ഞാ​ന്‍ ഇ​ല്ലാ​താ​യാ​ല്‍ ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രും പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത് ! 16-ാം വ​യ​സി​ല്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന ജോ​ഷി​യു​ടെ ക​ത്ത് ച​ര്‍​ച്ച​യാ​വു​ന്നു…

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വി​തം ഇ​രു​ട്ടി​ലാ​ക്കി​യ ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് അ​ഴി​മ​തി​യു​ടെ ഇ​ര​ക​ള്‍ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ലാ​ണ്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രി​ലൊ​രാ​ളും 16 വ​യ​സ്സി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ​ഖാ​വ് ജോ​ഷി​യു​ടെ ക​ത്താ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്. ”അ​ടു​ത്തൊ​രു സ്ട്രോ​ക്കി​ല്‍ ഞാ​ന്‍ ഇ​ല്ലാ​താ​യാ​ലും ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രു​പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത്. എ​ന്റെ കെ​ട്ട്യോ​ള് എ​ന്നെ ചു​വ​പ്പ് പു​ത​പ്പി​ച്ചോ​ളും. അ​താ​ണെ​നി​ക്കി​ഷ്ടം. രാ​പ​ക​ല്‍ ക​ഠി​നാ​ധ്വാ​നം​ചെ​യ്ത​തും കു​ടും​ബ​സ്വ​ത്ത് ഭാ​ഗം​വെ​ച്ച​പ്പോ​ള്‍ കി​ട്ടി​യ​തും നി​ക്ഷേ​പി​ച്ച​ത് എ​ന്റെ പാ​ര്‍​ട്ടി ഭ​രി​ക്കു​ന്ന ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ്”. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 82 ല​ക്ഷം രൂ​പ നി​ക്ഷേ​പ​മു​ള​ള ജോ​ഷി ആ​ന്റ​ണി ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി ചോ​ദി​ച്ച​പ്പോ​ള്‍ ര​ണ്ടു ല​ക്ഷം മാ​ത്ര​മാ​ണ് ബാ​ങ്ക് കൊ​ടു​ത്ത​ത്. ബാ​ങ്കി​ന്റെ മാ​പ്രാ​ണം ശാ​ഖാ മ​നേ​ജ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ എ​ന്നി​വ​ര്‍​ക്ക് വാ​സ്പ്പി​ലു​ടെ അ​യ​ച്ച ക​ത്തി​ലാ​ണ് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഈ ​വാ​ക്കു​ക​ള്‍. പ​ണം ത​രാ​തി​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ക്കീ​ലും, ബാ​ങ്കി​ന്റെ വ​ക്കീ​ലും ചേ​ര്‍​ന്നാ​ണ് ജോ​ഷി​യോ​ട്…

Read More

കൊ​ടു​ക്കാ​ന്‍ പ​റ്റു​ന്ന തു​ക കൊ​ടു​ത്തു ! ക​രു​വ​ന്നൂ​രി​ലെ നി​ക്ഷേ​പ​ക​യു​ടെ മ​ര​ണം രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ മു​ത​ലെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി ആ​ര്‍ ബി​ന്ദു…

