10,000ന്റെ സ്മാര്‍ട്ട് ഫോണ്‍ വെറും 799 രൂപയ്ക്ക് കൊടുക്കുന്നുവെന്ന് കേട്ടപാടെ ചാടിവീണു ! ഗുരുവായൂരുള്ള ബി ടെക്കുകാരിയ്ക്ക് പോയിക്കിട്ടിയത് 50,000 രൂപ

ആകര്‍ഷകമായ പരസ്യം കണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് 50,000 രൂപ. 10000 രൂപയൂടെ സ്മാര്‍ട്ട് ഫോണ്‍ വമ്പിച്ച വിലക്കിഴിവില്‍ 799 രൂപയ്ക്ക് നല്‍കുമെന്ന പരസ്യം വിശ്വസിച്ചാണ് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്തപ്പോഴാണ് യുവതിയ്ക്ക് അക്കിടി പറ്റിയത്. ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ബിടെക് ബിരുദമുള്ള ഇവര്‍ ഫേസ്ബുക്കില്‍ ലഭിച്ച മൊബൈല്‍ ഫോണിന്റെ പരസ്യത്തിലാണു കുടുങ്ങിയത്. കോവിഡ് ലോക്ക്ഡൗണിന്റെ മറവിലാണ് വമ്പന്‍ വിലക്കിഴിവുമായി വ്യാജ പരസ്യം. പരസ്യത്തിലൂടെ യുവതി എത്തിയത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന് സമാനമായ വ്യാജ സൈറ്റിലാണെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വിലാസവും ഫോണ്‍ നമ്പറും നല്‍കി ഫോണ്‍ തിരഞ്ഞെടുത്തു. 799 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നു കൈമാറുകയും ചെയ്തു. തുടര്‍ന്ന് പുതിയ മൊബൈല്‍ പ്രതീക്ഷിച്ചിരുന്ന…

Read More

നാലു ജില്ലയിലെ കണക്കെടുത്തപ്പോള്‍ തന്നെ പ്രളയത്തില്‍ പെടാതെ പണം വാങ്ങിയ കുടുംബങ്ങളുടെ എണ്ണം 799; പുറത്തുവരുന്ന കണക്കുകള്‍ അമ്പരപ്പിക്കുന്നത്…

കൊച്ചി: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ അനവധി അനര്‍ഹര്‍ കൈപ്പറ്റിയതായി വിവരം. നാലു ജില്ലകളിലെ മാത്രം കണക്കെടുത്തപ്പോള്‍ 799 കുടുംബങ്ങളാണ് അനര്‍ഹമായി തുക കൈപ്പറ്റിയത്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ തുക കൈപ്പറ്റിയ 799 കുടുംബങ്ങള്‍ അര്‍ഹരല്ലെന്നു കണ്ടു തിരിച്ചുപിടിച്ചെന്നും സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്- 520, പാലക്കാട്- 11, മലപ്പുറം- 205, വയനാട്- 63 എന്നിങ്ങനെയാണ് അര്‍ഹതയില്ലെന്നു കണ്ടെത്തിയ കുടുംബങ്ങളുടെ എണ്ണം. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍നിന്ന് 883.82 കോടി രൂപ കലക്ടര്‍മാര്‍ക്ക് അനുവദിച്ചതില്‍ ഒക്ടോബര്‍ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു.പ്രളയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസിലാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ബാക്കിയുള്ള ജില്ലയിലെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ അനര്‍ഹമായി തുക കൈപ്പറ്റിയവരുടെ എണ്ണം…

Read More