ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു ! കരാട്ടെക്കാരിയുടെ മാല പൊട്ടിക്കാന്‍ നോക്കി ബൈക്ക് മോഷ്ടാക്കളായ കൗമാരക്കാര്‍ പെട്ടു; ഒരാളെ ഓടിച്ചിട്ടു പിടിച്ച യുവതി മൂന്നു പേര്‍ക്കെതിരേയും കേസെടുപ്പിച്ചു; കൊച്ചിയില്‍ നടന്നത്…

കരാട്ടെക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കൗമാരക്കാരായ ബൈക്ക് മോഷ്ടാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. മൂവര്‍ സംഘത്തിലെ ഒരാളെ യുവതി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മുളന്തുരുത്തി സ്വദേശിനിയായ ഡെല്‍സിയാണ് കുട്ടിക്കള്ളന്മാരെ ഒരു പാഠം പഠിപ്പിച്ചത്. പിടികൂടിയ പതിനേഴുകാരനെ പോലീസില്‍ ഏല്‍പ്പിച്ചു. മൂന്നു പേര്‍ക്കുമെതിരേ കേസെടുക്കുകയും ചെയ്തു. മുങ്ങിയ പയ്യന്മാര്‍ക്കും 17 തന്നെയാണ് പ്രായം. തിരുവാങ്കുളത്ത് ഹോട്ടല്‍ നടത്തുന്ന ഡെല്‍സി തിങ്കളാഴ്ചയാണ് മൂന്ന് പേരെയും ആദ്യം കണ്ടത്. രാത്രി 9 മണിക്ക് ഹോട്ടലില്‍ എത്തിയ ഇവര്‍ പണം കൊടുക്കാതെ പാഴ്സല്‍ വാങ്ങി പോകാന്‍ ശ്രമിച്ചിരുന്നു. ബൈക്കില്‍ കയറി പാഞ്ഞ ഇവരെ ഹോട്ടല്‍ പാര്‍ട്ണര്‍ ജോയി പിന്തുടര്‍ന്നു. കാര്‍ അടുത്ത് നിര്‍ത്തിയതോടെ ബൈക്ക് കാറിലേക്ക് മറിച്ചിട്ട് മൂവരും ഓടി രക്ഷപെടുകയായിരുന്നു. താക്കോലില്ലാതെ കേബിള്‍ വയര്‍ കൂട്ടിമുട്ടിച്ചാണ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിരുന്നതെന്ന് കണ്ടെത്തി. മോഷ്ടിച്ച ബൈക്കാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ്…

Read More