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​ന്റെ ഭാ​ര്യ മ​രി​ച്ച സം​ഭ​വം മു​ത​ലെ​ടു​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ആ​ര്‍ ബി​ന്ദു. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ 30 ല​ക്ഷം നി​ക്ഷേ​പ​മു​ള്ള​യാ​ളു​ടെ ഭാ​ര്യ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ തു​ക കി​ട്ടാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി ബി​ന്ദു​വി​ന്റെ പ്ര​തി​ക​ര​ണം. നി​ക്ഷേ​പ​ക​ന്റെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക സ​ഹ​ക​ര​ണ​ബാ​ങ്ക് ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​വു​മാ​യി സ​മ​രം ചെ​യ്ത​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ആ​ര്‍ ബി​ന്ദു തൃ​ശൂ​രി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഈ​രോ​ഗി​ക്ക് ഉ​ള്‍​പ്പ​ടെ അ​ടു​ത്ത​കാ​ല​ത്താ​യി അ​ത്യാ​വ​ശ്യം പ​ണം ന​ല്‍​കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​യി​രു​ന്നു അ​വ​ര്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​വി​ടെ ആ​ധു​നി​ക​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​വു​മാ​യി അ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. അ​ത് ചെ​യ്യാ​ന്‍ അ​വ​രെ പ്രേ​രി​പ്പി​ച്ച രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍ വ​ള​രെ മോ​ശ​മാ​യി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്. ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​രു മൃ​ത​ദേ​ഹ​ത്തെ പാ​ത​യോ​ര​ത്ത് പ്ര​ദ​ര്‍​ശ​ന​മാ​ക്കി വ​ച്ച​ത് തീ​ര്‍​ത്തും അ​പ​ല​പ​നീ​യ​മാ​ണ്. അ​വ​ര്‍​ക്ക് എ​ത്ര നി​ക്ഷേ​പ​മു​ണ്ടെ​ന്ന​തി​ന്റെ…

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പ​മി​ട്ട​ത് 30 ല​ക്ഷം ! ചി​കി​ത്സ​യ്ക്ക് സ്വ​ന്തം പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ ബാ​ങ്കു​കാ​ര്‍ കൈ​മ​ല​ര്‍​ത്തി; ഒ​ടു​വി​ല്‍ മ​ര​ണം…

സ്വ​ന്ത​മാ​യി 30 ല​ക്ഷം രൂ​പ ബാ​ങ്കി​ല്‍ കി​ട​ക്കു​ന്ന​യാ​ള്‍ രോ​ഗ​ത്തി​ന് ചി​കി​ത്സി​ക്കാ​ന്‍ കാ​ശി​ല്ലാ​തെ മ​രി​ക്കേ​ണ്ടു​ന്ന ദു​ര​വ​സ്ഥ ലോ​ക​ത്തെ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഒ​രു പ​ക്ഷെ ഈ ​ന​മ്പ​ര്‍ വ​ണ്‍ കേ​ര​ള​ത്തി​ലാ​യി​രി​ക്കും. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 30 ല​ക്ഷം നി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും ഭാ​ര്യ​യെ ചി​കി​ത്സി​ക്കാ​ന്‍ പ​ണ​മി​ല്ലാ​തെ അ​വ​രെ മ​ര​ണ​ത്തി​നു വി​ട്ടു കൊ​ടു​ക്കേ​ണ്ടി വ​ന്ന 80 വ​യ​സു​ള്ള ദേ​വ​സി​യു​ടെ ദു​ര്‍​വി​ധി നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണു​യ​ര്‍​ത്തു​ന്ന​ത്. ബാ​ങ്കി​ലെ സ്വ​ന്തം കാ​ശ് ചോ​ദി​ക്കു​മ്പോ​ള്‍ പ​ട്ടി​യോ​ടെ​ന്ന പോ​ലെ​യാ​ണ് അ​ധി​കൃ​ത​ര്‍ പെ​രു​മാ​റു​ന്ന​തെ​ന്നും ത​ന്റെ ഭാ​ര്യ​യെ തി​രി​ച്ചു ത​രാ​ന്‍ അ​വ​ര്‍​ക്കാ​കു​മോ​യെ​ന്നും ക​രു​വ​ന്നൂ​ര്‍ സ്വ​ദേ​ശി ദേ​വ​സി ചോ​ദി​ക്കു​ന്നു. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 30 ല​ക്ഷ​ത്തി​ന്റെ നി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും ചി​കി​ത്സ​ക്ക് മ​തി​യാ​യി പ​ണം കി​ട്ടാ​തെ ദേ​വ​സി​യു​ടെ ഭാ​ര്യ ഫി​ലോ​മി​ന ഇ​ന്ന് രാ​വി​ലെ മ​രി​ച്ചു. മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ ഫി​ലോ​മി​ന തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച​തും മ​റ്റു​മു​ള്ള ഇ​വ​രു​ടെ സ​മ്പാ​ദ്യ​മാ​ണ് ക​രു​വ​ന്നൂ​ര്‍…

