തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയ സമയത്തു തന്നെ പലരും പ്രകടിപ്പിച്ചിരുന്ന ആശങ്ക അര്‍ഥവത്താക്കുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ കാലാവസ്ഥയില്‍ വന്നു ഭവിച്ചിരിക്കുന്നത്. ഫെബ്രുവരി പകുതി ആയപ്പോഴേയ്ക്കും ശരാശരിയില്‍ നിന്നും കൂടുതലാണ് കേരളത്തിലെ താപനില. അമിതമായി വര്‍ധിച്ചില്ലെങ്കിലും മുന്‍വര്‍ഷത്തെക്കാള്‍ അസഹനീയമായ ചൂടാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വര്‍ധിച്ച് വരുന്നത്. ആലപ്പുഴയിലും കോഴിക്കോടും താപനില വര്‍ധിച്ചത് ഏവരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്ക് നോക്കിയാല്‍ ശരാശരിയില്‍ നിന്നും മൂന്ന് ഡിഗ്രി വരെ കോഴിക്കോട് ഉയര്‍ന്നപ്പോള്‍ രണ്ട് ഡിഗ്രിയാണ് ആലപ്പുഴയില്‍ വര്‍ധിച്ചത്. ഫെബ്രുവരി ആദ്യം മുതലുള്ള കണക്കെടുത്ത് നോക്കിയാല്‍ താപനിലയുടെ വര്‍ധന ആശങ്കപരമാണ്. പക്ഷേ ഇത് താത്കാലികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പല ജില്ലകളിലും നല്ല മഴ കിട്ടുന്നുണ്ടെന്ന് കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ ശനിയും ഞായറും നല്ല മഴ കിട്ടുമെന്നും പ്രവചിക്കുന്നു. തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ പ്രദേശങ്ങളില്‍…
Read MoreTag: kerala
മരിച്ചുപോയ തൊഴിലാളിയുടെ കുടുംബത്തെത്തേടി വിദേശിയായ മുതലാളി കേരളത്തില്‍; നന്മ നിറഞ്ഞ മുതലാളിയ്ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്…
ചെങ്ങന്നൂര്‍: ചില ചിത്രങ്ങള്‍ക്ക് ഒരുപാട് അര്‍ഥതലങ്ങളുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി കടലു കടക്കുന്ന പ്രവാസികളെക്കുറിച്ചും അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ചും നന്മനിറഞ്ഞ ഹൃദയമുള്ള കമ്പനി മുതലാളിയെക്കുറിച്ചെല്ലാം ഈ ചിത്രം സംസാരിക്കുന്നു. ഗള്‍ഫില്‍ വെച്ച് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി വിദേശത്ത് നിന്നെത്തിയ കമ്പനി മുതലാളിയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ചെങ്ങന്നൂര്‍ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗള്‍ഫില്‍ വെച്ച് ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. കമ്പനിയുടെ ഉടമസ്ഥന്‍ ഹംബര്‍ട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി ബിജുവിന്റെ അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. അവരെ കാണുകയും ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുകയും മാത്രമല്ല ഇന്‍ഷൂറന്‍സ് തുകയും കമ്പനിയില്‍ നിന്ന് പിരിച്ചതും എല്ലാം ചേര്‍ത്ത് 33.5 ലക്ഷം രൂപയുടെ ചെക്കും ലീ ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും കൈമാറി. സാജന്‍ ചാക്കോ…
Read Moreഅതിശൈത്യത്തില്‍ കേരളം കിടുകിടാ വിറയ്ക്കുന്നു ! മൂന്നാറില്‍ ചിലയിടങ്ങളില്‍ താപനില മൈനസിലെത്തി…
കോട്ടയം: വൈകിയെത്തിയ ശൈത്യകാലം കേരളത്തെ വിറപ്പിക്കുന്നു. അസഹ്യമായ തണുപ്പിന്റെ പിടിയിലാണ് പല ജില്ലകളും. താപനില 19 ഡിഗ്രിയിലേക്ക് എത്തിയതോടെയാണ് തണുപ്പിന്റെ ശക്തി കൂടിയത്. ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ ചിലയിടങ്ങളില്‍ താപനില മൈനസാകുകയും ചെയ്തു. വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും താപനില 15ല്‍ താഴെയായതായി ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളില്‍ വ്യക്തമാക്കുന്നു. ഏറെക്കാലത്തിന് ശേഷമാണ് വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്ര കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്. മഴമേഖങ്ങള്‍ മാറി ആകാശം തെളിഞ്ഞതിനെ തുടര്‍ന്നാണ് തണുപ്പിന്റെ കാഠിന്യം കൂടിയത്.
