അഞ്ഞൂറ് രൂപയും പത്തു മിനിറ്റ് സമയവുമുണ്ടെങ്കില്‍ പുഷ്പം പോലെ ആധാര്‍ ചോര്‍ത്താം ? ഇന്ത്യക്കാരെ മുഴുവന്‍ ആശങ്കയിലാക്കുന്ന വാര്‍ത്തയില്‍ പറയുന്നത്; പിന്നിലുള്ളത്..

  ഇന്ത്യക്കാരെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പേടിഎമ്മിലൂടെ തങ്ങള്‍ 500 രൂപ അടച്ചപ്പോള്‍ പത്തു മിനിറ്റിനുള്ളില്‍ ആധാര്‍ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ന്നു കിട്ടി എന്നാണ് ദി ട്രിബ്യൂണ്‍ എന്ന പത്രം വാദിക്കുന്നത്. ആര്‍ക്കും ഇതു ചെയ്യാം എന്നും അവര്‍ പറയുന്നു. വാട്‌സാപ്പിലൂടെ ഇത്തരം ഡേറ്റാ കച്ചവടം നടത്തുന്ന ഒരു അജ്ഞാതമായ (anonymous) ഗ്രൂപ്പുകളില്‍ ഒന്നാണ് തങ്ങള്‍ക്ക് ഈ മായക്കാഴ്ച സമ്മാനിച്ചതെന്നാണ് അവര്‍ പറയുന്നത്. ഇതു ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത ഡേറ്റാ ചോര്‍ച്ചയായിരിക്കും നടന്നിരിക്കുന്നത്. ഏത് ആധാര്‍ നമ്പര്‍ അടിച്ചു കൊടുത്താലും പേര്, അഡ്രസ്, പോസ്റ്റല്‍ കോഡ് (PIN), ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയ്ല്‍ എന്നിവയടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ തെളിഞ്ഞു കിട്ടി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീര്‍ന്നില്ല, ഒരു 300 രൂപയും കൂടെ കൊടുത്തപ്പോള്‍ ആരുടെ പേരിലുമുള്ള ആധാര്‍കാര്‍ഡ് പ്രിന്റു ചെയ്തെടുക്കാനുള്ള സോഫ്റ്റ്വെയര്‍…

Read More

വീണ്ടും ചോര്‍ന്നു! എസ്എസ്എല്‍സിക്കു പിന്നാലെ പ്ലസ് വണ്‍ പരീക്ഷയും വിവാദത്തില്‍; പകര്‍ത്തതിയത് 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍

എഎസ്എസ്എല്‍സി പരീക്ഷയുടെ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ അടുത്ത വിവാദം. പ്ലസ് വണ്‍ പരീക്ഷയിലെ ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് പുതിയ കണ്ടെത്തല്‍. 21ന് നടന്ന പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചെന്നാണ് പരാതി. 60ല്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. മോഡല്‍ പരീക്ഷയ്ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത് ഇടതു  സംഘടനയായ കെഎസ്ടിഎ( കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍) ആയിരുന്നു. ഈ ചോദ്യപേപ്പറില്‍ നിന്നാണ് ഇന്നത്തെ പൊതുപരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 20ന് നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയുടെ തനിയാവര്‍ത്തനാമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പതിമൂന്നോളം ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തി എഴുതിയത്.സിലബസില്‍ ഇല്ലാത്ത ഈ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി ഈ മാസം…

Read More