Read More

നിങ്ങളുടെ മക്കള്‍ വിവാഹം കഴിക്കണമെന്ന് ബാങ്കിനും എനിക്കും ഒരു നിര്‍ബന്ധവുമില്ല ! കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കാനെത്തിയ ആള്‍ക്ക് കിട്ടിയ മറുപടി ഇങ്ങനെ…

കേരളത്തെ നടുക്കിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇരകള്‍ക്ക് ഇത് ദുരിതകാലം. നിക്ഷേപം പിന്‍വലിക്കാനെത്തുന്നവരോട് വളരെ മോശമായാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. 35 വര്‍ഷം ദുബായില്‍ ജോലിചെയ്ത് മിച്ചംപിടിച്ച തുക മുഴുവന്‍ പൊതുമേഖലാ ബാങ്കിലാണ് നന്ദനന്‍ നിക്ഷേപിച്ചിരുന്നത്. നാട്ടില്‍ മുരിയാട് താമസമാക്കിയപ്പോള്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് മാനേജരും സെക്രട്ടറിയും സമീപിച്ച് നിക്ഷേപം അവരുടെ ബാങ്കിലേക്ക് മാറ്റാനാവശ്യപ്പെട്ടു. ഇവരുടെ വാക്ക് വിശ്വസിച്ച് പത്ത് വര്‍ഷം മുന്പ് കരുവന്നൂര്‍ ബാങ്കിലേക്ക് മാറ്റിയതാണ് 20 ലക്ഷം.മക്കളുടെ വിവാഹാവശ്യത്തിനായാണ് തുക മാറ്റിവെച്ചത്. മകന്റെ വിവാഹാവശ്യത്തിനായി സെപ്റ്റംബര്‍ എട്ടിന് പണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ പ്രധാന ശാഖയിലെത്തി. വിവാഹ ക്ഷണപ്പത്രവുമായി എത്തണമെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ ആവശ്യപ്പെട്ടതെന്ന് നന്ദനനും ഭാര്യ ശോഭയും പറയുന്നു. അതുപ്രകാരം പിറ്റേന്ന് വിവാഹ ക്ഷണപ്പത്രിക എത്തിച്ചുനല്‍കി. ഡിസംബര്‍ 20-ന് പണം വാങ്ങിക്കൊള്ളാനായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചത്. ഡിസംബര്‍ 20-ന് എത്തിയപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററാകട്ടെ സ്ഥലത്തില്ല. പിന്നീട് ഫോണില്‍…

Read More

കരുവന്നൂര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമോ ? മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലും കോടികളുടെ ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തല്‍…

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് മലയാളികളെയാകെ ഞെട്ടിക്കുമ്പോള്‍ സമാനമായ തട്ടിപ്പിന്റെ വിവരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്നത്. മലപ്പുറം ഏആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായുള്ള മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആദായനികുതി വകുപ്പും ബാങ്കില്‍ വീഴ്ച കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും മുന്‍ സെക്രട്ടറിയും ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ വി.കെ.ഹരികുമാര്‍ പറഞ്ഞു. ഒട്ടേറെ വ്യാജ മേല്‍വിലാസങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച് കോടികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മുന്‍ കുന്നുംപുറം ബ്രാഞ്ച് മാനേജരായിരുന്ന കെ.പ്രസാദ് പറയുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കുന്നു. സ്വര്‍ണപണയത്തിന്റെ പേരില്‍ തിരിമറികള്‍ നടത്തിയതും അന്നത്തെ സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് പ്രസാദിന്റെ ആരോപണം. തിരിമറികള്‍ പുറത്തായതോടെ മൂന്നു ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. ക്രമക്കേട് നടത്തിയതിന്റെ പേരിലാണ്…

Read More