‘ഞങ്ങളെ ശരിക്കും കുടുക്കിയതാ’; കോട്ടയം മെഡിക്കൽ കോളജിലെ ഹാജർബുക്ക് മോഷണം വിവാദമാകുന്നു; പരാതിക്കെതിരേ പരാതി നൽകി പാർട് ടൈം ജീവനക്കാർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ലെ പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ ബു​ക്ക് മോ​ഷ​ണം പോ​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ​രാ​തി​ക്കെ​തി​രേ വീ​ണ്ടും പ​രാ​തി. പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​ക്കെ​തിരേ ഒ​രു പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​ര​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് പ​രാ​തി​ ന​ൽ​കി. മോ​ഹ​ന​ൻ എ​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റ്റു​ക​യും മോ​ഷ്ടാ​വാ​ണെ​ന്ന രീ​തി​യി​ൽ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ വ​ച്ച് പോ​ലീ​സ് സം​സാ​രി​ച്ച​ത് ത​നി​ക്ക് അ​പ​മാ​ന​വും മാ​ന​ഹാ​നി​യും ഉ​ണ്ടാ​ക്കി​യെ​ന്നും അ​തി​നാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ്രി​ൻ​സി​പ്പൽ ഡോ.​ജോ​സ് ജോ​സ​ഫി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ത​ന്നെ മ​നഃപൂ​ർ​വം കു​ടു​ക്കി​യ​താ​ണെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു.

ര​ണ്ടു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​ശു​പ​ത്രി​യി​ലെ പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ ബു​ക്കാ​ണ് ഒ​രു മാ​സം മു​ൻ​പ് കാ​ണാ​താ​യ​ത്. ഹാ​ജ​ർ ബു​ക്ക് സൂ​ക്ഷി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്തെ വീ​ഴ്ച മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ര​ക്ഷ​പ്പെ​ടു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം.

26 പേ​ർ​ക്കെ​തി​രെയും പ​രാ​തി ന​ൽ​കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ൻ സം​ശ​യി​ക്കു​ന്ന ദി​വ​സ​ത്തി​ൽ ഫ​യ​ൽ സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ൽ ക​യ​റി​യ​വ​രെ മാ​ത്രം സി ​സി ടി ​വി ദൃ​ശ്യ​ത്തി​ലൂടെ തി​രി​ച്ച​റി​ഞ്ഞ് പ​രാ​തി ന​ൽ​കി​യി​രുന്നെ​ങ്കി​ൽ മു​ഴു​വ​ൻ പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മാ​ത്രവു​മ​ല്ല, കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് ഒ​രു പ​രാ​തി ന​ൽ​കി പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു. ഇ​തി​നു പ​ക​രം സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ഞ്ഞു പോ​കു​വാ​ൻ ഏ​താ​നും വ​ർ​ഷം മാ​ത്ര​മു​ള്ള​വ​രെ മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി പു​റ​ത്താ​ക്കു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി അ​പ​ലപനീ​യ​മാ​ണെ​ന്നും ഇ​തി​നെ​തി​രേ മ​റ്റു​ള്ള ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​വും ഇ​ട​പെ​ട​ലും ഉ​ണ്ടാ​ക​ണ​മെ​ന്നും പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts