യേ​ശു​ദാ​സി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന് കൊ​ല്ലൂ​രി​ല്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ തി​ര​ക്ക്; കൂ​പ്പു​കൈ​ക​ളു​മാ​യി പ​യ്യ​ന്നൂ​രി​ലെ ആ​രാ​ധ​ക​ര്‍

കൊ​ല്ലൂ​ര്‍: ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ കെ.​ജെ. യേ​ശു​ദാ​സി​ന്‍റെ എ​ണ്‍​പ​താം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക​യി​ല്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ തി​ര​ക്ക്. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ആ​രാ​ധ​ക​രും സം​ഗീ​താ​സ്വാ​ദ​ക​രും ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ന​വ​രാ​ത്രി​ക്കാ​ല​ത്തി​ന് സ​മാ​ന​മാ​യ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭാ​ര്യ പ്ര​ഭ​യ്ക്കും മ​ക്ക​ള്‍​ക്കും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മൊ​പ്പം രാ​വി​ലെ ത​ന്നെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ യേ​ശു​ദാ​സ് പൂ​ജാ​ദി​ക​ര്‍​മ​ങ്ങ​ളി​ലും കു​ടും​ബാം​ഗ​ങ്ങ​ളും ആ​രാ​ധ​ക​രും ന​ട​ത്തു​ന്ന വ​ഴി​പാ​ടു​ക​ളി​ലും പ​ങ്കെ​ടു​ത്തു. കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ഈ ​ദി​വ​സം ന​ട​ത്തു​ന്ന സം​ഗീ​താ​ര്‍​ച്ച​ന​യി​ലും സൗ​പ​ര്‍​ണി​കാ​മൃ​തം പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. സം​ഗീ​ത​ജ്ഞ​നാ​യ ടി.​എ​സ്. രാ​ധാ​കൃ​ഷ്ണ​നാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പു​ര​സ്കാ​ര ജേ​താ​വ്. രാ​വി​ലെ ആ​റു​മ​ണി​ക്ക് തു​ട​ങ്ങി​യ സം​ഗീ​താ​ര്‍​ച്ച​ന​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ സം​ഗീ​താ​ലാ​പ​നം ന​ട​ത്തി. കൂ​പ്പു​കൈ​ക​ളു​മാ​യി പ​യ്യ​ന്നൂ​രി​ലെ ആ​രാ​ധ​ക​ര്‍ പ​യ്യ​ന്നൂ​ര്‍: ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ യേ​ശു​ദാ​സി​ന്‍റെ എ​ണ്‍​പ​താം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ കൂ​പ്പു​കൈ​ക​ളോ​ടെ അ​ദ്ദേ​ഹ​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്കു​ക​യാ​ണ് പ​യ്യ​ന്നൂ​രി​ലെ ക​ടു​ത്ത ര​ണ്ട് ആ​രാ​ധ​ക​രാ​യ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ ആ​ർ. അ​ര​വി​ന്ദ​നും കാ​ങ്കോ​ലി​ലെ ഹ​രീ​ഷ് ചേ​ണി​ച്ചേ​രി​യും. യേ​ശു​ദാ​സി​ന്‍റെ…

Read More

ഗാ​ന​ഗ​ന്ധ​ർ​വ​ന് എ​ൺ​പ​താം പി​റ​ന്നാ​ൾ; ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​ഗീ​ത ലോ​കം

