ഗാന്ധിനഗർ: ലോട്ടറി വിൽപനക്കാരിയുടെ കൊലപാതകത്തെ തുടർന്ന് ആശുപത്രിയിലെ അനധികൃത കച്ചവടക്കാരെയും താമസക്കാരെയുമെല്ലാം അടിച്ചു പുറത്താക്കിയെങ്കിലും ചില വിരുതൻമാർ തന്ത്രപൂർവം വാർഡുകളിൽ കറങ്ങുന്നു. മറ്റു ചിലർ ഗൈനക്കോളജി വിഭാഗത്തിനു സമീപം തന്പടിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നിരവധി മോഷണങ്ങളാണ് ആശുപത്രിക്കുള്ളിൽ നടന്നത്. രോഗികളെ കബളിപ്പിച്ച് പണം അടിച്ചു മാറ്റുന്നവരും വാർഡുകളിൽ കറങ്ങുന്നുണ്ട്. രണ്ട് മോഷ്ടാക്കളെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും ആരും രേഖാമൂലം പരാതി നൽകാതിരുന്നതിനാൽ ഇവർക്കെതിരെ കേസ് എടുക്കുവാൻ കഴിയാതെ പോലീസിന് പറഞ്ഞു വിടേണ്ടി വന്നു. ആശുപത്രി വളപ്പിലെ കൊലപാതകത്തിനു ശേഷം കോന്പൗണ്ടിലെ മുഴുവൻ കച്ചവടങ്ങളും കർശനമായി നിയന്ത്രിക്കുന്നതിനാൽ സാമൂഹ്യ വിരുദ്ധ ശല്യം കുറഞ്ഞു വരുന്നുണ്ട്. എന്നാൽ ഇവർ പുതിയ സ്ഥലം കണ്ടെത്തിയിരിക്കുകയാണെന്ന് ചില ജീവനക്കാർ രാഷ്ട്രദീപികയോട് പറഞ്ഞു. ഗൈനക്കോളജി മന്ദിരത്തിന്റെ ഇടത് ഭാഗത്ത് കുറ്റിക്കാടുകളും മണ്ണ് എടുക്കുന്ന അഴത്തിലുള്ള കുഴികളുമുള്ളതിനാൽ കഞ്ചാവ് വില്പനക്കാർ…
Read MoreTag: kottayam medical college
അത്താഴ പട്ടിണിക്കാരുണ്ടോ… കോട്ടയം മെഡിക്കൽ കോളജിൽ പൊതിച്ചോറുമായി ഡിവൈഎഫ്ഐയും; എല്ലാ ദിവസവും 1500പേർക്ക് ഉച്ചഭക്ഷണവും, രക്തബാങ്കിലേക്ക് രക്തവും നൽകും
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസം 1500 പൊതിച്ചോർ നല്കുന്ന ഹൃദയപൂർവം പദ്ധതിക്ക് ഓഗസ്റ്റ് ഒന്നിന് ഡിവൈ എഫ്ഐ ജില്ലാ കമ്മിറ്റി തുടക്കമിടും.മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവു ഉച്ചയ്ക്ക് ആഹാരം നൽകുന്നതാണ് ഹൃദയപൂർവം പദ്ധതി. ഇതോടൊപ്പം തന്നെ ജീവാർപ്പണം എന്ന പേരിൽ മെഡിക്കൽ കോളജിലെ രക്തബാങ്കിലേക്ക് പ്രവർത്തകർ എല്ലാ ദിവസവും രക്തം നൽകുന്ന പദ്ധതിയും ആരംഭിക്കുന്നുണ്ട്. ഡിവൈഎഫ്ഐയുടെ ജില്ലയിലെ 117 പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നുമാണ് ഉച്ചഭക്ഷണം എത്തിക്കുന്നത്. ഒരു പഞ്ചായത്ത് കമ്മിറ്റി ഒരു ദിവസം 1500 പൊതിച്ചോറുകൾ എത്തിച്ചു നൽകും. ഇതിനായി പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ ഭവനങ്ങൾ സന്ദർശിക്കുകയും ഹൃദയപൂർവം പദ്ധതിയുടെ പ്രാധാന്യം വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യും. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി വാഴയിലയിലായിരിക്കും പൊതിച്ചോർ എത്തിക്കുക. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഹൃദയപൂർവം…
