യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐയുടെ സാമ്രാജ്യം ഭരിക്കുന്നത് മധ്യവയസ്‌കന്‍ ! ‘എട്ടപ്പാന്‍’ എന്നറിയപ്പെടുന്ന ഇയാള്‍ ഇവിടെ 15 വര്‍ഷമായി ചുറ്റിത്തിരിയുന്നത് ഗവേഷക വിദ്യാര്‍ഥിയെന്ന ലേബലില്‍…

എസ്എഫ്‌ഐയുടെ ഏകാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയായ യൂണിവേഴ്‌സിറ്റി കോളജില്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇതിനു ചുക്കാന്‍ പിടിക്കുന്നതാവട്ടെ ഗവേഷക വിദ്യാര്‍ഥിയെന്ന ലേബലില്‍ കഴിഞ്ഞ 15 വര്‍ഷമായി ക്യാമ്പസില്‍ ചുറ്റിത്തിരിയുന്ന മധ്യവയസ്‌കനും. സിപിഎം ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന എട്ടപ്പാന്‍ എന്നറിയപ്പെടുന്ന ഇയാളാണ് പ്രശ്നങ്ങളുടെയെല്ലാം പ്രധാന കണ്ണിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പാളയത്തു പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും ഏറ്റവുമൊടുവില്‍ അഖിലെന്ന വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരന്‍ ഇയാളാണ്. അഖില്‍ വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്ന നാലാംപ്രതി അമര്‍ അബി ഇപ്പോഴും എട്ടപ്പാന്റെ സംരക്ഷണത്തിലാണെന്നു സൂചനയുണ്ട്. ഒന്നര പതിറ്റാണ്ടായി കാമ്പസില്‍ വിലസുന്ന ഇയാളെ തേടിയിറങ്ങിയിരിക്കയാണ് പൊലീസിപ്പോള്‍. ഗവേഷണത്തിന് കോളേജ് ലൈബ്രറി ഉപയോഗിക്കാന്‍ എന്ന മട്ടില്‍ കാമ്പസില്‍ കയറിക്കൂടിയാണ് ഇയാള്‍ എല്ലാം ആസൂത്രണം ചെയ്യുന്നത്. എസ്എഫ്‌ഐയില്‍ കയറിക്കൂടിയ സാമൂഹികവിരുദ്ധ ശക്തികളാണ് എല്ലാത്തിനും പിന്നിലെന്നു പരിതപിക്കുന്ന സിപിഎം നേതൃത്വം…

Read More

ഞാനും ആ വഴിക്കാ…വഴി ചോദിച്ച അപരിചിതന്‍ യുവാവിനെ തലക്കടിച്ചു മയക്കി; പിന്നെ ഹോട്ടലില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട്ട് നടന്നത് ഇതൊക്കെ…

കോഴിക്കോട്: ഗവേഷക വിദ്യാര്‍ഥിയായ യുവാവിനെതിരേ പീഡനശ്രമം. ആല്‍ബിന്‍ കിഷോരിയെന്ന യുവാവാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ പീഡനം നേരിട്ടത്. വെള്ളിയാഴ്ച രാത്രി ആല്‍ബിന്‍ അപരിചിതനോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. താനും ആ വഴിയാണെന്ന പറഞ്ഞയാള്‍ യുവാവിനെ ബൈക്കില്‍ കയറ്റികൊണ്ടു പോവുകയായിരുന്നു. സ്റ്റേഷന്‍ കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെയായതോടെ ആല്‍ബിന്‍ ബഹളം വെച്ചതോടെ ഇയാള്‍ യുവാവിനെ തലക്കടിച്ച് അര്‍ധബോധാവസ്ഥയിലാക്കി. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാനും ശ്രമിച്ചെന്ന് ആല്‍ബിന്‍ പറയുന്നു. ഹോട്ടലില്‍ നിന്നും പുലര്‍ച്ചെയോടെയാണ് ആല്‍ബിന്‍ രക്ഷപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ ആല്‍ബിന്‍ ഭിന്നലിംഗക്കാരനായ സുഹൃത്തിനൊപ്പം രാവിലെ അഞ്ചുമണിയ്ക്ക് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇങ്ങനെയുള്ളവരുടെ കൂടെ നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. തുടര്‍ന്ന് 12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. പിന്നീട് മെഡിക്കല്‍…

Read More

പ്രണയ തകര്‍ച്ച പ്രതികാരമായി! ക്വാര്‍ട്ടേഴ്‌സില്‍ അധ്യാപകനും ശിക്ഷ്യയും കഴിഞ്ഞിരുന്നത് ദമ്പതികളെപ്പോലെ; കോഴിക്കോട് എന്‍ഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ മരണത്തിനു വഴിവച്ചത് ഇതൊക്കെ…

കൊച്ചി: കോഴിക്കോട് എന്‍ഐടിയിലെ ഗവേഷക വിദ്യാര്‍ഥി ഒ.കെ ഇന്ദു(25)വിന്റെ മരണം പുതിയ വഴിത്തിരിവില്‍. ഇന്ദുവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് എന്‍.ഐ.ടി അസി. പ്രഫസറായ സുഭാഷിനെതിരേയുള്ള പീഡനക്കുറ്റം ഒഴിവാക്കി. എന്നാല്‍ കൊലപാതകവും തെളിവു നശിപ്പിക്കലും നിലനില്‍ക്കുമെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് വ്യക്തമാക്കി.ക്രിമിനല്‍ നടപടിക്രമം 227ാം വകുപ്പ് പ്രകാരമുള്ള വാദം കേള്‍ക്കലിനെത്തുടര്‍ന്നാണ് കോടതി ഈ നിലപാടിലെത്തിയത്. ഇന്ദു പ്രതിശ്രുത വരന് അയച്ച ഇ-മെയിലിലാണത്രേ താന്‍ അവരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നത്. ഇന്ദു പ്രായപൂര്‍ത്തിയായ യുവതിയായിരുന്നതുകൊണ്ടുതന്നെ പീഡനമായി കണക്കാക്കാന്‍ കഴിയില്ല. മെയില്‍ അയച്ചത് പ്രതിശ്രുത വരനെ വിവാഹത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ചെയ്തതാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇത്തരമൊരു ഇടപെടല്‍. ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇ- മെയില്‍ സന്ദേശം ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തതോടെ…

Read More