കോ​ട്ട​യം: മ​ല​യാ​ളി​ക്ക് ഒ​രി​ക്ക​ലും കേ​ട്ട് മ​തി​വ​രാ​ത്ത ശ​ബ്ദം കെ.​ജെ. യേ​ശു​ദാ​സ് എ​ൺ​പ​തി​ന്‍റെ നി​റ​വി​ൽ. സം​ഗീ​ത​ത്തി​ന്‍റെ നി​ത്യ​വ​സ​ന്തം തീ​ർ​ത്ത ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്‌ ആ​രാ​ധ​ക​ർ. എ​ല്ലാ ജ​ന്മ​ദി​ന​ത്തി​ലു​മെ​ന്ന പോ​ലെ ഇ​ക്കു​റി​യും കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലാ​ണ് അ​ദേ​ഹം ത​ന്‍റെ ജ​ന്മ​ദി​നം കൊ​ണ്ടാ​ടു​ന്നത്. അ​ന്പ​തു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ച​ല​ച്ചി​ത്ര​സം​ഗീ​ത യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​ര​ല​ക്ഷ​ത്തി​ലേ​റെ ഗാ​ന​ങ്ങ​ളാ​ണ് യേ​ശു​ദാ​സ് ആ​ല​പി​ച്ച​ത്. ഇ​ന്നും യേ​ശു​ദാ​സി​ന്‍റെ സ്വ​ര​മാ​ധു​രി​യി​ല്‍ പി​റ​ന്ന ഒ​രു​ഗാ​ന​മെ​ങ്കി​ലും കേ​ള്‍​ക്കാ​തെ മ​ല​യാ​ളി​ക​ള്‍ ഉ​റ​ങ്ങാ​റി​ല്ല. ഇ​നി​യും എ​ത്ര​യോ ഗാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നും കേ​ള്‍​ക്കാ​നു​മു​ണ്ട്.!​സം​ഗീ​ത പ്രേ​മി​ക​ള്‍ കാ​ത്തി​രി​പ്പി​ലാ​ണ്..!

Read More

ദാസേട്ടന്റെ പേരില്‍ ആരും ഇന്നേ വരെ ഒരു ട്രിബ്യൂട്ട് നടത്തിയിട്ടില്ല; അദ്ദേഹത്തെ മലയാളികള്‍ ഇത്രയും ഇടിച്ചു താഴ്ത്തുന്നത് എന്തിനെന്ന് അറിയില്ല; മാര്‍ക്കോസ് പറയുന്നു…

യേശുദാസിനെ ഇത്രയധികം ഇടിച്ചു താഴ്ത്തിക്കാണിക്കാന്‍ അദ്ദേഹം മലയാളികളോട് എന്താണ് ചെയ്തതെന്ന് ഗായകന്‍ കെ.ജി മാര്‍ക്കോസ്. ‘യേശുദാസിനെ അനുകരിക്കുന്നു എന്നതാണ് കരിയറില്‍ താന്‍ നേരിട്ട വലിയൊരു ആരോപണം.’ അനുകരിക്കാന്‍ കൊള്ളാത്തയാളാണോ യേശുദാസെന്ന് താന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും മാര്‍ക്കോസ് പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കരിയറില്‍ മാറ്റിനിര്‍ത്തലുകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു…എന്റെ കാലഘട്ടത്തില്‍ എനിക്കെതിരേ ഉപയോഗിച്ചിരുന്ന ഒരു പ്രധാന പ്രയോഗമായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നും പറഞ്ഞിരുന്നു. ഞാന്‍ പിന്നീട് പലപ്പോഴും ചോദിച്ചിട്ടുണ്ട്, എന്താ യേശുദാസിനെ അനുകരിക്കാന്‍ കൊള്ളില്ലേ എന്ന്. അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റേത്? സംഗീതത്തില്‍ അങ്ങനെയാണ്, മറ്റെന്തോ ആയിക്കോട്ടെ. സംഗീതത്തില്‍ യേശുദാസ് എന്നത് വലിയൊരു സര്‍വ്വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും പാടുന്ന കാര്യത്തിലും ശബ്ദം കൊടുക്കുന്നതിലും ഉച്ചാരണത്തിലും വികാരത്തിന്റെ കാര്യത്തിലുമൊക്കെ. അദ്ദേഹത്തില്‍നിന്നും ഒരുപാട് പഠിക്കാനുണ്ട്’, മാര്‍ക്കോസ് പറയുന്നു. യേശുദാസിനുവേണ്ടി താന്‍ പാടിയ ട്രിബ്യൂട്ടുകളെക്കുറിച്ചും…

Read More