രാത്രി വാഹനത്തില്‍ പോയ യുവതിയോട് ലിഫ്റ്റ് ചോദിച്ച് ചുരിദാര്‍ ധരിച്ച യുവാവ് ! പിന്നാലെ ബൈക്കിലെത്തിയ ഭര്‍ത്താവ് സംഭവം കണ്ടതോടെ സംഭവിച്ചത്…

രാത്രിയില്‍ സ്‌കൂട്ടറില്‍ പോയ യാത്രക്കാരിയോട് പെണ്‍വേഷം കെട്ടി ലിഫ്റ്റ് ചോദിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. പോലീസിലേല്‍പ്പിച്ചു. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ മാക്കേക്കടവ് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തൈക്കാട്ടുശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന 46 വയസുകാരനാണു ചുരിദാര്‍ അണിഞ്ഞു പുതിയ കലാപരിപാടിയുമായി രംഗത്തെത്തിയത്. രാത്രി ഒന്‍പതോടെ വാഹനത്തില്‍ പോയ യുവതിയെ ഇയാള്‍ കൈ കാണിച്ചു നിര്‍ത്തുകയായിരുന്നു. അവര്‍ വാഹനം നിര്‍ത്തിയതോടെ പിന്നാലെ ബൈക്കിലെത്തിയ സ്ത്രീയുടെ ഭര്‍ത്താവ് ആളെ തിരിച്ചറിഞ്ഞ് ബഹളമുണ്ടാക്കി. അതോടെ നാട്ടുകാര്‍ തടിച്ചുകൂടി. ഇതു വഴിയെത്തിയ പാണാവള്ളി പഞ്ചായത്ത് അംഗം ധനേഷ് ഇടപെട്ടു ‘ചുരിദാര്‍ധാരിയെ’ പൂച്ചാക്കല്‍ പോലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും താക്കീതു നല്‍കി വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.

Read More

ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നു ‘സാധനം’ വാങ്ങാനുള്ള ആവേശം പണിയായി ! ഇരുചക്ര വാഹനം വെച്ച സ്ഥലം മറന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി…

മദ്യപാനം ദിവസേന നിരവധി ആളുകളെയാണ് കുഴപ്പത്തിലാക്കുന്നത്. വാഹനം മോഷണം പോയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ്, വാഹനം കണ്ടെത്തിയപ്പോഴാണ് യഥാര്‍ഥ വില്ലനെ തിരിച്ചറിഞ്ഞത്. മദ്യം വാങ്ങാന്‍ പോയ യുവാവിനാണ് അബദ്ധം പിണഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. മല്ലപ്പള്ളി നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയില്‍ നിന്നും മദ്യം വാങ്ങി മടങ്ങിയെത്തിയപ്പോള്‍ തന്റെ വാഹനം കാണാനില്ലെന്ന പരാതിയുമായി പൊലീസിലെത്തിയത്. മദ്യം അകത്താക്കാനുള്ള വ്യഗ്രത കാരണം ഇരുചക്രവാഹനത്തിന്റെ കാര്യം ഇയാള്‍ മറക്കുകയായിരുന്നു. പിന്നീട് പലയിടങ്ങളിലും തിരഞ്ഞുവെങ്കിലും വാഹനം കണ്ടെത്താന് സാധിച്ചില്ല. മദ്യപിച്ച് ഉന്മത്തനായ ഇയാളുടെ മനസ്സിലേക്ക് വാഹനം മോഷണം പോയി എന്ന ചിന്ത ഇതോടെ കടന്നു വരികയായിരുന്നു. തുടര്‍ന്ന് വാഹനം മോഷണം പോയതായി ഇയാള്‍ പോലീസില്‍ പരാതി നല്‍കി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍…

Read More

എന്റെ ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി ! ഉണങ്ങാന്‍ ഇട്ടിരുന്ന വിറക് കൈയ്യിലെടുത്തതേ എനിക്ക് ഓര്‍മയുള്ളൂ…ഭര്‍ത്താവിന്റെ അനുജനെ വിറകുവെച്ചു തല്ലാനിടയായ സംഭവം വെളിപ്പെടുത്തി ഭാഗ്യ ലക്ഷ്മി…

