കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ചു ! പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ്…

കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലേക്ക് ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. ആര്‍ക്കെങ്കിലും തന്റെ പരാമര്‍ശം അവഹേളനമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തുകയും വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയും ചെയ്ത ഇമര്‍തി ദേവിയ്‌ക്കെതിരേയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം. ‘ഞാന്‍ അവഹേളിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് അവര്‍ (ബിജെപി) പറയുന്നു. ഏത് പരാമര്‍ശം. ഞാന്‍ സത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ കമല്‍നാഥ് പറഞ്ഞു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് കമല്‍നാഥ് പറയുകയും ചെയ്തു. ദാബ്രയില്‍ നടന്ന യോഗത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമര്‍തി ദേവിയെ ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ച കമല്‍നാഥിന്റെ പരാമര്‍ശം…

Read More

അങ്ങനെ കമല്‍നാഥും ബിജെപിയിലേക്ക്; കൂടുമാറുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാള്‍; കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ പാര്‍ലമെന്റംഗവുമായ കമല്‍നാഥ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കമല്‍നാഥിന്റെ ബിജെപി പ്രവേശനം ഇന്ന് നടക്കുമെന്നാണ് കേള്‍ക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാളായ ഇദ്ദേഹം പാര്‍ട്ടിയില്‍ വേണ്ട പ്രാതിനിത്യം ലഭിച്ചില്ല എന്നാരോപിച്ചാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്. ജോതിരാദിത്യ സിന്ധ്യ മാത്രമാണ് ഇനി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംപിയായി അവശേഷിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കമല്‍നാഥിനെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ ചരടുവലി നടത്തിയത്. കമല്‍നാഥിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസസിന്റെ ലോക്സഭ കക്ഷി നേതൃസ്ഥാനം കമല്‍നാഥ് പ്രതീക്ഷിച്ചിരുന്നതായും, ഇത് മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയതില്‍ ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയപ്പോഴും ലോക്സഭ നേതൃ സ്ഥാനത്തേക്ക് തന്റെ…

Read More