ഗാന്ധിനഗർ: ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ ഡോക്ടറുടെ അനുമതിയില്ലാതെ നഴ്സ് മറ്റൊരു വാർഡിലേക്ക് മാറ്റി. വിവരമറിഞ്ഞ ഡോക്ടർ രോഗിയെ വീണ്ടും പഴയ വാർഡിലേക്ക് തിരികെ കൊണ്ടുവന്നു. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിലാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ വാർഡ് മാറ്റിയ സംഭവമുണ്ടായത്. ഉപ്പുതറ സ്വദേശി രാജേന്ദ്രനെ(59)യാണ് നഴ്സ് ഇടപെട്ട് മറ്റൊരു വാർഡിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞ് പതിനഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . ഞായറാഴ്ചയാണ് നഴ്സ് ഇടപെട്ട് പതിനൊന്നാം വാർഡിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞയുടനെ ഇങ്ങനെ വാർഡ് മാറ്റം ശരിയല്ലെന്നു രോഗിയും ബന്ധുക്കളും പറഞ്ഞെങ്കിലും നഴ്സ് സമ്മതിച്ചില്ല. പതിനൊന്നാം വാർഡിലെത്തി അര മണിക്കൂർ പിന്നിട്ടപ്പോൾ ഒരു ജൂനിയർ ഡോക്ടർ രാജേന്ദ്രനെ അന്വേഷിച്ച് പതിനൊന്നാം വാർഡിലെത്തി. നിങ്ങൾ ആരോടു ചോദിച്ചിട്ടാണ് ഇങ്ങോട്ടു പോന്നതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു.നഴ്സ് പറഞ്ഞിട്ടാണെന്ന് മറുപടി നൽകിയ ഉടൻ ഡോക്ടറുടേയും സഹായത്തോടെ രാജേന്ദ്രനെ പതിനഞ്ചാം വാർഡിലേക്ക് വീണ്ടും മാറ്റുകയായിരുന്നു.
Read MoreTag: kottayam medical college
മോഹം കൊണ്ടാണ് സാറേ..! എംബിബിഎസ് ക്ലാസിൽ സ്റ്റെതസ്കോപ്പും കോട്ടുമണിഞ്ഞ് ഇതര സംസ്ഥാനക്കാരൻ; അധ്യാപകന്റെ സംശയം യുവാവിനെ കുടുക്കി; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന സംഭവം ഇങ്ങനെ…
കോട്ടയം: എംബിബിഎസ് ക്ലാസിൽ കയറിയിരുന്ന ഇതര സംസ്ഥാനക്കാരനെ അധ്യാപകൻ കയ്യോടെ പിടികൂടി. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് ക്ലാസിലായിരുന്നു സംഭവം. കോട്ടും ഐഡന്റിറ്റി കാർഡും ധരിച്ചു മറ്റു വിദ്യാർഥികളെപ്പോലെ തന്നെയാണ് ഇതര സംസ്ഥാനക്കാരനും ക്ലാസിൽ കയറിയിരുന്നിരുന്നത്. അതിനാൽ മറ്റു വിദ്യാർഥികൾക്കും സംശയമുണ്ടായിരുന്നില്ല. പതിവു പോലെ ക്ലാസിലെത്തിയ അധ്യാപകൻ സംശയം തോന്നിയതോടെ ഇതര സംസ്ഥാനക്കാരനോട് പേര് ചോദിച്ചപ്പോഴും ഐഡന്റിറ്റി കാർഡിലുണ്ടായിരുന്ന പേര്് കൃത്യമായി പറയുകയും ചെയ്തു. പീന്നിട് ക്ലാസിനു പുറത്തുപോയ അധ്യാപകൻ മറ്റ് അധ്യാപകരുമായി തിരികെയെത്തി ഇയാളെ പിടികൂടുന്പോഴാണു തങ്ങൾക്കൊപ്പം ക്ലാസിലുണ്ടായിരുന്നവൻ വ്യാജനായിരുന്നുവെന്ന് എല്ലാവർക്കും മനസിലായത്. ഇതേ ക്ലാസിലെ ഒരു വിദ്യാർഥി ബാഗും കോട്ടും ഐഡന്റിറ്റി കാർഡും ഉൾപ്പെടെയുള്ളവ സുരക്ഷിതമായ സ്ഥാനത്തുവച്ചശേഷം അത്യാവശ്യമായി ഒരിടംവരെ പോയി. ഈ സമയത്താണ് ബാഗും കോട്ടും ഐഡന്റിറ്റി കാർഡും ഉൾപ്പെടെയുള്ളവ കൈക്കലാക്കി ഇതര സംസ്ഥാനക്കാരൻ ക്ലാസിൽ കയറിയത്. ഡൽഹി…
