തിരുവനന്തപുരം: ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ട്രേഡ് യൂണിയൻ പ്രതിനിധികളുൾപ്പെട്ട സമിതി രൂപീകരിക്കും. മുഖ്യമന്ത്രി വി.ഡി.സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലേബർ കോഡുമായി ബന്ധപ്പെട്ട സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്നതിന് ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല. തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ കൺവീനർഷിപ്പിൽ രൂപീകരിക്കുന്ന സമിതിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ, നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായ വശങ്ങൾ പരിശോധിക്കുകയും ചെയ്തശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരമായ പരിധിക്കുള്ളിൽനിന്ന് ലേബർ കോഡിന്റെ ആഘാതം കുറച്ച് തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി…
Read More