Read Moreഡിഎൻഎ ഫലം വരട്ടേ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കൊലപാതകം;പൊന്നമ്മയുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ച് പോലീസ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വില്പന നടത്തിയിരുന്ന വീട്ടമ്മ കൊല ചെയ്യപ്പെട്ടിട്ട് 22 ദിവസവും ആശുപത്രി വളപ്പിൽനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെടുത്തിട്ട് ഇന്ന് 17 ദിവസവും പിന്നിട്ടെങ്കിലും മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടില്ല. അരും കൊലയ്ക്കു വിധേയമായ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷവും മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധനാ ഫലം വരാത്തതാണു മൃതദേഹം വിട്ടുകൊടുക്കുവാൻ വൈകുന്നതെന്ന് അധികൃതർ പറയുന്നു. മരണപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിയാത്ത വിധം അഴുകുകയും തലയോട്ടി പൊട്ടിയ നിലയിലും കൈകാലുകൾ തെരുവുനായ്ക്കൾ കടിച്ചു കീറുകയും മാംസം ഭക്ഷിക്കുകയും ചെയ്ത നിലയിലുമായിരുന്നതിനാൽ മൃതദേഹത്തിൽനിന്നെടുത്ത രക്ത സാന്പിളും മകൾ സന്ധ്യയുടെ രക്ത സാന്പിളും ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിട്ടുനൽകുവാൻ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൃതദേഹം…
Read Moreഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; കോട്ടയം മെഡിക്കൽ കോളജിലെ അണുവിമുക്ത മേഖലയായ ഒമ്പതാം വാർഡിനോടു ചേർന്നുള്ളലിഫ്റ്റു വഴി മാലിന്യം കൊണ്ടുപോകുന്നുതായി പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ അതിതീവ്രപരിചരണ വിഭാഗത്തിനു സമീപമുള്ള ലിഫ്റ്റുവഴി ആശുപത്രി മാലിന്യം കടത്തുന്നതായി പരാതി. വൈക്കം വെളളൂർ വരിക്കാംകുന്ന് പോഴവേലിൽ കെ.വി. തങ്കമണിയാണ് ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് പൊതു താല്പര്യ ഹർജി നല്‍കിയത്. കോട്ടയം മെഡിക്കൽ കോളജിലെ ഒൻപതാം വാർഡിനോടു ചേർന്നുള്ള എമർജൻസി ക്രിട്ടിക്കൽ കെയർ യൂണിറ്റിനു സമീപമുള്ള ലിഫ്റ്റു വഴിയാണ് ആശുപത്രി മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യം കടത്തിക്കൊണ്ടു പോകുന്നത്. ഈ പ്രദേശം അണുവിമുക്ത മേഖല ആണെന്നുളള ബോർഡും സമീപത്തു വച്ചിട്ടുണ്ട്. അതുകൊണ്ട് ആശുപത്രി അധികൃതരുടെ അറിവോ സമ്മതമോ മാലിന്യം കടത്തിക്കൊണ്ടു പോകുന്നതിൽ ഉണ്ടാകാനിടയില്ലെന്നും പരാതിയിൽ പറയുന്നു. ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികളുടെ സമീപത്തുകൂടിയാണു ഇത്തരം മാലിന്യങ്ങൾ കടത്തുന്നത്. മാലിന്യം സ്ട്രെച്ചറിലും ട്രോളിയിലും കയറ്റിയാണ് ലിഫ്റ്റ് വഴി താഴേയ്ക്കു കൊണ്ടു പോകുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും സിസിടിവി കാമറ പരിശോധിച്ച് നടപടി എടുക്കണമെന്നും…
Read Moreഹൃദ് രോഗികൾക്ക് ആശ്വാസമായി ബാഗി കാറുകൾ; അത്യാഹിത വിഭാഗത്തിൽ നിന്ന് കാർഡിയോളജി വിഭാഗത്തിലേക്ക് ഇനി ഹൃദ് രോഗികൾ നടന്നു പേകേണ്ടതില്ല
