ആ വാക്ക് ഞാന്‍ പറയാന്‍ പാടില്ലായിരുന്നു ! ‘വേശ്യാ’ പരാമര്‍ശം പ്രത്യേക മാനസികാവസ്ഥയില്‍ വന്നുപോയതാണെന്ന് തുറന്നു സമ്മതിച്ച് മാപ്പപേക്ഷിച്ച് ഫിറോസ് കുന്നംപറമ്പില്‍…

സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍. കെഎസ് യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ് ല മാടശ്ശേരിയെ ഫേസ്ബുക്ക് ലൈവിലൂടെ വേശ്യയെന്നു വിളിച്ച് അപമാനിച്ച സംഭവത്തിലാണ് ഫിറോസിന്റെ മാപ്പപേക്ഷ. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഫിറോസിനെതിരേ സ്വമേധയാ കേസെടുത്തിരുന്നു. വീണ്ടുമൊരു ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഫിറോസ് മാപ്പപേക്ഷിച്ചത്. ആ വാക്ക് താന്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും പ്രത്യേക മാനസികാവസ്ഥയില്‍ സംഭവിച്ചു പോയതാണെന്നും ഫിറോസ് കുറ്റ സമ്മതം നടത്തി. ആ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അവരോടു മാപ്പപേക്ഷിക്കുന്നുവെന്ന് ഫിറോസ് പറഞ്ഞു. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത കുട്ടി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ സീരിയസ് ആയി കിടക്കുമ്പോഴാണ് പലരും അലോസരപ്പെടുത്തുന്ന ചോദ്യങ്ങളുമായി ഫോണ്‍ വിളിച്ചതെന്ന് ഫിറോസ് പറയുന്നു. മജ്ജയും മാംസവും വികാരവുമുള്ള മനുഷ്യനായതിനാല്‍ ആ സമയത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാണ് അങ്ങനെയെന്നും ദേഷ്യം അടങ്ങിപ്പോള്‍ പരാമര്‍ശം തെറ്റായിപ്പോയെന്ന് തോന്നിയെന്നും ഫിറോസ്…

Read More

ഫിറോസ് കുന്നംപറമ്പിലിനെതിരേ ഹരീഷ് വാസുദേവന്‍! നന്മ മരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്ന് സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍; പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിലും…

ജസ് ല മാടശ്ശേരിയെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ച ഫിറോസ് കുന്നം പറമ്പിലിനെതിരേ വിമര്‍ശനവുമായി അഡ്വ:ഹരീഷ് വാസുദേവന്‍. ഫിറോസിനെതിരേ വനിതാ കമ്മീഷന്‍ കേസ് എടുത്തിരുന്നു. എന്നാല്‍ ഇതുമാത്രം പോര ഫിറോസിനെതിരേ ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും വേണമെന്നാണ് ഹരീഷ് പറയുന്നത്. ‘ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ്’ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. അതേ സമയം ഫിറോസ് കുന്നംപറമ്പിലിനെതിരേ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും രംഗത്തുവന്നു. നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയാണ്. മറ്റുള്ളവരുടെ കാശുവാങ്ങി സഹായം ചെയ്യുന്നത് ബിസിനസ് ആണെങ്കില്‍ അതു തുറന്നുപറയണം. അല്ലാതെ നന്മമരം മറയായി വെച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഫ്രോഡാണെന്നും കള്ളത്തരമാണെന്നും…

Read More

കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ ! ആരാണെന്നറിയാത്തവരുടെ മുമ്പില്‍ പോലും ശരീരം കാഴ്ച വയ്ക്കുന്ന സ്ത്രീ; ഫിറോസ് കുന്നംപറമ്പിലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു…

സന്നദ്ധ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലിം ലീഗ് നേതാവുമായ എം സി കമറുദ്ദീനുമൊത്ത് ഫിറോസ്  വേദി പങ്കിട്ടതിനെ വിമര്‍ച്ച മുന്‍ കെഎസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരിയ്‌ക്കെതിരേയായിരുന്നു ഫിറോസിന്റെ പരാമര്‍ശം.ഫേസ്ബുക്ക് ലൈവിലൂടെയാണ് ഫിറോസ് ജസ്ലയ്‌ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയത്. ‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’, ഫിറോസിന്റെ വീഡിയോയില്‍ പേര് പരാമര്‍ശിക്കാതെ നടത്തുന്ന വിശേഷണങ്ങളാണിത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാന്യതയുള്ളവര്‍ വിമര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറയുന്നു. എന്നാല്‍ ഫിറോസിനു മറുപടിയുമായി ജസ്‌ല രംഗത്തെത്തുകയും ചെയ്തു.സ്ത്രീകളെ മൊത്തത്തില്‍…

Read More

ആതുരസേവനം ഇനി അതിവേഗം ! ഫിറോസ് കുന്നുംപറമ്പിന് സുഹൃത്തിന്റെ ഞെട്ടിക്കുന്ന സമ്മാനം;സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത സമ്മാനമെന്ന് ഫിറോസ്

കോട്ടയം:നവ മാധ്യമങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ജീവകാരുണ്യ പ്രവര്‍ത്തകനാണ് ഫിറോസ് കുന്നംപറമ്പ്. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീട്ടില്‍ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വരുന്ന അമ്മയുടെ അടക്കമുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത് ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ന് ഫിറോസിന് ഒരു വാഹനം സമ്മാനിച്ചിരിക്കുകയാണ് സഹൃത്തായ നെഹ്ദി അഷ്റഫ്. വ്യവസായി കൂടിയായ നെഹ്ദി ഒരു ഇന്നോവാ ക്രിസ്റ്റയാണ് സമ്മാനമായി നല്‍കിയത്. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു ഫിറോസിന് താക്കോലും വാഹനത്തിന്റെ രേഖകളും നല്‍കിയത്.”ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സമയത്താണ് വാഹനം കിട്ടിയത്. ജീവിതത്തില്‍ ഒരുപാട് സന്തോഷമുള്ള ദിവസമാണിത്. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകും ഈ വണ്ടി ഓടുക. അപകടത്തില്‍പെടാതെ യാത്ര സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കണം.” ഫിറോസ് താക്കോല്‍ വാങ്ങിക്കൊണ്ട് പറഞ്ഞു.

Read More