ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ ‘ഹൃദ്യം’ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയയ്ക്കും സർജിക്കൽ സാധനങ്ങൾ വാങ്ങി നൽകണമെന്ന് ആക്ഷേപം.സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കു ഹൃദയവുമായി ബന്ധപ്പെട്ട രോഗമുണ്ടെങ്കിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നതാണ് ഹൃദ്യം പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ സർജിക്കൽ ഉപകരണങ്ങളുടെ അഭാവം നേരിടുന്നതു കുട്ടികളുടെ സൗജന്യ ചികിത്സയെയും ബാധിക്കുന്നതായാണ് ആരോപണമുയരുന്നത്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന കുട്ടികൾക്ക് ആശുപത്രിയിലുള്ള സർജിക്കൽ ഉപകരണങ്ങൾ നൽകുന്നുണ്ടെങ്കിലും അഭാവം നേരിടുന്ന ഉപകരണങ്ങൾ തിരികെ വാങ്ങി നൽകേണ്ടിവരുന്നതായി പറയുന്നത്. ആശുപത്രിക്കുള്ളിലെ മെഡിക്കൽ ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്നതാണെങ്കിൽ അവിടെനിന്ന് ‘ഹൃദ്യം’ പദ്ധതി പ്രകാരം പണം നൽകാതെ സാധനങ്ങൾ വാങ്ങാം. എന്നാൽ ആശുപത്രിക്കുള്ളിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. അതിനാൽ ആശുപത്രിക്കു പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു വാങ്ങണം. വലിയ വിലയുള്ള സർജിക്കൽ ഉപകരണങ്ങളാണെങ്കിൽ…
Read MoreTag: kottayam medical college
സ്നേഹബിന്ദുവായി അവൾ ഇവിടെയുണ്ടാകും; ബിന്ദുവില്ലാതെ സ്വപ്നവീട്ടിലേക്ക് അവർ; ഒന്നും പകരമാകില്ലെന്ന് അറിയാമെങ്കിലും തലോടൽ വാക്കുകൾക്കിടെ മന്ത്രി ബിന്ദുവിന്റെ കണ്ഠമിടറി
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നുവീണു മരിച്ച തലയോലപ്പറന്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിനു നാഷണൽ സർവീസ് സ്കീം പണിതു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. പണിതീരാതെ നിറംകെട്ട് കിടന്ന വീടിന്റെ സ്ഥാനത്ത് മനസ് നിറയ്ക്കുന്ന തരത്തിൽ വർണപ്പകിട്ടേറിയ വീടുയർന്നപ്പോൾ അതു കൺനിറയെ കാണാൻ ബിന്ദുവില്ലെന്ന വീർപ്പുമുട്ടലിലായിരുന്നു ഭർത്താവ് വിശ്രുതനും കുടുംബവും. മനോഹരമായ വീടുണ്ടാകണമെന്നത് ബിന്ദുവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്ന് അമ്മ സീതാലക്ഷ്മിയും ഭർത്താവ് കെ.വിശ്രുതനും മകൻ നവനീതും പറഞ്ഞു. കൂടുതൽസൗകര്യങ്ങളോടെ300 ചതുരശ്ര അടിയിൽ പരിമിത സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന പഴയവീടിനു പകരം പുനർനിർമിച്ച വീട്ടിൽ രണ്ടു മുറിയും ഹാളും അടുക്കളയും വർക്ക് ഏരിയയും ബാത്ത്റൂമുമടക്കം 750 ചതരുശ്ര അടി വിസ്തൃതിയുണ്ട്. സർക്കാർ വിദ്യാഭ്യാസ വകുപ്പിലെ എൻഎസ്എസിന്റെ സഹകരണത്തോടെ 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വീടു നിർമിച്ചത്. വീടു പൂർത്തിയായെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞു കൊച്ചിയിലെ…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാര്‍ഡില്‍ സിമന്റ്പാളി അടര്‍ന്നുവീഴാറായ നിലയിൽ
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ 10ാം വാര്‍ഡില്‍ സിലിംഗായി ഉപയോഗിച്ചിരുന്ന സിമന്റ് പാളി അടര്‍ന്നു വീഴാറായ നിലയില്‍. അപകടമുണ്ടാകാവുന്ന തരത്തിലാണ് വലിയ ഭാരമുള്ള സിമന്റ് പാളി അടര്‍ന്നു വീഴാറായി നില്‍ക്കുന്നത്. അടുത്തിടെ ആശുപത്രിയിലെ 14ാം വാര്‍ഡിന് സമീപത്തെ ശുചിമുറി ഇടിഞ്ഞുവീണ് തലയോലപറമ്പ് സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടിരുന്നു. ഈ കെട്ടിടത്തില്‍ തന്നെയാണ് 10ാം വാര്‍ഡും പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയാണ് സിമന്റ് പാളി