എന്നെ കെട്ടിപ്പിടിക്കില്ലെന്ന് നടി തീര്‍ത്തു പറഞ്ഞു; സംവിധായകന്‍ അവരുടെ കാലു പിടിച്ചിട്ടും അവര്‍ സമ്മതിച്ചില്ല…ഒരുമിച്ചഭിനയിച്ചപ്പോള്‍ നയന്‍താരയോട് ശരിക്കും പ്രണയം തോന്നിയിരുന്നു യോഗി ബാബു പറയുന്നു…

നയന്‍താര നായികയായ കൊളമാവ് കോകില എന്ന ചിത്രത്തിലെ ‘കല്യാണ വയസ്’ എന്ന പാട്ട് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. ഈ പാട്ടിലൂടെ യോഗി ബാബുവും ആരാധകരുടെ മനസില്‍ ഇടം നേടി. നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്. യോഗിയുടെ കഥാപാത്രം നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാന്‍ ശ്രമിക്കുന്നതാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിനായി പൂവാലന്‍മാരെപ്പോലെ കോകില കോളേജില്‍ പോകുന്ന വഴിയില്‍ അയാള്‍ സ്ഥിരസാന്നിധ്യമാകുന്നു. എന്നാല്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ള കോകില അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല. പക്ഷേ കാര്യമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല. കല്യാണ വയസ് തരംഗമാവുമ്പോഴും സിനിമയിലേക്കുള്ള തന്റെ പ്രയാണം കല്ലും മുള്ളും നിറഞ്ഞതായിരുന്നുവെന്ന് തുറന്നു പറയുകയാണ് യോഗി ബാബു.കടുത്ത മാനസിക വിഷമം ഉണ്ടാക്കിയ പല അനുഭവങ്ങളിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. അതിലൊന്ന് തമിഴിലെ ഒരു മുന്‍നിര നായികയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും യോഗി പറഞ്ഞു.…

Read More