ഗാന്ധിനഗർ: ഹൃദ്രോഗികൾക്ക് സന്തോഷ വാർത്ത. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ വേഗം കാർഡിയോളജിയിൽ എത്തിക്കാൻ ബഗി കാറുകൾ എത്തി. രോഗികളെ സ്ട്രെച്ചറിൽ തള്ളി വാർഡുകളിൽ എത്തിക്കുന്പോഴുള്ള കാലതാമസം ഇനി ഒഴിവാകും. കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു ബഗി കാറുകളാണ് എത്തിച്ചത്. ഒന്നിൽ സ്ട്രെച്ചറും യുവി സ്റ്റാൻഡും ഉൾപ്പെടെ ആംബുലൻസ് സൗകര്യമുള്ളതും രോഗികളുടെ സഹായികൾക്ക് ഉൾപ്പെടെ യാത്ര ചെയ്യുവാൻ കഴിയുന്നതുമാണ്. ഡ്രൈവർ ഉൾപ്പെടെ നാലു സീറ്റുകളാണ് ഇതിലുള്ളത്. മറ്റൊന്നിൽ ആറു സീറ്റുകളുമുണ്ട്. ഇതിൽ സ്ട്രെച്ചർ സൗകര്യമില്ല.മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികളെ ഹൃദ്രോഗ വിഭാഗത്തിലെത്തിക്കുവാനാണു മുഖ്യമായും ഈ കാറുകൾ ഉപയോഗിക്കുന്നത്. ഇപ്പോൾ രോഗികളെ സ്ട്രെച്ചറിൽ കിടത്തി അത്യാഹിതവിഭാഗത്തിൽനിന്നും ലിഫ്റ്റ് വഴി ഹൃദ്രോഗവിഭാഗത്തിലെത്തിക്കുകയാണ്. ഇതു കൂടുതൽ സമയം വേണ്ടിവരുന്നതു കൂടാതെ രോഗികളുടെ നില മോശമാകുന്നതിനും കാരണമാകുന്നുണ്ട്. ലിഫ്റ്റ് കേടാകുകയോ മറ്റു സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ രോഗിയെ യഥാസമയം…
Read Moreആശുപത്രി താവളമാക്കാൻ കെട്ടും കിടക്കയുമായി ഇവിടേക്ക് വരരുത്..! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം പോലീസ് നിരീക്ഷണത്തിൽ
ഗാന്ധിനഗർ: പൊന്നമ്മ വധക്കേസിലെ പ്രതി അകത്തായപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാശാസ്യ സംഘത്തിന്റെ കണ്ണിയറ്റു. പ്രതിയെ വേഗം പിടിക്കാനും കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കാനും സാധിച്ചത് ഗാന്ധിനഗർ പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണം ഒന്നുകൊണ്ടു മാത്രമാണ്. കൊലയാളി അകത്തായതോടെ അനധികൃത കച്ചവടവും അനാശാസ്യ പ്രവർത്തനവുമെല്ലാം നിർത്തലാക്കാനും പോലീസിന് കഴിഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ പോലീസ് ചീഫ് പി.എസ്.സാബുവും ഡിവൈഎസ്പി ശ്രീകുമാറും വഹിച്ച പങ്ക് പറയാതെ വയ്യ. ലോട്ടറി വിൽപനക്കാരി പൊന്നമ്മയുടെ മൃതദേഹം ആശുപത്രി വളപ്പിൽ കണ്ടെത്തിയ ഉടൻ ഗാന്ധിനഗർ സിഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് ടീം രംഗത്തിറങ്ങി. പ്രതിയെന്നു സംശയിക്കുന്നയാൾ രക്ഷപ്പെടാതെ നിരീക്ഷണത്തിലാക്കി തെളിവ് ശേഖരിച്ച് അറസ്റ്റു ചെയ്യാൻ കഴിഞ്ഞുവെന്നത് പോലീസിന്റെ കഴിവ് തന്നെ. പ്രതിയെ അകത്താക്കുക മാത്രമല്ല ആശുപത്രി കൂടി ശുദ്ധീകരിക്കാനാണ് പോലീസിന്റെ പദ്ധതി. ഇനിയൊരു ക്രിമിനലും ആശുപത്രിയിൽ കയറിക്കൂടി താമസിക്കരുത്. പകൽ ലോട്ടറി കച്ചവടവും രാത്രി അനാശാസ്യവുമായി…