ഏത് നിമിഷവും അടര്‍ന്ന് നിലം പൊത്താവുന്ന നിലയിലുള്ളത്. കെട്ടിടം ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് 10, 11, 14 തുടങ്ങിയ വിവിധ വിഭാഗങ്ങളും പ്രധാന ശസ്ത്രക്രിയ തിയറ്ററും പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന കാല് നടയാത്രക്കാര്‍ക്ക് സിമന്റ് പാളി ഭീഷണിയായിരിക്കുകയാണ്. അപകട മേഖലയാണ് ഇതുവഴി സഞ്ചരിക്കരുതെന്ന് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാല്‍നട യാത്രക്കാര്‍ ഇത് ശ്രദ്ധിക്കാറില്ല. ഏത് നിമിഷവും നിലം പൊത്താവുന്ന തിലയിലുള്ള…
Read Moreതാങ്ങും തണലുമാകേണ്ട അമ്മ അരികിലില്ലാതെ… ബിന്ദുവിന്റെ മകൾ നവമിയെ തുടർചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; കൂട്ടിനായി അമ്മയുടെ സഹോദരിയുടെ മകൾ
ഗാന്ധിനഗര്‍: കഴിഞ്ഞ വ്യാഴാഴ്ച രാവിലെവരെ തന്റെ ചികിത്സയ്ക്കു താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് നവമി ഇന്നലെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കു പ്രവേശിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകള്‍ നവമിയാണ് ഇന്നലെ ഭക്ഷണം വിളമ്പിത്തരാനും താങ്ങിപ്പിടിക്കാനും അമ്മ ഇല്ലാതെ ആശുപത്രിയിലെത്തിയത്. ഇന്നലെ രാവിലെ 8.30നാണു നവമി വീണ്ടും മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളജില്‍ ന്യൂറോസര്ജന് അടങ്ങുന്ന വിദഗ്ധസംഘമാണ് നവമിയെ ചികിത്സിക്കുന്നത്. അമ്മ ബിന്ദുവിന്റെ സഹോദരിയുടെ മകള്‍ ദിവ്യയും ഭര്‍ത്താവ് ഗിരീഷുമാണ് നവമിക്കൊപ്പം എത്തിയിരിക്കുന്നത്. കഴുത്തിന് പുറകിലും നട്ടെല്ലിന്റെ ഭാഗത്തും വേദന അനുഭവപ്പെട്ടാണ് നവമി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തുടര്‍ന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ അഡ്മിറ്റാകാനും മൂന്നാഴ്ചത്തേക്ക് മരുന്ന് നല്‍കാമെന്നും ഇതുകൊണ്ട് മാറിയില്ലെങ്കില്‍ ഓപ്പറേഷന് നടത്താമെന്നും അറിയിച്ചിരുന്നു.…
Read Moreകോട്ടയം മെഡി. കോളജ് ദുരന്തം; ജില്ലാ കളക്ടര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു; ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു 12 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ബലക്ഷയമുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നതാണ്. കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതര്‍ പറയുമ്പോഴും ആയിരക്കണക്കിനു പേര് എത്തുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി കെട്ടിടത്തില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അതിവേഗത്തില്‍ സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഫയര്എഞ്ചിന് കടന്നുവരാന്‍ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രാബല്യത്തിലാകുംമുമ്പ് നിര്‍മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും…
Read Moreതലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു, വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു; അവയങ്ങള്‍ക്ക് ഗുരുതര ക്ഷതം; കെട്ടിടാവശിഷ്ടങ്ങൾക്കിടെ ബിന്ദു ഞെരിഞ്ഞമർന്നു
ഗാന്ധിനഗര്‍ (കോട്ടയം): മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് ഡി. ബിന്ദുവിനു ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍ക്രീറ്റ് സ്ലാബ് പതിച്ച തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണു മരണ കാരണം. തലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.
