ലിഫ്റ്റില്‍ വെച്ച് കുട്ടിയ്ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ നായയുടെ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന്. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം ആറ് മണിയോടെ ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍ ചാംസ് കൗണ്ടി സൊസൈറ്റിയുടെ ലിഫ്റ്റിലാണ് സംഭവം. സൊസൈറ്റിയുടെ ലിഫ്റ്റില്‍ യാത്ര ചെയ്യവേയാണ് ഒരു യുവതിയുടെ കൂടെയുണ്ടായിരുന്ന നായ ആണ്‍കുട്ടിയെ കടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ലിഫ്റ്റില്‍ നായയും ഉടമയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്. നായയെ കണ്ട് പേടിച്ച് കുട്ടി ലിഫ്റ്റിന്റെ ഒരു ഭാഗത്തേക്ക് പേടിച്ച് മാറി നില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കുട്ടിയെ കണ്ടതോടെ നായ പെട്ടെന്ന് ചാടിക്കടിക്കുകയായിരുന്നു. കടിയേറ്റ് കുട്ടി വേദനകൊണ്ട് പുളഞ്ഞിട്ടും യുവതി കാര്യമാക്കാതെ നില്‍ക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണം. രണ്ട് തവണയാണ് കടിയേറ്റത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നായിരുന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി.
Read MoreTag: lift
രാത്രി വാഹനത്തില്‍ പോയ യുവതിയോട് ലിഫ്റ്റ് ചോദിച്ച് ചുരിദാര്‍ ധരിച്ച യുവാവ് ! പിന്നാലെ ബൈക്കിലെത്തിയ ഭര്‍ത്താവ് സംഭവം കണ്ടതോടെ സംഭവിച്ചത്…
രാത്രിയില്‍ സ്‌കൂട്ടറില്‍ പോയ യാത്രക്കാരിയോട് പെണ്‍വേഷം കെട്ടി ലിഫ്റ്റ് ചോദിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. പോലീസിലേല്‍പ്പിച്ചു. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ മാക്കേക്കടവ് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തൈക്കാട്ടുശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന 46 വയസുകാരനാണു ചുരിദാര്‍ അണിഞ്ഞു പുതിയ കലാപരിപാടിയുമായി രംഗത്തെത്തിയത്. രാത്രി ഒന്‍പതോടെ വാഹനത്തില്‍ പോയ യുവതിയെ ഇയാള്‍ കൈ കാണിച്ചു നിര്‍ത്തുകയായിരുന്നു. അവര്‍ വാഹനം നിര്‍ത്തിയതോടെ പിന്നാലെ ബൈക്കിലെത്തിയ സ്ത്രീയുടെ ഭര്‍ത്താവ് ആളെ തിരിച്ചറിഞ്ഞ് ബഹളമുണ്ടാക്കി. അതോടെ നാട്ടുകാര്‍ തടിച്ചുകൂടി. ഇതു വഴിയെത്തിയ പാണാവള്ളി പഞ്ചായത്ത് അംഗം ധനേഷ് ഇടപെട്ടു ‘ചുരിദാര്‍ധാരിയെ’ പൂച്ചാക്കല്‍ പോലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും താക്കീതു നല്‍കി വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.
Read More