ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! മുള്ളന്‍ പന്നിയെ തിന്നാന്‍ ആക്രാന്തം മൂത്ത് ചാടിയ പുള്ളിപ്പുലിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി;വീഡിയോ വൈറല്‍…

മുള്ളന്‍ പന്നിയെ ഒരിക്കലെങ്കിലും ഭക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സിംഹം, കടുവ,പുലി തുടങ്ങിയ വന്യജീവികളെല്ലാം…എന്നാല്‍ ആക്രാന്തം മൂത്ത് മുള്ളന്‍പന്നിയെ പിടികൂടാന്‍ പോകുന്ന മിക്കവര്‍ക്കും കിട്ടുന്നതാവട്ടെ എട്ടിന്റെ പണിയും. പിടികൂടാന്‍ പോകുന്നു എന്ന ഘട്ടത്തില്‍ സ്വയരക്ഷയ്ക്ക് മുള്ളന്‍പന്നി ശരീരത്തില്‍ നിന്ന് കുടഞ്ഞുകളയുന്ന മുള്ളുകള്‍ തറച്ചുകയറി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണമാണ്. ഇപ്പോള്‍ മുള്ളന്‍പന്നിയെ ഇരയാക്കാന്‍ ശ്രമിച്ച പുള്ളിപ്പുലി പൊല്ലാപ്പില്‍ ചെന്നുവീഴുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നടുറോഡില്‍ ശരീരത്തില്‍ തറച്ചുകയറിയ മുള്ളുകള്‍ എടുത്തുകളയാന്‍ ശ്രമിക്കുകയാണ് പുള്ളിപ്പുലി. വായിലും മുഖത്തും തറച്ച മുള്ളുകള്‍ എടുത്തുകളയാന്‍ പുള്ളിപ്പുലി ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശരീരത്തില്‍ ഒന്നടങ്കം തറച്ചുകയറിയ മുള്ളുകള്‍ പൂര്‍ണമായി എടുത്തുകളയാന്‍ കഴിയാതെ പുള്ളിപ്പുലി കാട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Read More

രാത്രിയില്‍ പൂച്ചയെപ്പിടിക്കാന്‍ പുരപ്പുറത്തേക്ക് ചാടിയ പുലിയുടെ ചാട്ടം പിഴച്ചു ! ഓടു തകര്‍ത്ത് വീട്ടിനകത്തേക്ക്;സംഭവം ഇങ്ങനെ…

പുരപ്പുറത്തിരുന്ന പൂച്ചയെ പിടികൂടാനായി ചാടിയ പുലി ചാട്ടം പിഴച്ചതിനെത്തുടര്‍ന്ന് ഓടു തകര്‍ന്ന് വീട്ടിനകത്തേക്കു വീണു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വാല്‍പാറയിലാണു സംഭവം. നഗരത്തോടു ചേര്‍ന്നുള്ള കാമരാജ് നഗറില്‍ താമസിക്കുന്ന ചിന്നമ്മാളിന്റെ വീട്ടിലാണു പുലിയെത്തിയത്. വീടിനു സമീപമുള്ള മതിലില്‍ കയറിയ പുലി വീടിനു മുകളില്‍ പൂച്ചയെ കാണുകയും പിടിക്കാന്‍ ചാടുകയുമായിരുന്നു. ചാട്ടത്തിന്റെ ശക്തിയില്‍ ഓടുകള്‍ തകര്‍ന്നു പുലി വീട്ടിനകത്തു വീണു. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിന്നമ്മാള്‍ ഞെട്ടിയെണീറ്റു ബഹളം വച്ചതോടെ പുലി വീണ വഴി തന്നെ ചാടിക്കയറി തിരികെപ്പോയി. പരിഭ്രമത്തിനിടയില്‍ വീണ ചിന്നമ്മാളിനു കൈക്കു ചെറിയ പരുക്കേറ്റു. വിവരമറിഞ്ഞു വാല്‍പാറ നഗരത്തോടു ചേര്‍ന്നുള്ള മാനാമ്പള്ളി റേഞ്ച് ഓഫിസര്‍ എ. മണികണ്ഠനും സംഘവും സ്ഥലത്തെത്തി പുലിക്കായി തിരച്ചില്‍ നടത്തി.

Read More

അമിതവേഗത്തില്‍ പാഞ്ഞ ബൈക്കിനിടയില്‍ പുള്ളിപ്പുലി കുടുങ്ങി ! ഒടുവില്‍ സംഭവിച്ചത്…

കാടു കാണാന്‍ എത്തിയവരുടെ ബൈക്കിനിടയില്‍ പുള്ളിപ്പുലി കുടുങ്ങി. അമിത വേഗതയിലുള്ള ബൈക്ക് യാത്രയാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. സഞ്ചാരിയും വന്യജീവി ഫോട്ടോഗ്രാഫറുമായ ശ്രീധര്‍ ശിവറാമാണ് ചിത്രങ്ങള്‍ പകര്‍ത്തി അമ്പരപ്പിക്കുന്ന സംഭവം ഫേസ്ബുക്കിലൂടെ പങ്കിട്ടത്. അപകട സമയത്തെ സീക്വന്‍സായുള്ള ഫോട്ടോകളടക്കം അദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ ശ്രദ്ധ ഇതിനോടകം നേടി. രാജസ്ഥാന്‍ രണ്‍തമ്പോറില്‍ വെച്ചാണ് സംഭവം.വേഗതയില്‍ ഓടിച്ചു പോവുന്ന ബൈക്കിലേക്ക് റോഡ്മുറിച്ചു കടന്നു വരുന്ന പുള്ളിയെ ഇടിക്കുകയായിരുന്നു. വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ബൈക്ക് യാത്രികരും പുലിയും രക്ഷപ്പെടുന്നത്. ചെറിയ പരിക്കുകളോടെ ബൈക്കോടിച്ചവരും പുള്ളിപ്പുലിയും രക്ഷപ്പെട്ടെങ്കിലും വനപാതകളിലെ സഞ്ചാരികളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് ശ്രീധര്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ഹോളി ദിനമായതിനാല്‍ കാട്ടുപാതയില്‍ നിറയെ വാഹനങ്ങളും ആളുകളുമായിരുന്നുവെന്നും വന്യജീവികളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സഞ്ചാരികളുടെ ഇടപെടലുകള്‍ക്ക് അറുതി വരുത്തണമെന്നുമാണ് ഇദ്ദേഹം തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.

Read More

തെരുവുനായയെ ശാപ്പിടാനെത്തിയ പുള്ളിപ്പുലിയ്ക്ക് അകാലചരമം ! നാട്ടുകാര്‍ ഭക്ഷണം നല്‍കി വളര്‍ത്തിയ കരുത്തനായ ‘നായ’ പുള്ളിപ്പുലിയെ കടിച്ചു കുടഞ്ഞു…

തെരുവുനായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ കൊച്ചുകുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല. എന്നാല്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടന്ന ഒരു സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തെരുവുനായയെ ഭക്ഷണമാക്കാനെത്തിയ പുള്ളിപ്പുലിയ്ക്ക് ഒടുവില്‍ അതേ തെരുവുനായയുടെ ആക്രമണത്തില്‍ അകാലചരമം സംഭവിക്കുകയാണുണ്ടായത്. വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും കുറെകഴിഞ്ഞ് ചത്തു. നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിക്കുന്നു. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ആറുമാസത്തോളം പ്രായമുള്ള പുള്ളിപ്പുലിയാണ് ചത്തിട്ടുള്ളത്. കന്നുകാലികളെ ആളുകള്‍ സംരക്ഷിക്കുന്ന സാഹചര്യത്തിലാകാം വന്യമൃഗങ്ങള്‍ തെരുവുനായകള്‍ക്കെതിരെ തിരിയുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. സാധാരണ നിലയില്‍ തെരുവുനായകളെ ആക്രമിച്ച് വീഴ്ത്താന്‍ പുള്ളിപ്പുളികള്‍ക്ക് നിസാരമായി സാധിക്കും. നിരവധി തെരുവുനായകളുള്ള ഗ്രാമങ്ങളിലേക്കും പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നാണ്…

Read More

യുവതിയുടെ കഴുത്തില്‍ കടിക്കാന്‍ പുലി എടുത്തു ചാടി ! കമ്പിളി വസ്ത്രവും മഫ്‌ളറും പുലിയുടെ ലക്ഷ്യം തെറ്റിച്ചു; 35കാരി രക്ഷപ്പെട്ടതിങ്ങനെ…

പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. കട്ടികൂടിയ കമ്പിളിപുതപ്പും മഫ്‌ളറും ധരിച്ചിരുന്നതാണ് യുവതിയെ തുണച്ചത്. ബീഡ് ജില്ലയില്‍ സമീപകാലത്തായി പുലിയുടെ ആക്രമണം പതിവാണ്. കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് സംഭവം ഉണ്ടായത്. ഇന്ദു എന്ന യുവതിയാണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്താണ് പുലി ആക്രമിച്ചത്. പിന്നില്‍ നിന്ന് ആക്രമിച്ച പുലി യുവതിയുടെ കഴുത്ത് ലക്ഷ്യമാക്കി ചാടുകയായിരുന്നു. എന്നാല്‍ കട്ടികൂടിയ കമ്പിളി വസ്ത്രവും കഴുത്തില്‍ ചുറ്റിയ മഫ്‌ളറും കാരണം പുലിക്ക് കഴുത്തില്‍ പിടിത്തം കിട്ടിയില്ല. പുലിയെ തട്ടിമാറ്റിയ യുവതി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. യുവതിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിക്കൂടിയതോടെ, പുലി പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. പുലിയുടെ ആക്രമണത്തില്‍ പേടിച്ച് അബോധാവസ്ഥയിലായ യുവതിയെ…

Read More

യെവന്‍ പുലിയാണ് കേട്ടോ… കടുത്ത പോരാട്ടത്തില്‍ പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്തി പുള്ളിപ്പുലി; വീഡിയോ വൈറലാകുന്നു…

പെരുമ്പാമ്പും മറ്റു ജീവികളും തമ്മിലുള്ള പോരാട്ടങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരു പുള്ളിപ്പുലിയും പെരുമ്പാമ്പുമായിട്ടുള്ള പോരാട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആവേശം സൃഷ്ടിക്കുന്നത്. അനങ്ങാതെയിരിക്കുന്ന പെരുമ്പാമ്പിനെ പുള്ളിപ്പുലി അങ്ങോട്ട് ചെന്ന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ആക്രമിക്കാന്‍ ചെന്ന പുള്ളിപ്പുലിയ്ക്ക് കീഴടങ്ങാനോ പേടിച്ച് ഓടാനോ പെരുമ്പാമ്പ് തയ്യാറല്ലായിരുന്നു. പെരുമ്പാമ്പ് പത്തിപൊക്കി പുള്ളിപ്പുലിയെ ഒന്നു പേടിപ്പിച്ചു. അത് ആക്രമിക്കാന്‍ തയ്യാറെടുപ്പ് നടത്തി. പുള്ളിപ്പുലിയും വിട്ടുകൊടുത്തില്ല. അതിവേഗം പെരുമ്പാമ്പിനടുത്തെത്തി. വലിയ ഒരാക്രമണം പാമ്പിന്റെ ഭാഗത്തുനിന്നും തുടങ്ങുംമുമ്പേ പുള്ളിപ്പുലി കൈകൊണ്ട് വീണ്ടും ഒരാക്രമണം നടത്തുകയും പെരുമ്പാമ്പിന്റെ തലഭാഗത്ത് കടിക്കുന്നു. പാമ്പ് പിന്നെ അനങ്ങുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. പുള്ളിപ്പുലി അതിനെയും കടിച്ചുപിടിച്ച് സ്ഥലംവിടുന്നു. വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നവരുടെ അമ്പരപ്പും ഞെട്ടലും നിറഞ്ഞ ശബ്ദങ്ങളും പശ്ചാത്തലത്തില്‍ കേള്‍ക്കാം. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഫെബ്രുവരിയിലാണ് വീഡിയോ…

Read More

മേലാല്‍ കഴുതപ്പുലിയെന്ന് വിളിച്ചേക്കരുത് ! പുള്ളിപ്പുലിയുടെ ഇരയെ തട്ടിയെടുത്ത് കഴുതപ്പുലികള്‍; വീഡിയോ വൈറലാകുന്നു…

ഐക്യമത്യം മഹാബലം എന്നു പറയാറില്ലേ. ഈ തിയറി ഉപയോഗിച്ച ആഫ്രിക്കയിലെ രണ്ടു കഴുതപ്പുലികളാണ് ഇപ്പോല്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. കടുവയും സിംഹവും പുലിയും പോലെയുള്ള ശക്തരായ മൃഗങ്ങള്‍ വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ മൃതാവശിഷ്ടങ്ങളാണ് കഴുതപ്പുലികള്‍ ഭക്ഷണമാക്കുന്നത്. എന്നാല്‍ തരംകിട്ടിയാല്‍ ഇവ കൂട്ടംകൂടി ഇരകളെ ആക്രമിച്ച് കീഴ്‌പ്പെടുത്താനും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇവിടെ പുള്ളിപ്പുലി കഴിച്ചതിന്റെ ബാക്കി കഴിക്കുന്നതിനു പകരം പുള്ളിപ്പുലിയുടെ ഭക്ഷണം മൊത്തത്തില്‍ അടിച്ചുമാറ്റുകയാണ് രണ്ട് കഴുതപ്പുലികള്‍. പുള്ളിപ്പുലികള്‍ ഒറ്റയ്ക്കു വേട്ടയാടി ഭക്ഷണം മരത്തിനു മുകളില്‍ കൊണ്ടുവച്ചാണ് ഭക്ഷിക്കാറുള്ളത്. ഭക്ഷിച്ച് കഴിഞ്ഞതിനു ശേഷമുള്ള ഇരയുടെ ശരീരഭാഗങ്ങളും മരത്തിനു മുകളില്‍ സൂക്ഷിക്കുകയാണ് ഇവയുടെ പതിവ്. സാധാരണയായി ഇത്തരം അവശിഷ്ടങ്ങളാണ് കഴുതപ്പുലികള്‍ ഭക്ഷിക്കാറുള്ളതെങ്കിലും ഇവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. കഷ്ടപ്പെട്ടു വേട്ടയാടിയ മാന്‍ വര്‍ഗത്തില്‍ പെട്ട ജീവിയുമായി മരത്തിലേക്ക് കയറുകയായിരുന്നു പുള്ളിപ്പുലി. എന്നാല്‍ മരക്കൊമ്പിനിടയിലായി ഇര കുടുങ്ങി. പുള്ളിപ്പുലി വായില്‍ ഇരയുടെ കഴുത്തും ബാക്കി ശരീരഭാഗം…

Read More

എനിക്കറിയാമ്മേല സാറേ…വാതില്‍ തുറന്നപ്പോള്‍ കയറി വന്നതാ ! അത്താഴത്തിന് വിളിക്കാതെ വലിഞ്ഞു കയറി എത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്…