Read Moreഓടിച്ചുവിട്ടാലും പോകില്ല..!ഇവന്റെയൊക്കെ മലവും മൂത്രവും കോരി മടുത്തു; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ അനധികൃത താമസക്കാർ വീണ്ടുമെത്തി; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ശുചീകരണ വിഭാഗം ജീവനക്കാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ വീണ്ടും അനധികൃത കച്ചവടക്കാരും താമസക്കാരുമെത്തി. ആശുപത്രി പരിസരത്ത് ലോട്ടറി വില്പന നടത്തിയിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി പൊന്നമ്മ(55)യെ കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ആശുപത്രി വളപ്പിൽ വിവിധ കച്ചവടം നടത്തുന്നവരേയും വർഷങ്ങളായി ആശുപത്രിക്കുള്ളിൽ അനധികൃതമായി താമസിച്ചിരുന്നവരെയും അധികൃതർ പുറത്താക്കിയിരുന്നു. കച്ചവടം നിരോധിക്കുകയും ചെയ്തു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞപ്പോൾ അനധികൃത കച്ചവടക്കാരും താമസക്കാരും പഴയതുപോലെ വീണ്ടും സജീവമായി.ആശുപത്രിക്കുള്ളിലെ നടപ്പാത വരെ കയ്യേറിയാണ് ലോട്ടറി കച്ചവടം. ലോട്ടറി വില്പനക്കാരി കൊല്ലപ്പെട്ടു കിടന്ന സ്ഥലത്തിന്റെ തൊട്ടു സമീപത്തെ കാൻസർ വിഭാഗം കെട്ടിടത്തിന്റെ തിണ്ണയിൽ വരെ അനധികൃത താമസക്കാർ സ്ഥാനം പിടിച്ചു. ഇന്നലെ ഒരു അനധികൃത താമസക്കാരൻ അമിതമായി മദ്യപിച്ച ശേഷം കുടുംബശ്രീ ജീവനക്കാരോട് അസഭ്യം പറഞ്ഞ ശേഷം കാൻസർ വാർഡിന് സമീപമുള്ള കെട്ടിടത്തിന്റെ തിണ്ണയിൽ കിടന്ന് മലമൂത്ര വിസർജനം നടത്തുകയും ഛർദിക്കുകയും ചെയ്തു. ഇങ്ങനെയുള്ള…
Read Moreകാണാതായ മകനെ തേടി ആശുപത്രി വാർഡുകളും മോച്ചറിയും തിരയുന്ന പൊന്നമ്മ ഒടുവിൽ മകനെ കാണാതെ മോർച്ചറിയിൽ; കൊലനടത്തിയത് താൻ ഒറ്റയ്ക്കെന്ന് പ്രതി സത്യൻ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കൊല്ലപ്പെട്ട ലോട്ടറി വിൽപനക്കാരി തൃക്കൊടിത്താനം സ്വദേശിനി പൊന്നമ്മയുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല. പൊന്നമ്മയുടെ മകൾ സന്ധ്യയുടെ രക്തസാന്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്‍കുകയുള്ളൂ. അതുവരെ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുകയാണ് മൃതദേഹം. അതേസമയം പൊന്നമ്മയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതി കോഴഞ്ചേരി സ്വദേശി സത്യനെ ഗാന്ധിനഗർ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. പൊന്നമ്മയുടെ രണ്ടു പവൻ മാലയും ബ്രേസ്ലെറ്റും ഏലസും മോതിരവും പ്രതി കൈവശപ്പെടുത്തിയിരുന്നു. മാല കോഴഞ്ചേരിയിലെ ഒരു കടയിൽനിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്റ്റേഷന്റെ പരിസരത്തേക്ക് മോതിരം വലിച്ചെറിഞ്ഞുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബോംബ് സ്ക്വാഡ് പരിസരം മുഴുവൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.…
