ഞങ്ങൾ  എന്തുചെയ്യാനാ ? ഓടിച്ചുവിട്ടിട്ടും പോകാതെ കള്ളൻമാർ; മോഷ്ണക്കേസിൽ പിടിച്ചാലും പരാതി നൽകാൻ ആളില്ല;  കോട്ടയം മെഡിക്കൽ  കോളജിലെ പോലീസ്  പറയുന്നതിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ​യും താ​മ​സ​ക്കാ​രെ​യു​മെ​ല്ലാം അ​ടി​ച്ചു പു​റ​ത്താ​ക്കി​യെ​ങ്കി​ലും ചി​ല വി​രു​ത​ൻ​മാ​ർ ത​ന്ത്ര​പൂ​ർ​വം വാ​ർ​ഡു​ക​ളി​ൽ ക​റ​ങ്ങു​ന്നു. മ​റ്റു ചി​ല​ർ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നു സ​മീ​പം ത​ന്പ​ടി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ന​ട​ന്ന​ത്. രോ​ഗി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം അ​ടി​ച്ചു മാ​റ്റു​ന്ന​വ​രും വാ​ർ​ഡു​ക​ളി​ൽ ക​റ​ങ്ങു​ന്നു​ണ്ട്.

ര​ണ്ട് മോ​ഷ്ടാ​ക്ക​ളെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യെ​ങ്കി​ലും ആ​രും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​വാ​ൻ ക​ഴി​യാ​തെ പോ​ലീ​സി​ന് പ​റ​ഞ്ഞു വി​ടേ​ണ്ടി വ​ന്നു. ആ​ശു​പ​ത്രി വ​ള​പ്പി​ലെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം കോ​ന്പൗ​ണ്ടി​ലെ മു​ഴു​വ​ൻ ക​ച്ച​വ​ട​ങ്ങ​ളും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം കു​റ​ഞ്ഞു വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് ചി​ല ജീ​വ​ന​ക്കാ​ർ രാ​ഷ്‌‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഗൈ​ന​ക്കോ​ള​ജി മ​ന്ദി​ര​ത്തി​ന്‍റെ ഇ​ട​ത് ഭാ​ഗ​ത്ത് കു​റ്റി​ക്കാ​ടു​ക​ളും മ​ണ്ണ് എ​ടു​ക്കു​ന്ന അ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ളു​മു​ള്ള​തി​നാ​ൽ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഈ ​ഭാ​ഗ​ത്ത് താ​വ​ളം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന്‍റെ വ​ല​തു ഭാ​ഗ​ത്ത് മ​തി​ൽ​ക്കെ​ട്ടോ ക​ന്പി​വേ​ലി​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഗൈ​ന​ക്കോ​ള​ജി ഭാ​ഗ​ത്ത് പോ​ലീ​സും സെ​ക്യൂ​രി​റ്റി​ക്കാ​രും എ​ത്തു​ന്പോ​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ഈ ​ഭാ​ഗ​ത്തു കൂ​ടി ചാ​ടി അ​ന്പ​ല​ക്ക​വ​ല​വ​ഴി ര​ക്ഷ​പ്പെ​ടു​ക​യാ​ണ്.

അ​തി​നാ​ൽ കാ​ൻ​സ​ർ വാ​ർ​ഡി​ന്‍റെ​യും, ഗൈ​ന​ക്കോ​ള​ജി മ​ന്ദി​ര​ത്തി​ന്‍റെ​യും പി​ൻ​ഭാ​ഗ​ത്തു​ള്ള (ഉ​ണ്ണി​യേ​ശു റോ​ഡ്) റോ​ഡ് കൂ​ടി പോ​ലീ​സ് നി​രീ​ക്ഷ​ണ​മു​ണ്ടാ​യാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ മോ​ഷ്ടാ​ക്ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും ഒ​തു​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Related posts