Read Moreറബറിന്റെ ഇറക്കുമതി പിസി ജോര്‍ജിന്റെ വാക്കുകളെ ശരിവയ്ക്കുന്നത് ! കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇറക്കുമതി ചെയ്തത് 1.4 ലക്ഷം ടണ്‍; തകര്‍ന്നടിഞ്ഞ് കേരളത്തിലെ റബര്‍ കര്‍ഷകര്‍…
കേരളീയര്‍ റബര്‍ കൃഷി ഉപേക്ഷിക്കേണ്ട കാലമായിരിക്കുന്നുവെന്ന് പറഞ്ഞ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു.എന്നാല്‍ പിസിയുടെ വാക്കുകള്‍ ശരിവയ്ക്കും വിധമാണ് കേരളത്തിലേക്കുള്ള റബര്‍ ഇറക്കുമതി. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 1.4 ലക്ഷം ടണ്‍ റബറാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.ചരിത്രത്തിലെ ഏറ്റവും വലിയ ഇറക്കുമതിയായിരുന്നു ഇത്. സെപ്റ്റംബറില്‍68000 ടണ്ണും ഒക്ടോബറില്‍ 72000 ടണ്‍ റബറുമാണ് ടയര്‍ കമ്പനികള്‍ ഇറക്കുമതി ചെയ്തത്. വിപണിയില്‍ റബര്‍ വില ഇടിയാന്‍ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നതും ഈ ഇറക്കുമതിയാണ്. ആഭ്യന്തര റബര്‍ ഉല്‍പാദനം സീസണിലേക്ക് എത്തിയതോടെ റബര്‍ വിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടയര്‍ കമ്പനികള്‍ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുകയുമാണ്. അതേസമയം ഈ സാമ്പത്തികവര്‍ഷം ആഭ്യന്തര ഉല്‍പാദനത്തിലും ഇടിവു പ്രകടമാണ്. 12 ലക്ഷം ടണ്ണിന്റെ ഉല്‍പ്പാദനം നടക്കേണ്ട സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം മൂന്നുമുതല്‍ 4 ലക്ഷം ടണ്ണിന്റെ ഉല്‍പാദനമേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നാണ്…
Read Moreസംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വില കുറയും ! മദ്യവില്‍പ്പന കൂടുമെന്ന് പ്രതീക്ഷ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വിലകുറയും. എക്സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തുമാറ്റിയതിനെ തുടര്‍ന്നാണിത്. പുതിയ നിരക്കാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക. പ്രളയ ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു എക്‌സൈസ് തീരുവ കൂട്ടിയത്. നവംബര്‍ 30 വരെയായിരുന്നു ഈ തീരുമാനത്തിന്റെ കാലാവധി. ഇത് എക്സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.പ്രതീക്ഷിച്ച തുക ഏകദേശം സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയെന്നാണ് കണക്കുകൂട്ടല്‍. അര ശതമാനം മുതല്‍ 3.5 ശതമാനം വരെയായിരുന്നു എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നത്. വില കുറച്ചതോടെ മദ്യവില്‍പ്പന കൂടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Read Moreവൈകിയെത്തിയ തുലാമഴ കേരളത്തെ വീണ്ടും പ്രളയഭീതിയിലാഴ്ത്തുന്നു; മഴ കുറവുള്ള പ്രദേശങ്ങൡ പോലും ഇടിയും മിന്നലോടും കൂടിയ പെരുമഴ; ശബരിമല തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ ഇറങ്ങുന്ന പോലീസും കുഴയും…
വൈകിയെത്തിയ തുലാമഴ കനത്തതോടെ കേരളത്തില്‍ വീണ്ടും പ്രളയസാധ്യത സജീവമാകുന്നു. പ്രളയാനന്തര കേരളം സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുമെന്ന മുന്നറിയിപ്പ്. ഇതോടെ ഡാമുകള്‍ വീണ്ടും നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലുള്‍പ്പെടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. പമ്പാ നദിയിലെ ഡാമുകളും നിരീക്ഷണത്തിലാണ്. കാര്യങ്ങള്‍ കൈവിട്ടു പോകുംമുമ്പ് അണക്കെട്ടുകളെല്ലാം തുറന്നു വിടാനാണ് സാധ്യത.ശബരിമല നട തുറക്കുന്ന സമയത്തെത്തുന്ന മഴ തീര്‍ത്ഥാടനത്തേയും ബാധിക്കും. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധകാലത്തെ മഴ പ്രതിഷേധക്കാര്‍ക്കും പൊലീസിനും വെല്ലുവിളിയായി മാറും. മറ്റെന്നാള്‍ വൈകിട്ടാണ് ആട്ടചിത്തിരയ്ക്കായി നടതുറക്കുക. ഇതിന് വേണ്ടി അന്ന് രാവിലെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വലിയൊരു സംഘം പോലീസിനെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. പമ്പയില്‍ ഇന്ന് മതുല്‍ പൊലീസ് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇതിനിടെ പെയ്യുന്ന കനത്ത മഴ സുരക്ഷാ ക്രമീകരണങ്ങളെ…
