പ്രണയ തകര്‍ച്ച പ്രതികാരമായി! ക്വാര്‍ട്ടേഴ്‌സില്‍ അധ്യാപകനും ശിക്ഷ്യയും കഴിഞ്ഞിരുന്നത് ദമ്പതികളെപ്പോലെ; കോഴിക്കോട് എന്‍ഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ മരണത്തിനു വഴിവച്ചത് ഇതൊക്കെ…

കൊച്ചി: കോഴിക്കോട് എന്‍ഐടിയിലെ ഗവേഷക വിദ്യാര്‍ഥി ഒ.കെ ഇന്ദു(25)വിന്റെ മരണം പുതിയ വഴിത്തിരിവില്‍. ഇന്ദുവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് എന്‍.ഐ.ടി അസി. പ്രഫസറായ സുഭാഷിനെതിരേയുള്ള പീഡനക്കുറ്റം ഒഴിവാക്കി. എന്നാല്‍ കൊലപാതകവും തെളിവു നശിപ്പിക്കലും നിലനില്‍ക്കുമെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് വ്യക്തമാക്കി.ക്രിമിനല്‍ നടപടിക്രമം 227ാം വകുപ്പ് പ്രകാരമുള്ള വാദം കേള്‍ക്കലിനെത്തുടര്‍ന്നാണ് കോടതി ഈ നിലപാടിലെത്തിയത്. ഇന്ദു പ്രതിശ്രുത വരന് അയച്ച ഇ-മെയിലിലാണത്രേ താന്‍ അവരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നത്. ഇന്ദു പ്രായപൂര്‍ത്തിയായ യുവതിയായിരുന്നതുകൊണ്ടുതന്നെ പീഡനമായി കണക്കാക്കാന്‍ കഴിയില്ല. മെയില്‍ അയച്ചത് പ്രതിശ്രുത വരനെ വിവാഹത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ചെയ്തതാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇത്തരമൊരു ഇടപെടല്‍. ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇ- മെയില്‍ സന്ദേശം ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തതോടെ…

Read More