ഇന്റര്‍നെറ്റ് കോളുകളിലൂടെയുള്ള ഭീഷണി പതിവായതോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ച് കേരളാ പോലീസ്; ചേലേമ്പ്ര സ്വദേശിയെ ഗള്‍ഫില്‍ നിന്നെത്തിച്ച് അറസ്റ്റു ചെയ്തത് പുതിയ ആപ്പ് ഉപയോഗിച്ച്…

മലപ്പുറം: ഇന്റര്‍നെറ്റ് കോളുകള്‍ പലപ്പോഴും പോലീസിനു തലവേദനയാകാറുണ്ട്. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അപവാദം പ്രചരിപ്പിക്കാനുമൊക്കെയായി ഇന്റര്‍നെറ്റ് കോളുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. മലയാളികളാണ് ഇക്കാര്യത്തില്‍ മുമ്പില്‍. ഭൂരിഭാഗവും പ്രവാസി മലയാളികളുള്ള ഗള്‍ഫ് മേഖലയില്‍ നിന്നുമാണ് പലപ്പോഴും ഇത്തരം ഫോണ്‍വിളികള്‍ ഉണ്ടാകാറ്. ഇന്റര്‍നെറ്റ് കോളിന്റെ സഹായം തേടിയാല്‍ ആരാണ് വിളിക്കുന്നതെന്ന് വ്യക്തമാകില്ലെന്ന സൗകര്യമാണ് പലരും ദുരുപയോഗപ്പെടുത്തുന്നത്.ഉന്നതരെ വധിക്കുമെന്ന് അടക്കമുള്ള ഭീഷണി സന്ദേശങ്ങളും എത്തിയിരുന്നത് ഇന്റര്‍നെറ്റ് കോള്‍ രൂപത്തിലായിരുന്നു. ഇത് പൊലീസിനും നിരന്തരം തലവേദന സൃഷ്ടിക്കുന്നതായി. എങ്കിലും നടപടി സ്വീകരിക്കാന്‍ പൊലീസിന് ബുദ്ധിമുട്ടായത് ആള്‍ക്കാരെ ട്രേസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. എന്തായാലും ഈ തലവേദന ഒഴിവാക്കാന്‍ കേരളാ പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തി. ഇതോടെ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പു കൂടിയായി സംഭവം. ഇന്റര്‍നെറ്റ് കോളുകള്‍ പിടിക്കപ്പെടില്ല എന്ന കാരണത്താല്‍ ഫോണ്‍വിളിച്ച് എന്തും പറയാമെന്ന അവസ്ഥയ്ക്ക് കൂടിയാണ് കേരളാ പൊലീസ്…

Read More