ഭര്‍ത്താവിന്റെ അനുജനെ ഒരിക്കല്‍ പൊതിരെ തല്ലാനിടയായ സംഭവം വെളിപ്പെടുത്തി നടി ഭാഗ്യലക്ഷ്മി. തന്നെ വേശ്യയെന്നു വിളിച്ചപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമായെന്നും ഭര്‍ത്താവിന്റെ അനുജനെ വിറകെടുത്ത് തല്ലുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അമിത മദ്യപാനിയായ അനുജനില്‍ നിന്നും അങ്ങനെയൊരു മോശം വാക്കു വന്നിട്ടും ഭര്‍ത്താവും മറ്റ് കുടുംബാഗംങ്ങളും പ്രതികരിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് തന്റെ നിയന്ത്രണം വിട്ടതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ടിവിയില്‍ കണ്ടുകൊണ്ടിരുന്ന റിയാലിറ്റി ഷോയിലെ ഒരു വിഷയമാണ് (സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്‍) ഈ സംഭവം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കാരണമായതെന്നും താരം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം… ഏഴിലോ എട്ടിലോ പഠിക്കുന്ന പെണ്‍കുട്ടി മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള അധിക്ഷേപവുമായി ബന്ധപ്പെടുത്തി ഒരു റിയാലിറ്റി ഷോയില്‍ സംസാരിക്കുന്നത് കണ്ടു. ‘സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്‍’ എന്നായിരുന്നു വിഷയം.. കൗരവ സഭയില്‍ വച്ച്…

Read More

അടിച്ചു പൂക്കുറ്റിയായി ബൈക്ക് ഓടിച്ചു വന്ന പാമ്പിനെ തൂക്കിയെടുത്ത് ജീപ്പിലിട്ടു; നാട്ടുകാര്‍ പിടികൂടിയ പെരുമ്പാമ്പിനെയും വഴിയില്‍ വച്ച് കൂടെക്കൂട്ടി; ഒറിജിനല്‍ പാമ്പിനെ കണ്ട് പേടിച്ച് മനുഷ്യപ്പാമ്പ് ജീപ്പില്‍ നിന്ന് എടുത്തു ചാടി; രണ്ടു പാമ്പുകള്‍ പോലീസിനെ വെട്ടിലാക്കിയതിങ്ങനെ…

അടിച്ചു പൂക്കുറ്റിയായി ബൈക്കില്‍ വന്ന യുവാവിനെ പിടികൂടിയ പോലീസുകാര്‍ അറിഞ്ഞില്ല വരാന്‍ പോകുന്നത് വലിയ പണിയാണെന്ന്. ഇയാളുമായി സ്റ്റേഷനിലേക്ക് വരുന്ന വഴി നാട്ടുകാര്‍ തടഞ്ഞ്, അവര്‍ പിടികൂടി ചാക്കിലാക്കിയ ഒരു മലമ്പാമ്പിനെയും പൊലീസിന് കൈമാറി. മദ്യപ പാമ്പിനെയും മലമ്പാമ്പിനെയും ജീപ്പിന്റെ ബാക്ക് സീറ്റില്‍ ഇട്ട് സ്റ്റേഷനിലേക്ക് വരും വഴി പാമ്പിനെ കണ്ട് ഭയന്ന മദ്യപന്‍ ജീപ്പില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. റോഡില്‍ വീണ് മേലാസകലം പരുക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ച് മുറിവുകള്‍ ഡ്രസ് ചെയ്ത ശേഷം പൊലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടു വിട്ടു. ഇന്നലെ രാത്രി 10 മണിയോടെ പഴകുളത്താണ് സംഭവം. അടൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് തെങ്ങമം സ്വദേശി ബിജു മദ്യപിച്ച് ലക്കുകെട്ട് ബൈക്കില്‍ എത്തിയത്. പ്രഥമദൃഷ്ട്യാ തന്നെ മദ്യപനെ മനസിലാക്കിയ പൊലീസ് ഇയാളെ ജീപ്പില്‍ കയറ്റി. പഴയ മോഡല്‍ മഹീന്ദ്രജീപ്പാണ്…

Read More

ആരാടാ ഈ വേലി ഇവിടെ കൊണ്ടു വച്ചത്… എടുത്ത് മാറ്റടാ റാസ്‌ക്കല്‍ ! വേലി കടക്കാന്‍ പെടാപ്പാട് പെടുന്ന പാമ്പിന്റെ വീഡിയോ വൈറലാകുന്നു…