Read Moreരോഗികൾ കിടക്കുന്ന സ്ഥലത്ത് ഡയാലിസിസ് യന്ത്രങ്ങൾ എത്തും; കോട്ടയം മെഡിക്കൽ കോളജിൽ പോർട്ടബിൾ ഡയാലിസിസ് സംവിധാനം
ഗാന്ധിനഗർ: പോർട്ടബിൾ ഡയാലിസിസ് സംവിധാനവുമായി കോട്ടയം മെഡിക്കൽ കോളജ്. രോഗികൾ കിടക്കുന്ന സ്ഥലത്ത് ഡയാലിസിസ് യന്ത്രങ്ങൾ എത്തിച്ചു ചികിത്സ നല്കുന്ന സംവിധാനമാണ് പോൾട്ടബിൾ ഡയാലിസിസ്. കോട്ടയം മെഡിക്കൽ കോളജിൽ വൃക്കരോഗ വിഭാഗത്തിലാണ് പോർട്ടബിൾ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. സർക്കാർ ആശുപത്രകളിൽ ഏറ്റവും വലിയ ഡയാലിസിസ് സംവിധാനമാണ് കോട്ടയം മെഡിക്കൽ കോളജിലുള്ളത്. ആശുപത്രിയിലെ വിവിധ വാർഡുകളിലും തീവ്ര പരിചരണ വിഭാഗങ്ങളിലും കഴിയുന്ന രോഗികൾക്ക് പലപ്പോഴും ഡയാലിസിസ് ആവശ്യമാണ്. ഈ സാഹചര്യത്തിൽ രോഗിയെ വൃക്കരോഗ വിഭാഗത്തിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ ഏതു വിഭാഗത്തിലുള്ള രോഗിക്കും ഡയാലിസിസ് ആവശ്യമായാൽ യന്ത്രം അതാതു വിഭാഗത്തിലെത്തിച്ച് ചികിത്സ നൽകാൻ സാധിക്കും. ഇതാണ് പോൾട്ടബിൾ ഡയാലിസിസ് സംവിധാനത്തിന്റെ പ്രത്യേകത. ഇതോടെ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് യാത്രയിലുണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാകുമെന്നു മാത്രമല്ല മികച്ച ചികിത്സയും ലഭ്യമാകുന്നു. ഡയാലിസിസ് ഡിഗ്രി കോഴ്സ് ആരംഭിച്ചു…
Read Moreഞങ്ങൾക്കും ശമ്പള പരിഷ്കരണം നടപ്പിലാക്കണം; 20ന് സൂചനാ സമരം നടത്തുമെന്ന് കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേൻ
ഗാന്ധിനഗർ: ശന്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേൻ കെജിഎംസിടിഎ നേതൃത്വത്തിൽ 20ന് സൂചനാ സമരം നടത്തും. സർക്കാർ ജീവനക്കാർക്ക് മൂന്നാംതവണ ശന്പള പരിഷ്കരണം നടപ്പിലാക്കുന്പോഴാണ് ഡോക്്ടർമാർക്ക് അവഗണനയെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. മെഡിക്കൽ കോളജിലെ ഡോക്്ടർമാർക്ക് നൽകേണ്ടിയിരുന്ന ശന്പള പരിഷ്കരണം 2010ലാണ് നടത്തിയത്. നാല് വർഷം വൈകി നടന്ന പരിഷ്കരണത്തിൽ മൂന്നു വർഷത്തെ കുടിശിക മാത്രമാണ് നൽകിയത്. മെഡിക്കൽ കോളജ് ഡോക്്ടർമാർ എഐടിസി സ്കെയിൽ ആയതിനാൽ 10 വർഷത്തിലൊരിക്കലാണ് ശന്പള പരിഷ്കരണം. സാധാരണ അധ്യാപനത്തിനു പുറമേ രോഗി ചികിത്സയും ദുരന്തങ്ങൾ അടക്കമുള്ള സമയങ്ങളിലും ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്നു. നിരവധി തവണ ഇതു സംബന്ധിച്ച് അധികാരികൾ വകുപ്പ് അധികാരികളെ സമീപിച്ചതാണെന്നും അനുഭാവപൂർണമായ ഒരു നടപടിയുമുണ്ടായില്ലെന്നും ഭാരവാഹികളായ ഡോ.എം.സി.ടോമിച്ചനും ഡോ. രാജേഷും പറഞ്ഞു.