Read Moreകോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ കൊലപാതകം;പൊന്നമ്മയുടെ മാലവിറ്റുകിട്ടിയ പണം കൊണ്ട് രണ്ട് മോതിരവും ഡ്രസും വാങ്ങിയെന്ന് പ്രതി; കോഴഞ്ചേരിയിലെ തെളിവെടുപ്പില്‍ വിറ്റ സ്വര്‍ണം കണ്ടെത്തി
കോഴഞ്ചേരി: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ നാരങ്ങാനം സ്വദേശി സത്യനെ കോഴഞ്ചേരിയിലെത്തിച്ച് തെളിവെടുത്തു.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ ലോട്ടറി വില്പനക്കാരി തൃക്കൊടിത്താനം കോട്ടാശേരി പടിഞ്ഞാറെ പറമ്പില്‍ പൊന്നമ്മയെ (55) കൊലപ്പെടുത്തിയ കേസില്‍ ഗാന്ധി നഗര്‍ പോലീസ് അറസ്റ്റ് ചെയ്ത ലോട്ടറി വില്പനക്കാരന് നാരങ്ങാനം തോട്ടുപാട്ട് സത്യനെയാണ് (45) തെളിവെടുപ്പിനായി ഇന്നലെ രാവിലെ 11ന് കോഴഞ്ചേരിയില്‍ കൊണ്ടുവന്നത്. കൊല ചെയ്യപ്പെട്ട പൊന്നമ്മയുടെ കഴുത്തില്‍ ഉണ്ടായിരുന്ന 15.9 ഗ്രാം തൂക്കമുള്ള മാല കോഴഞ്ചേരി ടൗണിലെ സ്വര്‍ണക്കടയിലാണ് വിറ്റത്. 15,000 രൂപയും ആറു ഗ്രാം തൂക്കമുള്ള രണ്ട് മോതിരവും തകിടെഴുതുന്ന കൂടും കടയില്‍നിന്നു വാങ്ങി. കൂടാതെ ടൗണില്‍ തന്നെയുള്ള തുണിക്കടയില്‍ നിന്ന് പാന്റ്സും ഷര്‍ട്ടും വാങ്ങിയിരുന്നു. കഴിഞ്ഞ 13നാണ് സത്യന് കോഴഞ്ചേരിയില്‍ എത്തിയത്. തെളിവെടുപ്പില്‍ വിറ്റ സ്വര്‍ണം കണ്ടെടുത്തു. കഴിഞ്ഞ എട്ടിന് രാത്രി ഒമ്പതിനാണ് കോട്ടയം…
Read Moreആ പണി ഇവിടെ വേണ്ട..! മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിലെ കച്ചവടം നിരോധിച്ചു സൂപ്രണ്ട്; അഭിനന്ദിച്ച് രോഗികളും ബന്ധുക്കളും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറിയുൾപ്പെടെയുള്ള അനധികൃത കച്ചവടം നിരോധിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാർ അറിയിച്ചു. ലോട്ടറി വില്പനക്കാരിയായ ഒരു വീട്ടമ്മയെ മറ്റൊരു ലോട്ടറി വില്പനക്കാരൻ തലയ്ക്കടിച്ചു കൊന്നതാണ് അനധികൃതമായി ആശുപത്രി കോന്പൗണ്ടിലെ മുഴുവൻ കച്ചവടങ്ങളും നിരോധിക്കുവാൻ കാരണം. അനധികൃത കച്ചവടം നടത്തുന്നവരിൽ സ്ത്രീ-പുരുഷ ഭേദമെന്യേ കൂടുതൽ പേരുടേയും സ്ഥിരതാമസം ആശുപത്രി കെട്ടിടങ്ങളിലാണ്. നിർമാണ പ്രവർത്തനം നടക്കുന്ന കെട്ടിടങ്ങളിലും പകൽ സമയങ്ങളിൽ മാത്രം ജീവനക്കാരുള്ള കെട്ടിടങ്ങളിലും ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളിലുമായി രോഗികളോ കൂട്ടിരിപ്പുകാരോ അല്ലാത്ത നിരവധി ആളുകളാണ് സ്ഥിരതാമസക്കാരായിക്കഴിയുന്നത്. വർഷമായി ആശുപത്രി വളപ്പിൽ മോഷണവും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി കഴിയുന്ന നിരവധി പോരുണ്ട്. പകൽ സമയങ്ങളിൽ യാചക വേഷം കെട്ടി ലഭിക്കുന്ന പണം കൊണ്ട് അമിതമായി മദ്യപിച്ച ശേഷം മറ്റുള്ളവരെ ശല്യപ്പെടുത്തുകയാണ് ചിലരുടെ ഹോബി. നേരിയ തോതിൽ മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന…
Read More