ഇനി റോഡിലൂടെ ഓടി മടുക്കുമ്പോള്‍ പറന്നുയരാം ആകാശത്തിലേക്ക്; ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പറക്കും കാര്‍ ശ്രദ്ധേയമാവുന്നു

ആകാശത്തിലൂടെയും വെള്ളത്തിലൂടെയും ഒരു പോലെ സഞ്ചരിക്കുന്ന സീപ്ലെയിനുകള്‍ കണ്ടു പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ മനുഷ്യരില്‍ മറ്റൊരാഗ്രഹം ഉടലെടുത്തു. ആകാശത്തിലൂടെയും ഭൂമിയിലൂടെയും സഞ്ചരിക്കുന്ന ഒരു കാര്‍. അത്തരമൊരു കാര്‍ കണ്ടുപിടിക്കാന്‍ പലരും കിണഞ്ഞു ശ്രമിച്ചു. അതിന്റെ ഫലമായി പലരും പരീക്ഷണകാറുകള്‍ പറത്തുകയും ചെയ്തു. എന്നാല്‍ ഒരു നല്ല മോഡല്‍ അവതരിപ്പിക്കാന്‍ ഒരു കമ്പനിയ്ക്കും സാധിച്ചതുമില്ല. എന്നാലിപ്പോള്‍ ആധുനീക ലോകത്തെ കണ്ടുപിടിത്തങ്ങളുടെ ആശാന്മാരായ ഗൂഗിള്‍ തന്നെ വേണ്ടി വന്നു മനുഷ്യന്റെ ഈ മോഹത്തിന് നിറം പകരാന്‍.  ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പിന്തുണയോടെ ഫ്ളൈയിങ് കാര്‍ സ്റ്റാര്‍ട്ട് അപ്പായ കിറ്റി ഹോക്കാണ് പുതിയ ഫ്‌ളൈയിംഗ് മെഷീനുമായി എത്തുന്നത്. 2017 അവസാനത്തോടെ പുതിയ പറക്കും കാര്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനത്തിന്റെ പതിപ്പ് ഇതിനോടകം കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.ഒരാള്‍ക്ക് ഇരുന്ന് പറക്കാവുന്ന വാഹനത്തിന്റെ പതിപ്പാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ഈ വാഹനം പറത്താന്‍ പൈലറ്റ്…

Read More