന്നത്. ആ സ്ത്രീയെ കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലില്‍ അടക്കണം. അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാര്‍ക്കും കൊലപാതകികള്‍ക്കും ജന്മം നല്‍കുന്നതെന്ന് കങ്കണ പറഞ്ഞു. അത്തരമൊരു കാര്യം ആവശ്യപ്പെടാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു. നിര്‍ഭയയുടെ മാതാപിതാക്കളോട് അവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ച്…

Read More

നിര്‍ഭയയെ കൊന്നവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ഇന്ദിര ജയ്‌സിംഗ് ! കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞ് നിര്‍ഭയയുടെ അമ്മ; പുതിയ വിവാദം ഇങ്ങനെ…

നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികള്‍ക്കും നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്. ഇതിനെതിരേ കടുത്ത ഭാഷയിലാണു നിര്‍ഭയയുടെ അമ്മ മറുപടി പറഞ്ഞത്. നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് പുതിയ വിവാദം. ‘നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസില്‍ നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. എന്നാല്‍ വധശിക്ഷയ്ക്ക് എതിരുമാണ്’ ഇന്ദിര ട്വിറ്ററില്‍ കുറിച്ചു. ജനുവരി22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ച സാഹചര്യത്തില്‍ നിരാശ പ്രകടിപ്പിച്ചുള്ള നിര്‍ഭയയുടെ അമ്മയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ ട്വീറ്റ്. ‘ആരാണ് ഇന്ദിര ജയ്‌സിംഗ്? ഇത്തരമൊരു നിര്‍ദേശം പറയാന്‍ ധൈര്യപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവര്‍ ഉള്ളതിനാലാണു പീഡനത്തിന് ഇരയായവര്‍ക്കു…

Read More