ആ സ്ത്രീയെ പ്രതികള്‍ക്കൊപ്പം നാലു ദിവസം ജയിലില്‍ അടയ്ക്കണം; ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാര്‍ഗം നടത്തുന്ന അവരെപ്പോലുള്ളവര്‍ കാരണമാണ് ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കാത്തത്; ഇന്ദിരാ ജെയ്‌സിംഗിനെതിരേ ആഞ്ഞടിച്ച് കങ്കണ റണൗത്ത്…

നിര്‍ഭയക്കേസിലെ പ്രതികളോട് നിര്‍ഭയയുടെ അമ്മ ക്ഷമിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇന്ദിര ജെയ്‌സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇപ്പോള്‍ നടി കങ്കണാ റണൗത്ത് രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്താ സമ്മേളനത്തിലാണ് കങ്കണ ഇന്ദിരയെ വിമര്‍ശിച്ചത്. ഇന്ദിര ജയ്സിംഗിനെ കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലില്‍ അടക്കണമെന്നും അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാര്‍ക്കും കൊലപാതകികള്‍ക്കും ജന്മം നല്‍കുന്നതെന്നുമാണ് കങ്കണ അഭിപ്രായപ്പെട്ടത്.

സോണിയഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ കഴിയുന്ന നളിനിയോട് ക്ഷമിച്ചതുപോലെ നിര്‍ഭയയുടെ അമ്മ ആശാ ദേവി മകളുടെ ഘാതകരോട് ക്ഷമിക്കണമെന്നായിരുന്നു ഇന്ദിര ജയ്സിങിന്റെ പ്രസ്താവന വന്നത്. ആ സ്ത്രീയെ കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലില്‍ അടക്കണം. അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാര്‍ക്കും കൊലപാതകികള്‍ക്കും ജന്മം നല്‍കുന്നതെന്ന് കങ്കണ പറഞ്ഞു.

അത്തരമൊരു കാര്യം ആവശ്യപ്പെടാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു. നിര്‍ഭയയുടെ മാതാപിതാക്കളോട് അവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ച് മനസിലാക്കാന്‍ ജയ്സിങ് ഒരിക്കലും അവരെ നേരില്‍ പോയി കണ്ടിട്ടില്ല. ഇന്ന് അവര്‍ കുറ്റവാളികളെ പിന്തുണക്കുകയാണ്. ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാര്‍ഗം നടത്തുന്ന അവരെപ്പോലുള്ളവര്‍ കാരണമാണ് ഈ രാജ്യത്ത് ഇരകള്‍ നീതി ലഭിക്കാത്തതെന്നും കങ്കണ ആരോപിച്ചു. പ്രായവുമായി ബന്ധമില്ലാത്ത കുറ്റം ചെയ്തവരെ പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നു വിളിക്കരുതെന്നും പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവര്‍ ബലാത്സംഗവും വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യുമ്പോള്‍ കുറ്റവാളികള്‍ക്ക് ഈ പ്രായപരിധി നിശ്ചയിച്ചതാരാണെന്നും അവര്‍ ചോദിച്ചു.

പ്രതികളെ പൊതുജന മധ്യത്തില്‍ വച്ച് മരണം വരെ തൂക്കിക്കൊല്ലണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിര്‍ഭയ കേസിലെ കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കുന്നത് എല്ലാവര്‍ക്കുമൊരു താക്കീതാകണം. അതിന് വേണ്ടി പ്രതികളെ പൊതുജനങ്ങള്‍ക്കിടയില്‍ വച്ച് മരണം വരെ തൂക്കിക്കൊല്ലണം. പ്രതികളെ പ്രായപൂര്‍ത്തിയാകാത്തവരെന്ന് വിളിക്കരുതെന്നും ഇത്രയും വലിയ ക്രൂരകൃത്യം നടത്തിയവര്‍ക്ക് പ്രായവുമായി യാതൊരു ബന്ധവുമില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment