കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു ! താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്…

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. എന്നാല്‍ രോഗകാരണം പക്ഷിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാന്‍ വൈകിയത് രോഗം പടരാന്‍ ഇടയാക്കിയതായി കരുതുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്ന് താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു.…

Read More

തിരിച്ചറിയില്‍ രേഖയുപയോഗിച്ച കുട്ടനാട്ടില്‍ വന്‍തട്ടിപ്പ് നടന്നതായി വിവരം ! എടുക്കാത്ത വായ്പയുടെ പേരില്‍ ജപ്തി നോട്ടീസ് കിട്ടിയത് 250 പേര്‍ക്ക്; പിന്നില്‍ കളിച്ചത് പ്രമുഖ അഭിഭാഷകന്‍

ആലപ്പുഴ: തിരിച്ചറിയല്‍ രേഖയുപയോഗിച്ച കുട്ടനാട്ടില്‍ വന്‍തട്ടിപ്പ് നടന്നതായി വിവരം. ബാങ്കില്‍ നിന്ന് ഒരു രൂപ പോലും വായ്പയെടുക്കാത്തവരാണ് ജപ്തി നോട്ടീസ് കിട്ടിയവരില്‍ പലരും. ആറുലക്ഷം രൂപ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചാണ് കാവാലത്ത് കടത്തുജോലി ചെയ്യുന്ന ഷാജിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. മൂന്ന് വര്‍ഷം മുമ്പ് 83000 രൂപ വായ്പയെടുത്തെന്നാണ് ജപ്തി നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഒരു രൂപപോലും വായ്പയെടുത്തിട്ടില്ലെന്നാണ് ഇയാള്‍ ആണയിട്ടു പറയുന്നത്. നെല്‍ കര്‍ഷക ജോയന്റ് ലയബലിറ്റി ഗ്രൂപ്പില്‍ അംഗമായ ജോസഫ് ആന്റണി, വാസുദേവന്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകര്‍ക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. വായ്പയെടുത്ത അഞ്ചു ലക്ഷം രൂപയില്‍ ഒരു രൂപപോലും ഇവര്‍ അറിഞ്ഞിട്ടു പോലുമില്ലെന്ന് മാത്രം. കേസിന്റെ കാര്യത്തിനായി അഭിഭാഷകന് നല്‍കിയ തിരിച്ചറിയല്‍ രേഖ വരെ വായ്പ എടുക്കാനായി അഭിഭാഷകന്‍ ഉപയോഗിച്ചു. തട്ടിപ്പിന് ഇരയായവരില്‍ ഒരാള്‍ ഹൗസ് ബോട്ട് കത്തി നശിച്ച മകന്റെ കേസിന്റെ…

Read More