കേഡല്‍ ജീന്‍സണ്‍ രാജ ഊളമ്പാറയില്‍ ! ഇയാളുടെ മാനസികനിലയില്‍ കാര്യമായ കുഴപ്പമുണ്ടെന്ന് ഡോക്ടര്‍; ജിന്‍സന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

വട്ടിയൂര്‍ക്കാവ്: കൊലപാതകക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരുന്ന കേഡല്‍ ജീന്‍സണ്‍ രാജയെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കേഡലിനെ മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷ ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ ജിന്‍സനെ പരിശോധിച്ച ഡോക്ടര്‍ ഇയാളുടെ മാനസികനിലയ്ക്ക് കാര്യമായ കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഉറക്കത്തിനിടെ ആഹാരം ശ്വാസകോശത്തിലെത്തി ഗുരുതരാവസ്ഥയില്‍ ദീര്‍ഘനാള്‍ കേഡല്‍ തിരുവനന്തപുരം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം തിരികെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ട് മൂന്നുമാസം പിന്നിട്ടു. അതിനിടെയാണ് മാനസികപ്രശ്‌നം കണ്ടതിനെത്തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്.

Read More

മാതാപിതാക്കളടക്കം നാലുപേരെ നിര്‍ദ്ദയം കൊന്നു തള്ളിയ കേഡല്‍ ജിന്‍സന്‍ നൈസായി രക്ഷപ്പെടും; കാര്യങ്ങള്‍ കേഡലിന് അനുകൂലമാവുന്നത് ഇങ്ങനെ…

നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കേഡല്‍ ജിന്‍സന്‍ രാജയ്ക്ക് ശിക്ഷ കിട്ടാന്‍ സാധ്യതയില്ലെന്നു സൂചന. മാതാപിതാക്കളക്കം നാലുപേരെ കൊന്നു തള്ളിയ ഇയാളുടെ മാനസിക നില അത്ര ശരിയല്ലെന്ന വാദം കോടതി ഏറെക്കുറെ അംഗീകരിച്ച മട്ടാണ്. കേഡലിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു കഴിഞ്ഞു. കേഡല്‍ സ്വബോധത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ കഴിഞ്ഞ ദിവസം ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണിത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ചികില്‍സാ വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ഇടക്കാല റിപ്പോര്‍ട്ടുകളായി വിഷയം കോടതിയെ ബോധിപ്പിക്കണം. എന്നാല്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് കേഡലിനെ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.കെജെ നെല്‍സണ്‍, കേഡലിന് സ്കീസോഫ്രീനിയ(ചിത്തഭ്രമം)യാണെന്ന് മൊഴി നല്‍കിയിരുന്നു.…

Read More