അയ്യപ്പ ബൈജുവിനോളം മലയാളികളെ ചിരിപ്പിച്ച മദ്യപ കഥാപാത്രം വേറെയുണ്ടാകില്ല. കുടിച്ച് പാമ്പായും ആടിയും തര്‍ക്കുത്തരം പറഞ്ഞുമൊക്കെ നിരവധി വേദികളില്‍ അയ്യപ്പ ബൈജു താരമായിട്ടുണ്ട്. റോഡിലോ വഴിവക്കിലോ അയ്യപ്പ ബൈജുവിനെ പോലെ മദ്യപിച്ച് ബോധം പോയി ആടി നടക്കുന്ന ഒരാളെയെങ്കിലും ജീവിതത്തില്‍ നേരിട്ടു കണ്ടിട്ടില്ലാത്തവരും വിരളമായിരിക്കും. മദ്യലഹരിയില്‍ ഒരു വേലി കടക്കാനുള്ള ഒരാളുടെ പരാക്രമങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ കെ കെ ജോസഫ്എന്ന തലക്കെട്ടോടെ വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലെല്ലാം ഈ വീഡിയോ തരംഗമാവുകയാണ്. അഴികള്‍ക്കിടയിലൂടെ കഷ്ടപ്പെട്ട് നൂണ്ട് പുറത്തു കടക്കാന്‍ ശ്രമിക്കുകയാണ് ഇയാള്‍. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവില്‍ ദിക്ക് നഷ്ടപ്പെട്ട് അങ്ങോട്ടാണോ ഇനി ഇങ്ങോട്ടാണോ എന്നറിയാതെ ശങ്കിച്ചു നില്‍ക്കുന്നുമുണ്ട് കക്ഷി. മദ്യലഹരിയില്‍ കടിച്ച പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കിയ ഒരു യുവാവിനെ കുറിച്ചുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.…

Read More

കള്ളു കുടിച്ച് ആടിയാടി വേദിയില്‍ കയറിയ മനുഷ്യന്‍ അവിടെ ഉരുണ്ടുവീണു; ആദ്യം തല്ലാന്‍ പിടിച്ച നാട്ടുകാര്‍ അയാളുടെ പാട്ടുകേട്ട് അമ്പരന്നു; വീഡിയോ വൈറലാകുന്നു…

കള്ളു കുടിച്ചു കഴിഞ്ഞാല്‍ ആളുകള്‍ പലവിധമാണ്. ചിരിക്കുകയും കരയുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ടെങ്കിലും ചിലര്‍ കള്ളുകുടിച്ച് കഴിഞ്ഞാല്‍ പിന്നെ സുന്ദരമായി പാടും. അങ്ങനെയൊരു പാട്ടു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ… വേദിയില്‍ ഗാനമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാടാന്‍ മൈക്കും കയ്യില്‍ പിടിച്ചു നില്‍ക്കുകയാണു ഗായകന്‍. വേദിയിലേക്ക് അതാ ഒരാള്‍ ആടിയാടി നടന്നു വരുന്നു. ആളെ കണ്ടപ്പോള്‍ തന്നെ സംഘാടകര്‍ക്കു മനസ്സിലായി. അത്യാവശ്യം നന്നായി മദ്യപിച്ചിട്ടുണ്ട്. വേദിയിലേക്ക് വരണമെന്ന് അയാള്‍ വാശിപിടിക്കുന്നു. സംഘാടകര്‍ തടയുകയാണ്. ചെറിയ രീതിയില്‍ കയ്യാങ്കളിയും. അപ്പോള്‍ വേദിയില്‍ തയ്യാറായി നില്‍ക്കുന്ന ഗായകന്‍ പറയുന്നു. ‘അയാളിങ്ങു പോന്നോട്ടെ’. അങ്ങനെ വേദിയിലേക്ക്. വേദിയിലേക്ക് എത്തുന്നതിനു മുന്‍പ് രണ്ടു വീഴ്ച. പിന്നെ ബദ്ധപ്പെട്ട് വേദിയില്‍. ആടിയാടി തന്നെയാണ് വേദിയില്‍ നില്‍ക്കുന്നത്. പിന്നെ രണ്ടു വാക്ക്. ‘എനിക്കൊരു പാട്ടുപാടണം, അതും മണിച്ചേട്ടന്റെ പാട്ട്. നമ്മുടെ മണിച്ചേട്ടന്റെ പാട്ടില്ലാതെ എന്ത് ആഘോഷം.’…

