ദുരിതാശ്വാസ ക്യാമ്പിലുള്ളവരും ഒന്ന് സന്തോഷിക്കട്ടെ ! ദുരിതാശ്വാസ ക്യാമ്പില്‍ ചേച്ചിയുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറലാവുന്നു…

ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുഖവും ആശങ്കയും മാത്രം പോരല്ലോ… അവര്‍ക്കും വേണം സന്തോഷം. ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള ഒരു ഡാന്‍സാണ് വൈറലാവുന്നത്. ക്യാമ്പില്‍ കുട്ടികളോടൊപ്പം ‘ജിമിക്കി കമ്മലി’നു ചുവടുവെക്കുകയാണ് ഒരു ചേച്ചി. വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ക്യാമ്പില്‍ നിന്നാണ് ഈ തകര്‍പ്പന്‍ ഡാന്‍സ്. ചേരാനെല്ലൂര്‍ സ്വദേശി ആസിയ ബീവിയാണ് ഈ വീഡിയോയിലെ താരം. ഏതായാലും ദുരിതാശ്വാസ ക്യാമ്പിലെ ഈ ഡാന്‍സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നമ്മള്‍ ഒരുമിച്ചു നിന്നു കേരളത്തെ തിരിച്ചു പിടിക്കും. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഈ രംഗം എന്ന കുറിപ്പോടെയാണ് വിഡിയോ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ‘ജിമിക്കി കമ്മലി’നു ഈണമിട്ട സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഈ വിഡിയോ പങ്കുവച്ചു. ‘ഒന്നും പറയാനില്ല. ഒരുപാട് സ്‌നേഹം’ എന്ന കുറിപ്പോടെയാണ് ഷാന്‍ ഈ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷാന്‍ റഹ്മാന്‍ അടക്കമുള്ളവര്‍…

Read More

അത്രയ്ക്കങ്ങ് അഹങ്കരിക്കേണ്ട ! മലയാളികളുടെ പ്രിയപ്പെട്ട പാട്ടായ ജിമിക്കി കമ്മല്‍ വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു; കാരണം ഇതാണ്…

സമീപകാലത്ത് യൂട്യൂബില്‍ ഏറ്റവുമധികം വൈറലായ പാട്ടുകളിലൊന്നാണ് ജിമിക്കി കമ്മല്‍. വിദേശ രാജ്യങ്ങളില്‍ നിന്നു പോലും കവര്‍ വേര്‍ഷനുകളും, ഡാന്‍സുമൊക്കെയായി വന്‍ സ്വീകാര്യതയാണ് ജിമ്മിക്കി കമ്മലിന് ലഭിച്ചത്. യൂട്യൂബില്‍ കോടികണക്കിന് ആളുകള്‍ ഈ പാട്ട് കണ്ടു. അങ്ങനെ യൂട്യൂബ് റിക്കാര്‍ഡുമായി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി യൂട്യൂബ് പണി പറ്റിച്ചത്. പാട്ട് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ കോപ്പി റൈറ്റ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനായിരുന്നു. എന്നാല്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത് മറ്റൊരു കമ്പനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിന്നാലെ പല പാട്ടുകളും ട്രെയിലറുകളും വന്നിരുന്നെങ്കിലും ജിമ്മിക്കി കമ്മലിന്റെ റിക്കാര്‍ഡ് തകര്‍ക്കാനായിരുന്നില്ല. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. എന്തായാലും യൂട്യൂബിന്റെ ഈ തീരുമാനം കൊലച്ചതിയായിപ്പോയെന്നാണ് ജിമിക്കി കമ്മലിന്റെ ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Read More

അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തിരിച്ചു വിളിക്കൂ ! വിജയ്‌യുടെ നായികയാകാന്‍ പോകുന്നു എന്ന വാര്‍ത്തയേക്കുറിച്ച് ഷെറില്‍ പറയുന്നതിങ്ങനെ…

കുറച്ചു ദിവസമായി യൂട്യൂബിലും കാംപസിലും താരമായി മാറിയിരിക്കുകയാണ് കാക്കനാട്ടെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപിക ഷെറില്‍ ജി കടവന്‍. ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം നൃത്തച്ചുവടുകള്‍ വെച്ചതോടെയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ ഷെറില്‍ പ്രശസ്തയായത്. എന്നാല്‍ ഷെറിലിനെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയ്ക്കുന്നത് ഇതൊന്നുമല്ല. തമിഴ് നടന്‍ വിജയ്‌യുടെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നുവെന്ന വാര്‍ത്തയാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ഷെറില്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴ് സംവിധായകന്‍ രവികുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു എന്നത് സത്യമാണ്. എന്നാല്‍ ഏതാണ് വേഷമെന്നോ, നായികയാണോ എന്ന കാര്യം പറഞ്ഞില്ല. താന്‍ അദ്ദേഹം വിളിച്ചപ്പോള്‍ ക്ലാസിലായിരുന്നുവെന്നും അഭിനയിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ തിരിച്ചുവിളിക്കാനാണ് അദ്ദേഹം പറഞ്ഞത്. തിരിച്ചു വിളിച്ച താന്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന രീതിയിലാണ് സംസാരിച്ചത്. എനിക്ക് അധ്യാപനവുമായി…

Read More