Read Moreപൊല്ലാപ്പ് പിടിക്കാൻ ഞങ്ങളില്ല..! രോഗിയെ മരിച്ചനിലയിൽ കൊണ്ടുവന്നാൽ പോലീസ് തന്നെ മൃതദേഹം കൈപ്പറ്റണം
ഗാസിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ അപകടങ്ങളിൽപ്പെടാത്ത രോഗിയെ മരിച്ചനിലയിൽ കൊണ്ടുവന്നാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ പോലൃസ് തന്നെ മൃതദേഹം കൈപ്പറ്റണമെന്ന് ആശുപത്രി അധികൃതർ. നാളിതുവരെ ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ കഴിയുന്ന രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിൽ നിന്നോ, വീടുകളിൽ നിന്നോ മെഡിക്കൽ കോളജിലേക്കു കൊണ്ടുവരുന്ന വഴിമധ്യേ മരണപ്പെട്ടാൽ മെഡിക്കൽ കോളജിൽ എത്തിയശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽനിന്നും എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഹാജരാക്കിയാൽ ബന്ധുക്കൾക്ക് തന്നെ മൃദദേഹം പോസ്റ്റ്മോർട്ടം നടത്താതെ വിട്ടുനൽകുന്നതായിരുന്നു രീതി. കഴിഞ്ഞ ആഴ്ച ആലുവ സ്റ്റേഷനിൽനിന്നും എൻഒസി ലഭിച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും, ഈ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്കു മടങ്ങവേ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോ പോലീസിൽ അറിയിക്കുകയും തുടർന്ന് പോലീസ് ഇടപെട്ട് എറണാകുളം ജനറൽ ആശുപത്രിയിൽ ഈ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് ബന്ധുക്കൾക്കു കൈമാറിയത്. കൂടത്തായി, കരമന കൊലപാതകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാൻ…
Read More‘പോലീസ് ചമഞ്ഞത് മതി, ഇനി കാക്കി യൂണിഫോം വേണ്ട; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് പൂട്ടിട്ട് എസ്പി
കോട്ടയം: പോലീസുകാരുടേതിനു സമാനമായ യൂണിഫോം മാറ്റിയില്ലെങ്കിൽ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർക്കിട്ട് പണി കിട്ടും. പോലീസ് ആണെന്ന രീതിയിൽ ആശുപത്രിയി ലെത്തുന്ന ആളുകളെ ചോദ്യം ചെയ്യുകയും വിരട്ടുകയും ചെയ്തെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവി ഇടപെട്ട് ആശുപത്രി സൂപ്രണ്ടിനും ജില്ലാ കളക്ടർക്കും കത്തു നൽകിയിരിക്കുകയാണ്. പോലീസ് ആണെന്നു തോന്നുന്ന രീതിയിൽ ചോദ്യം ചെയ്യലും വിരട്ടലും നടത്തിയാൽ നടപടിയുണ്ടാവുമെന്നു ചൂണ്ടിക്കാട്ടിയാണ് എസ്പി ആശുപത്രി അധികൃതർക്ക് കത്തു നൽകിയത്. നിരപരാധികളും നിരാലംബരുമായ രോഗികളെ യും കൂട്ടിരിപ്പുകാരെയുമൊക്കെ പോലീസ് വിരട്ടുന്നുവെന്ന പരാതി ഉയർന്നപ്പോഴാണ് ഇതേക്കുറിച്ച് ജില്ലാ പോലീസ് അധികൃതർ അന്വേഷണം നടത്തിയത്. അപ്പോഴാണു പോലീസാണെന്നു തോന്നുന്ന രീതിയിലുള്ള യൂണിഫോം ധരിച്ച സെക്യൂരിറ്റി ജീവനക്കാരാണ് പണിയൊപ്പിച്ചതെന്ന് വ്യക്തമായത്. ആളുകൾ കരുതുന്നത് പോലീസ് ആണ് തങ്ങളെ ചോദ്യം ചെയ്യുന്നതെന്നാണ്. അതുകൊണ്ടാണ് പോലീസിനെതിരേ ജനങ്ങൾ പരാതിയുമായി രംഗത്തെത്തിയത്. പോലീസിന്റേതു പോലുള്ളതോ, പോലീസ് ആണെന്നു തെറ്റിദ്ധരിക്കുന്നതോ ആയ…
