മയക്കുമരുന്നു മാഫിയയുടെ ചങ്ങല നീളുന്നത് ഗ്ലാമര്‍ നായികമാരിലേക്കും; പ്രമുഖ നടിയുടെ വീട്ടില്‍ നിന്ന് മയക്കുമരുന്നും സിറിഞ്ചും കണ്ടെടുത്തു; പല സൂപ്പര്‍താരങ്ങളും മയക്കുമരുന്നിനടിമകള്‍…

തെലുങ്കുസിനിമയില്‍ മയക്കുമരുന്നു വിവാദം പുകയുന്നു. നാലു നടിമാരുടെ വീട്ടിലും ഫഌറ്റിലും നടത്തിയ റെയ്ഡില്‍ മയക്കുമരുന്നും സിറിഞ്ചും കണ്ടെത്തിയതായാണ് വിവരം. തെലുങ്കു സിനിമയിലെ പല നടീനടന്മാരും സംശയത്തിന്റെ നിഴലിലാണ്. പല സൂപ്പര്‍താരങ്ങളുടെയും തലയുരുളും എന്നും വിവരമുണ്ട്. നടന്മാര്‍ മയക്കുമരുന്ന് കണ്ണികളായി പ്രവര്‍ത്തിച്ചെന്നും വിദേശത്തേക്കുവരെ മയക്കുമരുന്ന് വ്യാപാരത്തിനു കൂട്ടു നിന്നതായും കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ മയക്ക് മരുന്ന് ആരോപണങ്ങളില്‍ മുങ്ങിയിരിക്കുകയാണ് തെലുങ്ക് സിനിമാ ലോകം. മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ളവരില്‍ സൂപ്പര്‍താരങ്ങള്‍ വരെയുണ്ടെന്ന കണ്ടെത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.  ഇതിന് ഒത്താശ ചെയ്യുന്നതാകട്ടെ രാഷ്ട്രീയക്കാരും ബിസിനസുകാരും. അടുത്തിടെ ആത്മഹത്യ ചെയ്ത രണ്ടു നടിമാരുടെയും മരണത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയയാണെന്ന ആരോപണവും ഇതോടെ ശക്തമായി. മയക്കുമരുന്നുപയോഗം മലയാള സിനിമയേക്കാള്‍ പതിന്മടങ്ങു മുമ്പിലാണ് ടോളിവുഡ്. തെലുങ്കിലെ പല പ്രമുഖ താരങ്ങളും ഇതിനകം കുടുങ്ങിക്കഴിഞ്ഞു. നിരവധി നടിമാരുമായി ബന്ധ്ഗപ്പെട്ട് അനാശാസ്യവും, മയക്കുമരുന്നിനടിമയായ വിവരങ്ങളും പുറത്തുവരുന്നുമുണ്ട്. ചോദ്യം…

Read More