ഓടിച്ചുവിട്ടാലും പോകില്ല..!ഇവന്‍റെയൊക്കെ മലവും മൂത്രവും കോരി മടുത്തു; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ അനധികൃത താമസക്കാർ വീണ്ടുമെത്തി; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ശുചീകരണ വിഭാഗം ജീവനക്കാർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രും താ​മ​സ​ക്കാ​രു​മെ​ത്തി. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശിനി പൊ​ന്ന​മ്മ(55)യെ ​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നുശേ​ഷം ആ​ശു​പ​ത്രി വ​ള​പ്പി​ൽ വി​വി​ധ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രേ​യും വ​ർ​ഷ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചി​രു​ന്ന​വ​രെ​യും അ​ധി​കൃ​ത​ർ പു​റ​ത്താ​ക്കി​യി​രു​ന്നു.

ക​ച്ച​വ​ടം നി​രോ​ധി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രും താ​മ​സ​ക്കാ​രും പ​ഴ​യ​തു​പോ​ലെ വീ​ണ്ടും സ​ജീവ​മാ​യി.ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ ന​ട​പ്പാ​ത വ​രെ കയ്യേ​റി​യാ​ണ് ലോ​ട്ട​റി ക​ച്ച​വ​ടം. ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു കി​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ തൊ​ട്ടു സ​മീ​പ​ത്തെ കാ​ൻ​സ​ർ വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ തി​ണ്ണ​യി​ൽ വ​രെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ സ്ഥാ​നം പി​ടി​ച്ചു.

ഇ​ന്ന​ലെ ഒ​രു​ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര​ൻ അ​മി​ത​മാ​യി മ​ദ്യ​പി​ച്ച ശേ​ഷം കു​ടും​ബ​ശ്രീ ജീ​വ​ന​ക്കാ​രോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ ശേ​ഷം കാ​ൻ​സ​ർ വാ​ർ​ഡി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ തി​ണ്ണ​യി​ൽ കി​ട​ന്ന് മ​ല​മൂ​ത്ര വി​സ​ർ​ജനം ന​ട​ത്തു​ക​യും ഛർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​ങ്ങ​നെ​യു​ള്ള മാ​ലി​ന്യം ക​ഴു​കിക്കള​ഞ്ഞ് വൃ​ത്തി​യാ​ക്കേ​ണ്ട​തും ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

രോ​ഗി​ക​ളു​ടെ മ​ല​മൂ​ത്ര​മോ ഛർ​ദി​ലോ ക​ഴു​കി ക്ക​ള​ഞ്ഞ് വൃ​ത്തി​യാ​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് മ​ടി​യി​ല്ലെ​ന്നും അ​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും എ​ന്നാ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് മ​ദ്യ​പി​ച്ച ശേ​ഷം അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​വ​ർ സൃ​ഷ്ടി​ക്കു​ന്ന മാ​ലി​ന്യം കഴുകിക്കളഞ്ഞ് വൃത്തിയാക്കേണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും ത​ങ്ങ​ളെ ഏ​ൽ​പ്പി​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും അ​തി​നാ​ൽ ഇ​ത്ത​ര​ക്കാ​രെ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ നി​ന്നു പു​റ​ത്താ​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ശുചീകരണ വിഭാഗം ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts