ശബരിമല സന്നിധാനത്ത് പുലിയിറങ്ങി ! ശബ്ദം കേട്ടെത്തിയ ദേവസ്വം ഗാര്‍ഡുകള്‍ കണ്ട കാഴ്ച…

ശബരിമല: സന്നിധാനത്ത് പുലിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി 9.30നോടടുത്ത സമയത്ത് പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട് മേല്‍പ്പാലത്തിലൂടെ എത്തിയ ദേവസ്വം ഗാര്‍ഡുകള്‍ കണ്ടത് കാട്ടു പന്നിയെ പുലി കടിച്ചു വലിക്കുന്നതാണ്. വിവരം ഉടന്‍ തന്നെ വനപാലകരെ അറിയിക്കുകയും ചെയ്തു. രാവിലെ നോക്കിയപ്പോള്‍ ചെവി മുതല്‍ വയറുവരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇന്‍സിനേറ്ററിന്റെ അടുത്തേക്കു മാറ്റി.

Read More

ശബരിമല പാതയില്‍ വീണ്ടും പുലി ! പ്രചരിക്കുന്നത് പഴയ വീഡിയോ

ശബരിമല പാതയില്‍ വീണ്ടും പുലിയിറങ്ങിയതായി പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് കണ്ടെത്തല്‍. റോഡില്‍ കൂടി പുലി നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ശബരിമല പാതയിലെ പ്ലാപ്പള്ളിയ്ക്കും അട്ടത്തോടിനും ഇടയിലുള്ള സ്ഥലമാണിതെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് ഇതേ വീഡിയോ മറ്റൊരു സ്ഥലത്തിന്റെ പേരുവച്ച് പ്രചരിച്ചിരുന്നു എന്നതാണ് വാസ്തവം. എന്തായാലും ധാരാളം ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

Read More

പുലിപ്പേടിയില്‍ അള്ളുങ്കല്‍ നിവാസികള്‍; പട്ടാപ്പകല്‍ നാട്ടിലിറങ്ങിയ പുലി വളര്‍ത്തുനായയെ കടിച്ചു കൊന്നു

സീതത്തോട്: അള്ളുങ്കലില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി തുടലില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയെ കടിച്ചു കൊന്നു. അള്ളുങ്കല്‍ പുത്തന്‍വീട്ടില്‍ മറിയാമ്മ ജോസഫിന്റെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. രാജാമ്പാറ ഫോറസ്റ്റ് പരിധിയില്‍പ്പെട്ട അള്ളുങ്കല്‍ വനത്തിനോടു ചേര്‍ന്ന പറമ്പിലാണ് പുലിയിറങ്ങിയത്. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയുടെ വയറിന്റെ ഭാഗത്തെ മാംസം പുലി കടിച്ചു പറിച്ചു. വീട്ടു മുറ്റത്തും പറമ്പിലും പുലിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ ഇവര്‍ വനസംരക്ഷണ സമിതി സെക്രട്ടറിയെ അറിയിച്ചു. രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ ഷാജിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. നായയെ കൊന്നത് പുലി തന്നെയാണെന്നും ഇവിടെ കാണുന്ന കാല്‍പ്പാടുകളും പുലിയുടെ തന്നെയാണെന്നും വനപാലകര്‍ പറഞ്ഞു. പുലിക്കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനപാലകര്‍. അള്ളുങ്കല്‍ പ്രദേശത്ത് ആദ്യമായാണ് പുലിയുടെ ആക്രമണം ഉണ്ടാവുന്നത്.

Read More

സ്വന്തമായി ഇരതേടാനറിയില്ല; മനുഷ്യരെ കണ്ടാല്‍ വാലാട്ടും; കണ്ണൂരിനെ വിറപ്പിച്ച പുലി നാട്ടില്‍ വളര്‍ന്നത്; തൊപ്പി തെറിക്കാതിരിക്കാന്‍ പതിനെട്ടടവും പയറ്റി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് നെയ്യാര്‍ഡാമിലെത്തിച്ച പുലിയുടെ കാര്യത്തില്‍ പുലിവാലു പിടിച്ച് വനം വകുപ്പ്.കണ്ണൂര്‍ നഗരത്തില്‍ ഭീതിപരത്തിയ പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ മാസം ആദ്യം മയക്കുവെടിവെച്ച് പിടികൂടിയത്. പുലിയെ പിടികൂടിയ ഉടന്‍ തന്നെ സുഖ ചികിത്സ നല്‍കി കാട്ടിലേക്ക് തുറന്ന് വിടാന്‍ നെയ്യാര്‍ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാര്‍ക്കില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഒന്നരമാസത്തിനു ശേഷവും പുലിയെ കാട്ടിലേക്ക് തുറന്നുവിടാനാവില്ലെന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ കെ. ജയകുമാര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവ്ം വിവാദമായത്. പുലി കാട്ടില്‍ വളര്‍ന്നതല്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ തറപ്പിച്ചു പറയുന്നു. പുലിയെ കൊണ്ടു വന്ന നാളുകളില്‍ വെറ്റിനറി ഡോക്ടര്‍ ജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ട് മുയലുകളെയും ഒരാടിനെയും പുലിക്ക് ഇരയായി നല്‍കി. ആദ്യം കൂട്ടിലേക്ക് ഇട്ട മുയലിനെ പുലി പിടിച്ചു കൊന്നുവെങ്കിലും ഭക്ഷിച്ചില്ല. രണ്ടാമത് കൂട്ടിലേക്ക്…

Read More