കാഷ്മീര്‍ യുവത ഇനി കല്ലെറിഞ്ഞ് സമയം കളയേണ്ട ! വരാന്‍ പൊകുന്നത് വന്‍ തൊഴിലവസങ്ങള്‍; കാഷ്മീരില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത് മുകേഷ് അംബാനി മുതല്‍ ജപ്പാനിലെ വന്‍ കമ്പനികള്‍ വരെ…

ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനു പിന്നാലെ കാഷ്മീരില്‍ വന്‍ തൊഴിലിടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. സ്വകാര്യമേഖലയിലെ നിക്ഷേപത്തിന് പ്രേരണ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണപ്രദേശങ്ങളില്‍ നിക്ഷേപത്തിനൊരുങ്ങി രാജ്യങ്ങളും കമ്പനികളും. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിലും കശ്മീരിലും നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായാല്‍ നിക്ഷേപത്തിനായി ജപ്പാന്‍ കമ്പനികള്‍ എത്തുമെന്ന് ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സുവും നേരത്തേ വ്യക്തമാക്കിയിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും റിലയന്‍സ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു. മുബൈയില്‍ റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍…

Read More