മോഹം കൊണ്ടാണ് സാറേ..! എംബിബിഎസ് ക്ലാസിൽ  സ്റ്റെതസ്കോപ്പും കോട്ടുമണിഞ്ഞ് ഇതര സംസ്ഥാനക്കാരൻ; അധ്യാപകന്‍റെ സംശയം  യുവാവിനെ കുടുക്കി; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: എം​ബി​ബി​എ​സ് ക്ലാ​സി​ൽ ക​യ​റി​യി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ അ​ധ്യാ​പ​ക​ൻ ക​യ്യോ​ടെ പി​ടി​കൂ​ടി. ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് ക്ലാ​സി​ലാ​യി​രു​ന്നു സം​ഭ​വം. കോ​ട്ടും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ധ​രി​ച്ചു മ​റ്റു വി​ദ്യാ​ർ​ഥി​ക​ളെപ്പോ​ലെ ത​ന്നെ​യാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നും ക്ലാ​സി​ൽ ക​യ​റി​യി​രു​ന്നി​രു​ന്ന​ത്. അ​തി​നാ​ൽ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സം​ശ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

പ​തി​വു പോ​ലെ ക്ലാ​സി​ലെ​ത്തി​യ അ​ധ്യാ​പ​ക​ൻ സം​ശ​യം തോ​ന്നി​യ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നോ​ട് പേ​ര് ചോ​ദി​ച്ച​പ്പോ​ഴും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന പേ​ര്് കൃ​ത്യ​മാ​യി പ​റ​യു​ക​യും ചെ​യ്തു. പീ​ന്നി​ട് ക്ലാ​സി​നു പു​റ​ത്തുപോ​യ അ​ധ്യാ​പ​ക​ൻ മ​റ്റ് അ​ധ്യാ​പ​ക​രു​മാ​യി തി​രി​കെ​യെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ന്പോ​ഴാ​ണു ത​ങ്ങ​ൾ​ക്കൊ​പ്പം ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ൻ വ്യാ​ജ​നാ​യി​രു​ന്നു​വെ​ന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യ​ത്.

ഇ​തേ ക്ലാ​സി​ലെ ഒ​രു വി​ദ്യാ​ർ​ഥി ബാ​ഗും കോ​ട്ടും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ഉ​ൾ​പ്പെ​ടെ​യു​ള്ളവ സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ത്തുവ​ച്ച​ശേ​ഷം അ​ത്യാ​വ​ശ്യ​മാ​യി ഒ​രി​ടം​വ​രെ പോ​യി. ഈ ​സ​മ​യ​ത്താ​ണ് ബാ​ഗും കോ​ട്ടും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ഉ​ൾ​പ്പെടെയു​ള്ള​വ കൈ​ക്ക​ലാ​ക്കി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ ക്ലാ​സി​ൽ ക​യ​റി​യ​ത്.

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ കേ​ര​ള​ത്തി​ലു​ള്ള മാ​താ​പി​താ​ക്ക​ളെ അ​ന്വേ​ഷി​ച്ചാ​ണ് എ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ ഇ​ന്ന​ലെ രാ​ത്രി ത​ന്നെ ട്രെ​യി​നി​ൽ ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ച്ച​യ​ച്ചു.

Related posts