അത്താഴം കഴിക്കുമ്പോള്‍ അപ്രതീക്ഷിതമായെത്തി അതിഥിയെ കണ്ട് വീട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിനാണ് ഈ അനുഭവം. സാക്ഷാല്‍ പുള്ളിപ്പുലിയാണ് അത്താഴം തേടി വീടിനുള്ളിലേക്കെത്തിയത്. പിമ്പലാവ് റോത്ത എന്ന സ്ഥലത്താണ് സംഭവം. പുറത്തു നിന്ന വളര്‍ത്തുനായയെ അത്താഴമാക്കാനാണ് പുലി വീടിനുള്ളിലേക്ക് കയറിയത്. എന്നാല്‍ പുലിയെ കണ്ടതോടെ വീട്ടുകാര്‍ വിരണ്ടു.ഇവര്‍ തന്നെ പുലിയെ മുറിക്കുള്ളിലാക്കി വാതില്‍ അടച്ചു. അതുകൊണ്ട് ആര്‍ക്കും തന്നെ അപകടമൊന്നും സംഭവിച്ചില്ല. വനംവകുപ്പ് അധികൃതരും എസ്ഒഎസ് അധികൃതരുമെത്തി. വീടിന് സമീപം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. കിടപ്പുമുറിയില്‍ അടച്ചിട്ടിരുന്ന പുള്ളിപുലിയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. രക്ഷാപ്രവര്‍ത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോള്‍ മുറിക്കുള്ളിലെ മേശയില്‍ കയറിയിരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം മൂന്ന് മണിക്കൂറോളം നീണ്ടു. ശേഷം പുലിയെ കൂട്ടിലാക്കി. ഇതിനെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം നാല് വയസ് പ്രായമുള്ള ആണ്‍ പുള്ളിപ്പുലിയാണ് പിടിയിലായത്. പരിശോധനകള്‍ക്ക് ശേഷം പുലിയെ…

Read More

ഈശ്വരാ എവിടുന്നാണീ മണം…! രാത്രിയില്‍ ശബ്ദം കേട്ട് അടുക്കളയില്‍ എത്തിയ വീട്ടുകാരന്‍ കണ്ടത് വീട്ടില്‍ വാങ്ങിച്ച ചിക്കന്റെ മണം പിടിച്ചെത്തിയ പുലിയെ;വാല്‍പ്പാറയില്‍ നടന്ന സംഭവം ഇങ്ങനെ…

പാലക്കാട്: രാത്രി വീടിന്റെ അടുക്കളഭാഗത്ത് എന്തോ ശബ്ദം കേട്ടാണ് വീട്ടുകാരന്‍ ഉണര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് പുലി കറങ്ങുന്നത് കണ്ടത്. വാല്‍പ്പാറ കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീടിനു സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പുലി എത്തിയത്. ഉടന്‍ തന്നെ ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയില്‍ കയറി അനീസ് കതകടച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവര്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു. അധികൃതര്‍ എത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് പുലിയെ കാട്ടിലേക്ക് ഓടിച്ചത്. സംഭവ ദിവസം അനീസിന്റെ വീട്ടില്‍ കോഴിയിറച്ചി വാങ്ങിയിരുന്നു. അതിന്റെ മണം തിരിച്ചറിഞ്ഞാണ് പുലി എത്തിയതെന്നു വനം വകുപ്പ് അറിയിച്ചു. അനീസിന്റെ ഭാര്യയും കുട്ടികളും വീടിനകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. പുലിയെ കണ്ടതോടെ ഭാര്യയെയും കുട്ടികളെയും പതുക്കെ ഉണര്‍ത്തി വീടിന്റെ…

Read More

ഗുജറാത്ത് സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച് കയറിയ പുലി ഭീതി വിതയ്ക്കുന്നു; കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു; വീഡിയോ കാണാം…

അഹമ്മദാബാദ്: ഗുജറാത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിനുള്ളില്‍ പുള്ളിപ്പുലി കയറിയതായി വിവരം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്. കവാടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പുലി അകത്ത് കയറിയ വിവരം അധികൃതര്‍ അറിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനോടകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. WATCH: Leopard entered Secretariat premises in Gujarat's Gandhinagar, early morning today. Forest department officials are currently conducting a search operation to locate the feline (Source: CCTV footage) pic.twitter.com/eQYwATbk2b — ANI (@ANI) November 5, 2018

Read More