അഞ്ച് പെണ്‍കുട്ടികള്‍ പതിവായി ശല്യപ്പെടുത്തുന്നു ! സഹികെട്ട് പോലീസില്‍ പരാതി നല്‍കി മൂന്നാംക്ലാസുകാരന്‍;സംഭവം അന്വേഷിച്ച് എത്തിയ ജനമൈത്രി പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാണ് കേരളാ പോലീസിന്റെ മുഖമുദ്ര. ഏതു കൊച്ചു കുഞ്ഞിനു പോലും പരാതിയുമായി കയറിച്ചെല്ലാവുന്ന ഇടമാണ് പോലീസ് സ്റ്റേഷന്‍ എന്ന് പറയുന്നത് ഇത്രയും നാള്‍ ഒരു അതിശയോക്തിയായിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരമൊരു കാര്യം നടന്നിരിക്കുകയാണ്. അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്നും എത്രയും പെട്ടെന്ന് അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി കസബ പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാര്‍ക്ക് മുന്നിലെത്തിയത് എട്ടുവയസ്സുകാരന്‍ ആണ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയ ഭാഗത്ത് താമസിക്കുന്ന ഉമര്‍ ദിനാര്‍ എന്ന മൂന്നാം ക്ലാസ്സുകാരന്‍ എഴുതിത്തയ്യാറാക്കിയ വിചിത്ര പരാതിയുമായി ജനമൈത്രി പോലീസിനെ സമീപിച്ചത്. എന്നാല്‍ പയ്യന്റെ പരാതി കേട്ട് പോലീസുകാരുടെ കണ്ണ് തള്ളി. ഇംഗ്ലീഷിലാണ് പരാതി എഴുതുയിന്നത്. തന്റെ അയല്‍വാസികളായ അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നതായിരുന്നു പരാതിയിലെ ആവശ്യം. പെണ്‍കുട്ടികളുടെ പേരും…

Read More

സ്ത്രീ വിരുദ്ധത ചികയാന്‍ തുടങ്ങിയാല്‍ മലയാള സിനിമയില്‍ എവിടെയും അത് കാണാം; മഹാകവികളില്‍ പലരെയും സ്ത്രീവിരുദ്ധരെന്നു മുദ്ര കുത്തേണ്ടി വരും; ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍ വൈറലാവുന്നു…

നടി പാര്‍വതി ഉയര്‍ത്തി വിട്ട കസബ വിവാദം കഴിഞ്ഞ കുറേദിവസങ്ങളായി സോഷ്യല്‍ മീഡിയയെ കൊടുമ്പിരി കൊള്ളിക്കുകയാണ്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പേരും ഇതുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കപ്പെട്ടു. നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ രണ്ടു യുവാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തു. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ആരാധകര്‍ തമ്മില്‍ തുടങ്ങിയ പോരാട്ടം ഒടുക്കം സിനിമാ പ്രവര്‍ത്തകരിലേക്കും കൂടി വ്യാപിച്ചതോടെയാണ് സാക്ഷാല്‍ മമ്മൂട്ടി തന്നെ വിഷയത്തില്‍ പ്രതികരണവുമായെത്തിയത്. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും,ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും മമ്മൂട്ടി പറഞ്ഞതോടെ താരത്തോടുള്ള അമിതമായ ആരാധനയുടെ പേരില്‍ പാര്‍വതിയെ തെറിവിളിച്ചവര്‍ ഒന്നടങ്ങി. ഇപ്പോള്‍ ഈ വിഷയത്തില്‍ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്. മമ്മൂട്ടി എന്ന മനുഷ്യന്‍ കീറിമുറിക്കപ്പെടുകയാണെന്നും തന്റെ പേരു പറഞ്ഞുള്ള കോലാഹലങ്ങള്‍ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ടാകാമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. പിന്നെ…

Read More

കസബ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത് ; ആവിഷ്‌കാര സ്വാതന്ത്ര്യംപോലെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനം

കൊച്ചി: കത്തിപ്പടരുന്ന കസബ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായിരുന്നു. പാര്‍വതിയെ തെറി വിളിച്ചതിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഒരു പ്രമുഖ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്. മമ്മൂട്ടി പറയുന്നതിങ്ങനെ… ‘പാര്‍വതി ഇക്കാര്യം അന്നുതന്നെ എനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെപ്പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതിനാല്‍ പല കാര്യങ്ങളും എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമുക്കു വേണ്ടത് അര്‍ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ്…

Read More