Read Moreമണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ പഴങ്കഥയാകുന്നു; മെഡിക്കൽ കോളജിലെ ഒപി ചീട്ട് ഇനി വീട്ടിൽ നിന്നെടുക്കാം
ഗാന്ധിനഗർ: ഇനി വീട്ടിൽ ഇരുന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം. ദൂരസ്ഥലങ്ങളിൽനിന്ന് അതിരാവിലെ വന്ന് ഒപി ചീട്ടിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ദുരനുഭവമാണ് പഴങ്കഥയാകുന്നത്. മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്ലൈനായി ഒപി ചിട്ടെടുക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഒപിക്കു മുന്നിൽ ജനത്തിരക്കിൽ ഭക്ഷണംപോലും കഴിക്കാതെ തങ്ങളുടെ ഉൗഴം കാത്തുനിന്ന് വിഷമിക്കേണ്ട അവസ്ഥക്കാണ് ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതോടെ വിരാമമാകുന്നത്. ഫാർമസിക്കു മുന്നിലും ലാബുകൾക്കു മുന്നിലും നീണ്ട വരികളും ഇനി കാണാനുണ്ടാകില്ല. രോഗികൾക്ക് ഏറെ ആശ്വാസമാകുന്ന അവിശ്വസനീയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ആരോഗ്യമേഖലയിൽ ശാസ്ത്രീയമായ ആസൂത്രണം നടത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ഇ- ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും ഹൈടെക് ആക്കുന്ന പ്രവർത്തനമാരംഭിച്ചു. കെൽട്രോണിന്റെ നേതൃത്വത്തിലാണ് കംപ്യൂട്ടർവൽക്കരണ…
Read More‘ഞങ്ങളെ ശരിക്കും കുടുക്കിയതാ’; കോട്ടയം മെഡിക്കൽ കോളജിലെ ഹാജർബുക്ക് മോഷണം വിവാദമാകുന്നു; പരാതിക്കെതിരേ പരാതി നൽകി പാർട് ടൈം ജീവനക്കാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരുടെ ഹാജർ ബുക്ക് മോഷണം പോയ സംഭവം വിവാദമായതോടെ പരാതിക്കെതിരേ വീണ്ടും പരാതി. പാർട്ട് ടൈം ജീവനക്കാർക്കെതിരേ പോലീസിൽ പരാതി നൽകിയ ഹെൽത്ത് സൂപ്പർവൈസർക്കെതിരേ ഒരു പാർട്ട് ടൈം ജീവനക്കാരൻ കോളജ് പ്രിൻസിപ്പലിന് പരാതി നൽകി. മോഹനൻ എന്ന ജീവനക്കാരനാണ് പരാതി നൽകിയത്. ചെയ്യാത്ത കുറ്റത്തിന് തന്നെ പോലീസ് സ്റ്റേഷനിൽ കയറ്റുകയും മോഷ്ടാവാണെന്ന രീതിയിൽ മറ്റുള്ളവരുടെ മുന്നിൽ വച്ച് പോലീസ് സംസാരിച്ചത് തനിക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കിയെന്നും അതിനാൽ പോലീസിൽ പരാതി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫിന് നൽകിയ പരാതിയിൽ പറയുന്നത്. തന്നെ മനഃപൂർവം കുടുക്കിയതാണെന്ന് ജീവനക്കാരൻ ആരോപിക്കുന്നു. രണ്ടു വർഷം പഴക്കമുള്ള ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരുടെ ഹാജർ ബുക്കാണ് ഒരു മാസം മുൻപ് കാണാതായത്. ഹാജർ ബുക്ക് സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥന്റെ…
