വാട്‌സ്ആപ്പിനു പകരം എന്തിന് സിഗ്നലും ടെലഗ്രാമുമൊക്കെ ഉപയോഗിക്കണം ! ‘ത്രീമ’ ഉപയോഗിച്ചു നോക്കൂ; ഭീകരര്‍ വരെ ഉപയോഗിക്കുന്നത് ഈ ആപ്പ് എന്ന കണ്ടെത്തലുമായി എന്‍ഐഎ…

വാട്‌സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി മിക്കവരിലും ആശങ്കയുളവാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പലരും മറ്റ് മെസേജിംഗ് ആപ്പുകളായ ടെലഗ്രാമിലേക്കും സിഗ്നലിലേക്കും കൂടുമാറുകയാണ്. എന്നാല്‍ സ്വകാര്യത ഉറപ്പുവരുത്തുന്നതില്‍ മുമ്പന്‍ ടെലഗ്രാമും സിഗ്നലുമാണെന്നാണ് ഏവരുടെയും വയ്പ്പ്. എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഈ ആപ്പുകളെ കടത്തിവെട്ടുന്ന ഒരു ആപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെയും വിദേശത്തെയും തീവ്രവാദികള്‍ തങ്ങളുടെ കൂട്ടാളികളുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും തമ്മിലുള്ള കേസ് അന്വേഷണത്തില്‍ അറസ്റ്റിലായ ജഹന്‍സായിബ് സമി വാനിയും ഭാര്യ ഹിന ബഷീര്‍ ബീഗവും ബെംഗളൂരു സ്വദേശിയായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാനുമായി ത്രീമ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വാനിയും ഹിനയും അറസ്റ്റിലായത്. അടുത്തകാലം വരെ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ്‌ഐഎസ്…

Read More

ഇന്റര്‍നെറ്റ് കോളുകളിലൂടെയുള്ള ഭീഷണി പതിവായതോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ച് കേരളാ പോലീസ്; ചേലേമ്പ്ര സ്വദേശിയെ ഗള്‍ഫില്‍ നിന്നെത്തിച്ച് അറസ്റ്റു ചെയ്തത് പുതിയ ആപ്പ് ഉപയോഗിച്ച്…

മലപ്പുറം: ഇന്റര്‍നെറ്റ് കോളുകള്‍ പലപ്പോഴും പോലീസിനു തലവേദനയാകാറുണ്ട്. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അപവാദം പ്രചരിപ്പിക്കാനുമൊക്കെയായി ഇന്റര്‍നെറ്റ് കോളുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. മലയാളികളാണ് ഇക്കാര്യത്തില്‍ മുമ്പില്‍. ഭൂരിഭാഗവും പ്രവാസി മലയാളികളുള്ള ഗള്‍ഫ് മേഖലയില്‍ നിന്നുമാണ് പലപ്പോഴും ഇത്തരം ഫോണ്‍വിളികള്‍ ഉണ്ടാകാറ്. ഇന്റര്‍നെറ്റ് കോളിന്റെ സഹായം തേടിയാല്‍ ആരാണ് വിളിക്കുന്നതെന്ന് വ്യക്തമാകില്ലെന്ന സൗകര്യമാണ് പലരും ദുരുപയോഗപ്പെടുത്തുന്നത്.ഉന്നതരെ വധിക്കുമെന്ന് അടക്കമുള്ള ഭീഷണി സന്ദേശങ്ങളും എത്തിയിരുന്നത് ഇന്റര്‍നെറ്റ് കോള്‍ രൂപത്തിലായിരുന്നു. ഇത് പൊലീസിനും നിരന്തരം തലവേദന സൃഷ്ടിക്കുന്നതായി. എങ്കിലും നടപടി സ്വീകരിക്കാന്‍ പൊലീസിന് ബുദ്ധിമുട്ടായത് ആള്‍ക്കാരെ ട്രേസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. എന്തായാലും ഈ തലവേദന ഒഴിവാക്കാന്‍ കേരളാ പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തി. ഇതോടെ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പു കൂടിയായി സംഭവം. ഇന്റര്‍നെറ്റ് കോളുകള്‍ പിടിക്കപ്പെടില്ല എന്ന കാരണത്താല്‍ ഫോണ്‍വിളിച്ച് എന്തും പറയാമെന്ന അവസ്ഥയ്ക്ക് കൂടിയാണ് കേരളാ പൊലീസ്…

Read More

കടിച്ച പാമ്പിനെകൊണ്ടുതന്നെ വിഷമിറക്കിപ്പിക്കുന്ന വിദ്യ! കുട്ടികള്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്നറിയാന്‍ ആപ്പ്; ഗാലറി ഗാഡിയന്‍ എന്ന ആപ്ലിക്കേഷന്റെ പ്രത്യേകതകള്‍ ഇവയൊക്കെ

ഇന്ന് ഭൂരിഭാഗം കുട്ടികളും കൗമാര പ്രയത്തോടടുക്കുമ്പോഴേയ്ക്കും ലൈംഗികവൈതൃകങ്ങള്‍ക്കടിപ്പെടുന്നു എന്നരീതിയിലുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സ്മാര്‍ട്ട് ഫോണും ഇന്‍ര്‍നെറ്റും എല്ലാവരിലും ലഭ്യമായതോടെ അശ്ലീല ചിത്രങ്ങള്‍ കാണുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനൊരു പരിഹാരം എന്നവണ്ണം ഇപ്പോഴിതാ, കുട്ടികള്‍ തങ്ങളുടെ ഫോണുകളില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ക്ക് കണ്ടെത്തുന്നതിനും മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. യുകെയിലെ യിപ്പോ ടെക്നോളജീസ് എന്ന കമ്പനിയാണ് ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നത്. കുട്ടികളുടെ ഫോണില്‍ നഗ്‌നചിത്രങ്ങള്‍ സേവ് ചെയ്യപ്പെടുകയോ എടുക്കുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഗാലറി ഗാര്‍ഡിയന്‍ എന്ന ആപ്ലിക്കേഷനാണ് യിപ്പോ ഒരുക്കുന്നത്. ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ആപ്ലിക്കേഷന്‍ ലഭ്യമാകുമ്പോള്‍ ഇമെയില്‍ ലഭിക്കുന്നതിനായി ഗാലറി ഗാര്‍ഡിയന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടെയും ഫോണില്‍ ഗാലറി ഗാര്‍ഡിയന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഫോണുകള്‍ പെയര്‍…

Read More