Read More

വെറും പത്തു ലക്ഷം തന്നാല്‍ മതി ആരെയും മിനിറ്റ് വച്ച് തട്ടാം ! ആളറിയാതെ സിഐയെ വിളിച്ചു ബഡായി അടിച്ചയാള്‍ക്ക് പറ്റിയ അമളി ഇങ്ങനെ…

ആലുവ:ആളുമാറി സിഐയെ ഫോണില്‍ വിളിച്ചു ’10 ലക്ഷം തന്നാല്‍ ആരെയും കൊല്ലാമെന്നു വീമ്പു പറഞ്ഞയാളെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം കുമ്മനം തോണ്ടംപാറ ലക്ഷംവീടു കോളനി കാദരീയ മന്‍സിലില്‍ കെ.യു. നാസര്‍ (54) ആണ് പിടിയിലായത്. കുമരകം പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കോടതിയുടെ വാറന്റ് നിലവിലുണ്ട്. നഗരത്തിലെ ബാര്‍ ഹോട്ടലിന്റെ പുനര്‍നിര്‍മാണത്തിന് എത്തിയ പ്രതി ഇടയ്ക്കു പരിചയപ്പെട്ടയാളോടു താന്‍ കുപ്രസിദ്ധ ക്വട്ടേഷന്‍ ടീമിലെ അംഗമാണെന്നു പറഞ്ഞു. പണം കിട്ടിയാല്‍ ആരെയും കൊല്ലുമെന്നും ബഡായി അടിക്കുകയായിരുന്നു. പറ്റിയൊരാളെ തരാമെന്നു പറഞ്ഞ പരിചയക്കാരന്‍ സിഐയുടെ നമ്പരാണ് ഡയല്‍ ചെയ്തു കൊടുത്തത്. പിന്നത്തെ കഥ പറയേണ്ടല്ലോ. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Read More

ഭാര്യയെ ബന്ധുവിന് കൊടുക്കാമെന്നേറ്റത് അഞ്ചു ലക്ഷത്തിന്; പന്ത്രണ്ടുകാരി മകള്‍ക്ക് ഒന്നരലക്ഷം; ബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും മക്കളെയും വില്‍ക്കാനൊരുങ്ങി ഭര്‍ത്താവ്; രക്ഷപ്പെട്ടോടിയ യുവതി പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍…

ചൂതാട്ടവും മദ്യപാനവും സൃഷ്ടിച്ച കടബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും അഞ്ചു മക്കളെയും വില്‍ക്കാന്‍ ഓട്ടോഡ്രൈവറായ 38കാരന്റെ ശ്രമം; പതിനഞ്ചു ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാനാണ് ഇയാള്‍ ഭാര്യയെയും മക്കളെയും വില്‍ക്കാനൊരുങ്ങിയത്. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞമാസമാണ് ലക്ഷങ്ങള്‍ക്ക് ഭാര്യയെയും നാല് പെണ്‍മക്കളെയും ഒരു മകനെയും വില്‍ക്കാന്‍ ഇയാള്‍ ചില സംഘങ്ങളുമായി രഹസ്യധാരണയിലെത്തിയത്. 12 വയസുള്ള മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ഇയാള്‍ ധാരണയിലെത്തിയിരുന്നു. ഭാര്യയെ 5 ലക്ഷം രൂപയ്ക്ക് ബന്ധുവിന് തന്നെ കൈമാറാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി, ഭര്‍ത്താവ് തന്നെയും മക്കളെയും വില്‍ക്കാന്‍ രഹസ്യധാരണയിലെത്തിയ വിവരം അറിയുന്നത്.തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി മക്കളയും കൂട്ടി സ്വന്തം വീട്ടില്‍ അഭയം തേടി. പിന്നീട് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മദ്യത്തിന് അടിമയായ ഭര്‍ത്താവ്, തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക്…

Read More