Read Moreമെഡിക്കൽ കോളജിൽ പാർട്ട്ടൈം ജീവനക്കാരുടെ ഹാജർബുക്ക് മോഷ്ടിച്ചു; മൂന്ന് ദിവസത്തിനകം തിരികെ വന്നില്ലെങ്കിൽ ജീവനക്കാരെല്ലാം മോഷണക്കേസിലെ പ്രതികളാകുമെന്ന് പോലീസ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർട്ട്ടൈം ജീവനക്കാരുടെ ഹാജർബുക്ക് കാണാനില്ല. ജീവനക്കാർക്കെതിരേ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പാർട്ട്ടൈം ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ആരും ബുക്ക് എടുത്തിട്ടില്ലെന്ന് മറുപടി നൽകി. ആരെങ്കിലും ഹാജർ ബുക്ക് എടുത്തിട്ടുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം തിരിച്ചേൽപ്പിക്കുവാൻ പോലീസ് സമയം നല്കി. ഇല്ലെങ്കിൽ കേസെടുക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ്. രണ്ടു വർഷം പഴക്കമുള്ള ഹാജർ ബുക്ക് ഒരു മാസം മുൻപാണ് മോഷണം പോയത്. 26 പാർട്ട്ടൈം ജീവനക്കാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. മോഷണം പോയതറിഞ്ഞ് പാർട്ട് ടൈം ജീവനക്കാരുടെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ ജീവനക്കാരെ വിളിച്ചു ചോദിച്ചെങ്കിലും മോഷണം പോയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ജീവനക്കാർ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥൻ വിവരം ആശുപത്രി സൂപ്രണ്ടിന് കൈമാറുകയായിരുന്നു. ആശുപത്രിയിലെ രഹസ്യ മുറിയിൽ സൂക്ഷിക്കുന്ന സർക്കാർ രേഖ മോഷണം പോയതിനാൽ പോലീസിൽ…
Read Moreഡോക്ടർ എഴുതിയ ഉപകരണം വാങ്ങാൻ പണമില്ല; രോഗിയെ ഡിസ്ചാർജ് ചെയ്ത് ജൂനിയർ ഡോക്ടറുടെ ധാർഷ്ട്യം; ചികിത്സ നൽകി സീനിയർ ഡോക്ടർ; ഒരുലക്ഷം രൂപവിലവരുന്ന ഉപകരണത്തിന്റെ പേരിനൊപ്പം കമ്പനിയുടെ ഫോൺനമ്പരും നൽകിയത് ഡോക്ടറെന്ന് ബന്ധുക്കൾ
ഗാന്ധിനഗർ: കുറിച്ചുകൊടുത്ത ഉപകരണം വാങ്ങാത്തതിന് ജൂണിയർ ഡോക്ടർ രോഗിയെ ഡിസ്ചാർജ് ചെയ്തു. രോഗം മൂർഛിച്ച രോഗിയെ സീനിയർ ഡോക്ടർ വീണ്ടും അഡ്മിറ്റു ചെയ്ത് ചികിത്സ നല്കി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ജൂണിയർ ഡോക്ടറുടെ നടപടിയാണ് വിവാദമായത്. ഒട്ടും കരുണയില്ലാത്ത ജൂണിയർ ഡോക്ടറുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്. കോട്ടയം പാക്കിൽ സ്വദേശിനിയായ 67കാരിയെ ശ്വാസംമുട്ടലിനെ തുടർന്നാണ് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മെഡിസിൻ മൂന്ന് യൂണിറ്റിലെ ജൂനിയർ ഡോക്ടർ ആണ് വില കൂടിയ ഉപകരണം വാങ്ങാൻ കന്പനിയുടെ പ്രതിനിധികളുടെ ഫോണ് നന്പർ സഹിതം കുറിച്ച് നൽകിയത്. കുറിച്ച് നൽകിയ ഫോണ് നന്പരിൽ വിളിച്ചപ്പോൾ ഉപകരണത്തിന്റെ വില കേട്ട് രോഗിയും ബന്ധുക്കളും ഞെട്ടി. രണ്ടു തരത്തിലുള്ള ഉപകരണമാണുള്ളത്. സി- പാപ്,ബൈ- പാപ് എന്നാണ് ഉപകരണത്തിന്റെ പേര്. ആദ്യത്തെ ഉപകരണത്തിന് അരലക്ഷം രൂപയും രണ്ടാമത്തേതിന് ഒരു ലക്ഷം…
Read More