സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ! അയാള്‍ പോയ ശേഷം ഡിക്കി തുറന്ന ഞാന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു; കര്‍ണാടകത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവിതം തന്നെ അവസാനിക്കുമെന്ന മുന്നറിയിപ്പുമായി കുറിപ്പ്

കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ദുരനുഭവങ്ങള്‍ നേരിട്ട പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വായിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയയായും ഇത് മറ്റൊരാളെക്കൂടി അറിയിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. അല്ലെങ്കില്‍ ചതിയില്‍പ്പെട്ട് അവസാനിക്കുന്നത് നിരവധി ജീവിതങ്ങളാണെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറലാകുന്ന കുറിപ്പ് ഇങ്ങനെ…ഇന്നലെ വീട്ടില്‍ പോകുമ്പോള്‍ സംഭവിച്ചത് ഇപ്പോഴും എന്നെ വല്ലാതെ അലട്ടുന്നു. ഇന്നലെ ഏകദേശം ഉച്ചയ്ക്ക് ഞാന്‍ എന്റെ വീട്ടില്‍ പോകുകയായിരുന്നു. ബംഗ്ലൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും നമ്മുടെ പഴയ മൈസൂര്‍ റോഡ് വഴി പോകുമ്പോള്‍ വഴി വക്കില്‍ ഒരു പോലീസ് വേഷധാരി കൈ കാണിച്ചു. ഞാന്‍ ഉടനെ വണ്ടി ഒതുക്കി നിര്‍ത്തി. ശേഷം അദ്ദേഹം പറഞ്ഞു വണ്ടിയുടെ ഡിക്കി തുറക്കാന്‍. ഉടനെ വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ ഞാന്‍ ഡിക്കി തുറന്നു. അയാള്‍ വണ്ടിയുടെ ഡിക്കി പരിശോധിച്ച്…

Read More

മകള്‍ക്ക് പ്രണയം നിഷേധിച്ച് 20 ദിവസം തടങ്കലിട്ട് പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് മറ്റൊരു വിവാഹം കഴിപ്പിച്ചു; കര്‍ണാടക മന്ത്രിയുടെ അടുത്ത നീക്കത്തിന് സുപ്രീം കോടതി തടയിട്ടതിങ്ങനെ…

  ന്യൂഡല്‍ഹി: പ്രണയിച്ചു എന്ന കുറ്റത്തിന് മകളെ വീട്ടുതടങ്കലിടുകയും നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുകയും ചെയ്ത കര്‍ണാടക മന്ത്രിയ്‌ക്കെതിരേ സുപ്രീം കോടതി.മാതാപിതാക്കള്‍ തീരുമാനിച്ച വിവാഹം തടഞ്ഞ കോടതി മകളെ മാതാപിതാക്കളുടെ ബന്ധനത്തില്‍ നിന്നും മോചിപ്പിച്ച് ഇഷ്ടമുള്ള പാത തെരഞ്ഞെടുക്കാന്‍ അനുവദിച്ചു. തന്നെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ നോക്കുന്നു എന്നാരോപിച്ച 26 കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതി രേഖകളില്‍ ‘എക്സ്’ എന്നു മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഇര കര്‍ണാടക രാഷ്ട്രീയക്കാരന്റെ മകള്‍ ഗുല്‍ബര്‍ഗയിലെ വീട്ടു തടങ്കലില്‍ 20 ദിവസത്തോളം മാനസീക-ശാരീരിക പീഡനങ്ങള്‍ സഹിച്ച ശേഷമാണ് ഡല്‍ഹിയിലേക്ക് പോയത്. താന്‍ പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതെയാണ് കര്‍ണാടക മന്ത്രിയും വീട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പൂട്ടിയിട്ടത്. സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെ യുവതി ഡല്‍ഹി വനിതാകമ്മീഷന്റെയും ഡല്‍ഹി പോലീസിന്റെയും സംരക്ഷണയിലായി. പെണ്‍കുട്ടിക്ക് ബംഗളുരുവിലേക്ക് മടങ്ങണമെന്നും പഠിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് പഠനം…

Read More

നഴ്‌സിംഗ് എന്നു പറഞ്ഞ് ഇനി കര്‍ണാടകയിലോട്ടു പോവണ്ട; കര്‍ണാടകത്തിലെ നഴ്‌സിംഗ് കോളജുകള്‍ക്ക് ഇനിമുതല്‍ അംഗീകാരം നല്‍കില്ലെന്ന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍;നിലവിലെ വിദ്യാര്‍ഥികള്‍ക്ക് പേടി വേണ്ട

ബംഗളുരു: ഗള്‍ഫും അമേരിക്കയും യൂറോപ്പുമായിരിക്കും മക്കളെ നഴ്‌സിംഗിനയയ്ക്കുന്ന ഓരോ മാതാപിതാക്കളുടെയും മനസില്‍. പ്ലസ്ടു ഫലം പുറത്തു വന്നു കഴിഞ്ഞാല്‍ മലയാളികള്‍ കുട്ടികളുമായി കര്‍ണാടകയിലേക്കൊരു പാച്ചിലാണ്. എന്നാല്‍ ഇനി അതുവേണ്ട. കര്‍ണാടകയിലെ നഴ്‌സിംഗ് കോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. കര്‍ണാടക നഴ്‌സിംഗ് കൗണ്‍സിലുമായി തുടരുന്ന ശീത സമരത്തിന്റെ ബാക്കിപത്രമാണിതെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ വിദ്യാര്‍ഥികളെ ഈ നടപടി ബാധിക്കില്ലെന്നാണ് കര്‍ണ്ണാടക നഴ്‌സിംഗ്് കൗണ്‍സിലിന്റെ വാദം. കോളജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് ഐന്‍എസി അല്ലെന്നും അതിനാല്‍ അംഗീകാരം റദ്ദാകുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കില്ലെന്നുമാണ് ഇവര്‍ പറയുന്നു. ഐഎന്‍സിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളാണ് കോഴ്സുകള്‍ നടത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയുമാണ് ഇപ്പോള്‍ പിന്തുടരുന്ന നടപടിക്രമം. പാഠ്യപദ്ധതി തയാറാക്കുകയും മറ്റുമാണ് ഐഎന്‍സിയുടെ ചുമതലയെന്നും അംഗീകാരം പിന്‍വലിച്ചതിലൂടെ ഒന്നും സംഭവിക്കില്ലെന്നും കര്‍ണാടക…

Read More