ലെഗിന്‍സ് അത്ര മോശപ്പെട്ട വേഷമോ ? ലെഗിന്‍സ് ധരിച്ച പെണ്‍കുട്ടികളെ വിലക്കിയ യുണൈറ്റഡ് എയര്‍ലൈന്‍സ് പുലിവാലു പിടിച്ചു

ലെഗിന്‍സുമായി ബന്ധപ്പെട്ട് ഒരു പുതിയ വിവാദം കൂടി. ലെഗിന്‍സ് ധരിച്ചെത്തിയ രണ്ടു പെണ്‍കുട്ടികളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാഞ്ഞ യുണൈറ്റഡ് എയര്‍ലൈന്‍സാണ് ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഡെന്‍വറില്‍ നിന്ന് മിന്നെപ്പോലീസിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഈ സംഭവത്തില്‍ വിമാനക്കമ്പനിയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. വിമാനത്തില്‍ കയറാന്‍ ചെന്ന പെണ്‍കുട്ടികളെ ജീവനക്കാരന്‍ പ്രവേശന കവാടത്തില്‍ തടയുകയായിരുന്നു. ഒന്നുകില്‍ ലെഗിന്‍സ് മാറുകയോ അല്ലെങ്കില്‍ മുകളില്‍ കൂടി വേറെ വസ്ത്രം ധരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ ഒരു പെണ്‍കുട്ടിയ്ക്ക് പത്തു വയസാണ് പ്രായമെന്ന് ഷാനോന്‍ വാട്ട്‌സ് എന്നയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അഞ്ചു പെണ്‍കുട്ടികളാണ് ലെഗിന്‍സ് ധരിച്ച് യാത്രയ്‌ക്കെത്തിയത്. ഇവരില്‍ മൂന്നുപേര്‍ ലെഗിന്‍സിനു മുകളില്‍ മറ്റു വസ്ത്രം ധരിച്ച് വിമാനത്തില്‍ പ്രവേശിച്ചു. മറ്റു വസ്ത്രങ്ങള്‍ കൈവശമില്ലായിരുന്ന കുട്ടികളെയാണ് കമ്പനി വിലക്കിയത്. വാട്‌സിന്റെ ട്വീറ്റില്‍ നിന്നാണ് ഇക്കാര്യം…

Read More