Read Moreകോട്ടയം മെഡി.കോളജിലെ കെട്ടിട നിര്‍മാണങ്ങള്‍ ഭൂരിഭാഗവും ചട്ടങ്ങള്‍ പാലിക്കാതെ?; കെട്ടിടത്തിലേക്കു കയറാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിട നിര്‍മാണങ്ങള്‍ ഭൂരിഭാഗവും ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന ആരോപണം ശക്തം. ഇന്നലെ തകര്‍ന്നുവീണ കെട്ടിടത്തിന് 60 വര്‍ഷത്തിനു മേല്‍ പഴക്കമുണ്ട്.ഈ കെട്ടിടം ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ ഉള്‍പ്പെടെയുള്ളവര്‍ ഈ കെട്ടിടത്തിലേക്ക് കയറാതിരിക്കാനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. തകര്‍ന്ന കെട്ടിടത്തിലേക്കു ജെബിസി കടന്നു വരാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു ഇതിന്റെ ഘടന. 12 വര്‍ഷം മുമ്പു കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയിട്ടും പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു കഴിഞ്ഞില്ല. ഈ കെട്ടിടത്തിന്റെ ഒരു ചുമരിനപ്പുറം നിരവധി രോഗികള്‍ കഴിഞ്ഞിരുന്ന വാര്‍ഡും സര്‍ജിക്കല്‍ ബ്ലോക്കും പ്രവര്‍ത്തിച്ചിരുന്നു.കെട്ടിടം തകര്‍ന്നു വീണപ്പോള്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവർ സാധനങ്ങളും കൈയിലെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയയും നടക്കുകയായിരുന്നു. ഈ കെട്ടിടത്തിന്റെ ചിത്രമുള്‍പ്പെടെ ആര്‍പ്പൂക്കര പഞ്ചായത്ത് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.…
Read Moreതനിച്ചാക്കി പോകല്ലേ അമ്മേ… പണിതീരാത്ത വീട്ടിലേക്ക് ചേതനയറ്റ് ബിന്ദുവെത്തി; കരഞ്ഞ് തളർന്ന് മക്കളും 90കാരിയ അമ്മയും; ദുഖം താങ്ങാനാവാതെ തേങ്ങിക്കരഞ്ഞ് നാടും
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. 11ന് വീട്ടുവളപ്പിലാണ് സംസ്കാരം. രോഗബാധിതയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്. തലയോലപ്പറമ്പ് ഉമ്മാംകുന്നില്‍ പണിതീരാത്ത വീട്ടിലാണ് നിര്‍ധന കുടുംബം താമസിക്കുന്നത്. ഭര്‍ത്താവ് വിശ്രുതനും മക്കളായ നവനീത്, നവമി എന്നിവര്‍ക്ക് പുറമെ 90 കാരിയായ അമ്മ സീതാലക്ഷ്മിയും ബിന്ദുവിന്റെ സംരക്ഷണയിലായിരുന്നു. പ്രിയപ്പെട്ട മകളുടെ മരണവിവരമറിഞ്ഞ് നിര്‍ത്താതെ അലമുറയിട്ടു കരഞ്ഞുകൊണ്ടിരിക്കുന്ന മാതാവിന്റെ നൊമ്പരം കാണാനാവാതെ വീട്ടില്‍ തടിച്ചുകൂടിയ സ്ത്രീകളടക്കമുള്ളവര്‍ കണ്ണീര്‍വാര്‍ത്തു.
Read Moreആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു; രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; നഷ്ടപ്പെട്ടത് ഒരു ജീവൻ; പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ…
Read Moreകോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം പൊളിഞ്ഞുവീണു; രണ്ട് പേർക്ക് പരിക്ക്; ഇടിഞ്ഞുവീണത് ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രിമാർ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണു. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം. അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർക്ക് പരിക്കുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്. അപകട സ്ഥലത്ത് എത്തി മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും.പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമെന്ന് മന്ത്രിമാർ അറിയിച്ചു. അപകടസ്ഥലത്തെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
Read More