ദുരിതാശ്വാസ ക്യാമ്പിലുള്ളവരും ഒന്ന് സന്തോഷിക്കട്ടെ ! ദുരിതാശ്വാസ ക്യാമ്പില്‍ ചേച്ചിയുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറലാവുന്നു…

ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുഖവും ആശങ്കയും മാത്രം പോരല്ലോ… അവര്‍ക്കും വേണം സന്തോഷം. ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള ഒരു ഡാന്‍സാണ് വൈറലാവുന്നത്. ക്യാമ്പില്‍ കുട്ടികളോടൊപ്പം ‘ജിമിക്കി കമ്മലി’നു ചുവടുവെക്കുകയാണ് ഒരു ചേച്ചി. വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ക്യാമ്പില്‍ നിന്നാണ് ഈ തകര്‍പ്പന്‍ ഡാന്‍സ്. ചേരാനെല്ലൂര്‍ സ്വദേശി ആസിയ ബീവിയാണ് ഈ വീഡിയോയിലെ താരം.

ഏതായാലും ദുരിതാശ്വാസ ക്യാമ്പിലെ ഈ ഡാന്‍സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നമ്മള്‍ ഒരുമിച്ചു നിന്നു കേരളത്തെ തിരിച്ചു പിടിക്കും. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഈ രംഗം എന്ന കുറിപ്പോടെയാണ് വിഡിയോ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ‘ജിമിക്കി കമ്മലി’നു ഈണമിട്ട സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഈ വിഡിയോ പങ്കുവച്ചു. ‘ഒന്നും പറയാനില്ല. ഒരുപാട് സ്‌നേഹം’ എന്ന കുറിപ്പോടെയാണ് ഷാന്‍ ഈ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷാന്‍ റഹ്മാന്‍ അടക്കമുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

Related posts