Read Moreനാലു ജില്ലയിലെ കണക്കെടുത്തപ്പോള്‍ തന്നെ പ്രളയത്തില്‍ പെടാതെ പണം വാങ്ങിയ കുടുംബങ്ങളുടെ എണ്ണം 799; പുറത്തുവരുന്ന കണക്കുകള്‍ അമ്പരപ്പിക്കുന്നത്…
കൊച്ചി: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ അനവധി അനര്‍ഹര്‍ കൈപ്പറ്റിയതായി വിവരം. നാലു ജില്ലകളിലെ മാത്രം കണക്കെടുത്തപ്പോള്‍ 799 കുടുംബങ്ങളാണ് അനര്‍ഹമായി തുക കൈപ്പറ്റിയത്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ തുക കൈപ്പറ്റിയ 799 കുടുംബങ്ങള്‍ അര്‍ഹരല്ലെന്നു കണ്ടു തിരിച്ചുപിടിച്ചെന്നും സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്- 520, പാലക്കാട്- 11, മലപ്പുറം- 205, വയനാട്- 63 എന്നിങ്ങനെയാണ് അര്‍ഹതയില്ലെന്നു കണ്ടെത്തിയ കുടുംബങ്ങളുടെ എണ്ണം. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍നിന്ന് 883.82 കോടി രൂപ കലക്ടര്‍മാര്‍ക്ക് അനുവദിച്ചതില്‍ ഒക്ടോബര്‍ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു.പ്രളയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസിലാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ബാക്കിയുള്ള ജില്ലയിലെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ അനര്‍ഹമായി തുക കൈപ്പറ്റിയവരുടെ എണ്ണം…
Read Moreന്യൂനമര്‍ദ്ദം അതിശക്തമാവുന്നു ! അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് പെരുമഴയ്ക്കു സാധ്യത; ഇതുവരെ മറഞ്ഞിരുന്ന ചുഴലിക്കാറ്റ് ആദ്യമായി എത്തിയേക്കും…
വരും ദിവസങ്ങളില്‍ കേരളത്തില്‍ പെരുമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ് ഇതോടൊപ്പം ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ന്യൂനമര്‍ദ്ദ ഭീതി കേരളാത്തീരത്ത് നിന്ന് അകന്നതായാണ് സൂചന. ഇത് കൂടുതല്‍ ശക്തിപ്പെട്ട് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ പ്രവര്‍ത്തിക്കും. കേരളാതീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടലില്‍ മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയും വേഗതയുള്ള കാറ്റിനിടയുണ്ട്. അതേസമയം ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ശക്തമായ…
Read Moreസംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത ! ശക്തമായ കാറ്റ് നാശം വിതച്ചേക്കുമെന്നതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം; ഇടുക്കിയിലും പാലക്കാട്ടും യെല്ലോ അലര്‍ട്ട്
അടുത്ത രണ്ടു ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വൈകിട്ടുവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുക്ത ഫലമായാണ് വന്‍തിരമാലകള്‍ ഉണ്ടാവുന്നത്. തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളിലും…
Read Moreമഴയില്‍ മുങ്ങിത്താഴുന്ന കേരളത്തിന്റെ സാറ്റലൈറ്റ് കാഴ്ചകളും റിപ്പോര്‍ട്ടുകളുമായി നാസ; ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് ചിത്രങ്ങള്‍ പുറത്തു വിടുന്നു
കേരളം മഴയില്‍ മുങ്ങിത്താഴുമ്പോള്‍ കേരളത്തിന്റെ ബഹിരാകാശ കാഴ്ചകള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ.ഭീതിപ്പെടുത്തുന്നതാണ് നാസ പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങള്‍. നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങള്‍ ഓരോ രണ്ടു– മൂന്നു മണിക്കൂറിലും പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങള്‍ എങ്ങനെ തുടങ്ങി വിവരങ്ങളെല്ലാം നാസ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് പുറത്തുവിടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ട് തന്നെ തയാറാക്കുന്നുണ്ട്. ജിപിഎം കോര്‍ ഒബ്‌സര്‍വേറ്ററി ആ എന്നീ ഉപഗ്രഹങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ഡേറ്റകളുമാണ് കാലാവസ്ഥാ ഭൂപടങ്ങള്‍ നിര്‍മിക്കാന്‍ നാസ ഉപയോഗിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ തയാറാക്കുന്നത്. നാസയുടെ ഐഎംഇആര്‍ജിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കേരളത്തില്‍ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതല്‍ വിവരങ്ങളും ഭൂപടങ്ങളും നാസ ഉപഗ്രഹങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഓരോ…
Read More